ആരോഗ്യ രംഗത്ത് ചരിത്രപരമായ ഉടമ്പടിയുമായി ആസ്റ്റർ മെഡിസിറ്റിയും ജനപക്ഷവും

0
414

KOCHI  : ആസ്റ്റർ മെഡി സിറ്റിയുമായി ചേർന്ന് ജനപക്ഷം ഉടമ്പടിവച്ച കാര്യങ്ങൾ കേരള ആരോഗ്യ രംഗത്ത് ചരിത്രപരമായ വഴിത്തിരിവാണ് സൃഷ്ടിക്കാൻ പോകുന്നത് ..നാളിതുവരെയായി രോഗികളെ കൊള്ളയടിച്ചിരുന്ന അവയവമാറ്റ ശസ്ത്രക്രിയകൾ  ജനപക്ഷത്തിലൂടെ നിർധന രോഗികൾക്ക് അവിശ്വസനീയമായ കുറഞ്ഞ ചിലവിൽ ഇനി ആസ്റ്റർ മെഡിസിറ്റിയിൽ നടത്തിക്കൊടുക്കും !

ദുരിതമനുഭവിക്കുന്നവർക്ക് എന്നും തണലൊരുക്കിയിട്ടുള്ള സംഘടനയാണ് ജനപക്ഷം .ഒട്ടേറെ ജനോപകാരപ്രവർത്തനങ്ങൾ സാമൂഹ്യനന്മയിലൂന്നി സംഘടിപ്പിച്ചുപോരുന്ന ജനപക്ഷം ജൂലായ് പതിനേഴാം തീയതി ചൊവ്വ വൈകുന്നേരം 4 .30 ന് എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ വച്ചു് കൊച്ചി ആസ്റ്റർ മെഡിസിറ്റിയുമായി ചരിത്രപരമായ ഒരു ഉടമ്പടിയാണ് ഒപ്പുവച്ചത് ..ഒപ്പം ‘അവയവദാനം മഹാദാനം’എന്ന സന്ദേശം പൊതുജനങ്ങളിൽ എത്തിക്കുന്നതിന് വേണ്ടിയും ഇപ്പോൾ അവയവദാനം നൽകുന്നവരും സ്വീകരിക്കുന്നവരും നേരിടുന്ന പ്രശ്നങ്ങളെ പരിഹാരിക്കുവാനും വേണ്ടി നിയമ ബോധവൽക്കരണ പ്രചരണ പരിപാടികളും സംഘടിപ്പിച്ചു

ആസ്റ്റർ മെഡിസിറ്റിയും ജനപക്ഷവും തമ്മിൽ ഇന്നുവച്ച ഉടമ്പടി ഏറെ പ്രയോജനം ചെയ്യുന്നത് നിർധന രോഗികൾക്കാണ് ..ഏവരെയും അത്ഭുതപ്പെടുത്തുന്ന ഇളവാണ്‌ ഓരോ അവയവമാറ്റ ശാസ്ത്രക്രിയക്കും ആസ്റ്റർ മെഡിസിറ്റി ജനപക്ഷത്തിനു നൽകുന്നത് ..ജനപക്ഷം കൺവീനറായ ബെന്നി  ജനപക്ഷത്തിന്റെ മാത്രം ഇടപെടലാണ് ഇതിനു കാരണമെന്നും മറ്റു കോംപ്ലിക്കേഷനൊന്നുമില്ലാത്ത രോഗികൾക്ക് ഈ ഇളവ് ലഭിക്കുമെന്നും ആസ്റ്റർ മെഡിസിറ്റി അഡ്മിനിസ്ട്രേഷൻ മാനേജർ വൈ ആർ  വിനോദ് പറഞ്ഞു ..

പതിനഞ്ചു ലക്ഷത്തോളം ചെലവുവരുന്ന വൃക്കമാറ്റ ശസ്ത്രക്രിയ ഇനി അഞ്ചുലക്ഷം രൂപയ്ക്കു ജനപക്ഷത്തിന്റെ നിർദേശത്തിലെത്തുന്ന രോഗികൾക്ക് ലഭിക്കും അതുപോലെ മുപ്പത് ലക്ഷം ഈടാക്കി കരൾ മാറ്റ ശസ്ത്രക്രിയകൾ നിർധനരോഗികളായി ജനപക്ഷം നിർദേശിക്കുന്നവർക്കു കുട്ടികൾക്ക്  പന്ത്രണ്ടു ലക്ഷവും മുതിർന്നവർക്ക് 18 ലക്ഷം രൂപക്കുമാണ് ഇനിമുതൽ  ആസ്റ്റർ മെഡിസിറ്റിയിൽ നടത്തികൊടുക്കുക

 

മൂന്നുമിനിറ്റ്‌ ദൈർഖ്യം ഉള്ള ചിത്രമാണ് ‘ഐ ‘ . സംവിധാനം .നിഖിൽ .വി .കമൽ
നിർമ്മാണം. ഷിന്റോ പി ജോർജ് ,പകുത്തുനൽകലിന്റെ രാക്ഷ്ട്രീയം പ്രമേയമാക്കി ഒരുക്കിയിട്ടുള്ള ഈ ചിത്രം നിഖിൽ വി .കമലാണ് സംവിധാനം ചെയ്തിരിക്കുന്നത് .അവയവദാനം നൽകുന്ന വ്യെക്തികളെ സമൂഹം ഒന്നടങ്കം ആദരിക്കേണ്ടതിന്റെ ആവിശ്യകത എടുത്തുപറയുന്ന ഈ ചിത്രത്തിന്റെ പ്രദർശനോൽഘാടനം ശ്രീ കോച്ചാവുസേപ്പ്‌ ചിറ്റിലപ്പള്ളി(ചെയർമാൻ ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ )ഉൽഘാടനം ചെയ്തു .തുടർന്ന് ഈ സിനിമയുടെ അണിയറപ്രവർത്തകരെ ആദരിക്കുന്നു .


 

ഫാദർ ഡേവിസ് ചിറമേൽ ,ശ്രീ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ,ശ്രീ ബെന്നിജോസഫ്   ജനപക്ഷം എന്നിവർ ചേർന്ന് മുടങ്ങിക്കിടക്കുന്ന മൃതസഞ്ജീവനി പദ്ധതി പുനരാരംഭിക്കണം എന്ന് ആവിശ്യപ്പെട്ടുകൊണ്ട് അഡ്വ മനു വിത്സൺ മുഖാന്തിരം കേരള ഹൈക്കോടതിയിൽ സമർപ്പിക്കുന്ന പൊതുതാത്പര്യഹർജി കൈമാറി .

.ബോസ് ചാരിറ്റബിൾ ട്രസ്റ്റിനൊപ്പം ജനപക്ഷവും സെർന്നു കേരളത്തിലുടനീളം ആരംഭിക്കാൻ പോകുന്ന ജനമിത്ര ന്യായവില മരുന്ന് വില്പനശാലകളുടെ വെബ്‌സൈറ് ഉദ്ഘാടനം പ്രശസ്‌ത ചലച്ചിത്ര സംവിധായകരായ സിദ്ദിക്ക് ,മേജർ രവി എന്നിവർ ചേർന്ന് നിർവഹിച്ചു .

 

‘അവയവദാനം മഹാദാനം ‘
 സെമിനാർ


സ്വന്തം ജീവിതം പകുത്തുനൽകി ലോകത്തിന് മാതൃകയായ ഫാദർ ഡേവിസ് ചിറമേൽ(ചെയർമാൻ കിഡ്‌നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യ )അവയവ ദാനം മഹാദാനം എന്നവിഷയത്തിൽ സെമിനാർ നയിക്കുന്നു

മുഖ്യപ്രഭാഷകനായെത്തിയ  ഫാദർ ഡേവിസ് ചിറമ്മൽ .. ആരോഗ്യമേഖലയിലെ നിലപാടുകളെ അതിരൂക്ഷമായും എന്നാൽ ഹാസ്യരൂപേണയും വിമർശിച്ചു ..മന്ത്രിമാർക്കും ഡോക്ടറിനും കിഡ്നിയുണ്ട്..അതിൻറെയും പ്രവർത്തനങ്ങൾ എപ്പോൾ വേണമെങ്കിലും നിലയ്ക്കാം,  എന്ത് സ്വരുക്കൂട്ടിയാലും
ഒടുവിൽ മനുഷ്യൻ തന്നെ വന്നാലേ ആപത്തിൽ നമ്മൾക്ക് സാഹായം ലഭിക്കൂ പോക്കറ്റിലെ ലക്ഷങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് മനസിലാക്കണം അദ്ദേഹം പറഞ്ഞു.

കേരളം മുഴുവൻ കൊലചെയ്യപ്പെട്ടവരുടെ വീടുകളിലൂടെ താൻ നടത്തിയ യാത്രക്കൊടുവിൽ ലക്ഷക്കണക്കിന് അവയവദാനസമ്മതപത്രം സർക്കാരിന് സമർപ്പിച്ചപ്പോൾ അത് തമസ്കരിക്കുകയാണ് ഉണ്ടായതെന്നും കാർഡ് നല്കാൻ വിസമ്മതിച്ചുവെന്നും ഫാദർ ഡേവിസ് ചിറമ്മൽ കുറ്റപ്പെടുത്തി.എന്നാൽ ദേശീയതലത്തിലുള്ള ഏജൻസി തന്നെ ബ്രാൻഡ് അംബാസിഡറാക്കുകയും സമ്മതദാന പത്രത്തിന്റെ മുഴുവൻ ആളുകൾക്കും കാര്ഡുനൽകാൻ തീരുമാനിച്ചെന്നും ഫാദർ പറഞ്ഞു ..സർക്കാർ സംവിദാനങ്ങൾ ഇനിയും ഉണർന്നു പ്രവർത്തിക്കണം മൃതസഞ്ജീവനി പോലുള്ള പദ്ധതികൾ  ഒരിക്കലും നിര്ജീവമാകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു .

ജീവൻ രക്ഷ മരുന്നുകളുടെ പേരിലുള്ള ചൂഷണത്തിന്റെ തീവ്രത ഈ വീഡിയോ നമുക്ക് കാട്ടിത്തരും 

Please STOP KILLING THE POOR CANCER PATIENTS 🙏 its a DAYLIGHT ROBBERY 😭

Posted by Benny Joseph Janapaksham on Tuesday, July 17, 2018

മെഡിക്കൽ രംഗത്തെ അതിഭീകരമായ ചൂഷണങ്ങളെകുറിച്ചാണ് വിശിഷ്ടാതിഥികളിൽ ഏറെപ്പേരും സംസാരിച്ചത് ..

 

തനിക്കുശേഷം പ്രളയം എന്നാണ് പലരും ധരിച്ചുവച്ചിരിക്കുന്നതെന്നും നൈമിഷികമായ ജീവിതത്തെകുറിച്ചോർക്കാതെ എന്തെക്കൊയോ വാരിക്കൂട്ടാനുള്ള തത്രപ്പാടിലാണ് മലയാളി എന്നും മേജർ രവി പറഞ്ഞു ..തന്നെ ചിലർ ഹിന്ദു തീവ്രവാദിയെന്ന് മുദ്രകുത്തിയിരിക്കുകയാണ് ..എല്ലാം കേട്ടു മടുത്തുവെന്നും ഈ പറയുന്നവർ അടുത്ത നിമിഷം തനിക്കു വരാവുന്ന വിപത്തുകളെ കുറിച്ച് ചിന്തിക്കാറില്ല ..എല്ലാവരും പ്രളയത്തിൽ അകപ്പെട്ടാലും തൻ മാത്രം രക്ഷപെടുമെന്ന ചിന്തയാണ് പലർക്കും അദ്ദേഹം കൂട്ടിച്ചേർത്തു ..ഏറെ വാർത്താ പ്രാധാന്യം ലഭിക്കേണ്ട നന്മനിറഞ്ഞ   മൂന്നു പദ്ധതികൾ ഉത്‌ഘാടനം നടന്ന വേദിയിൽ ഒരു മുഖ്യധാരാ മാധ്യമപ്രവത്തകരെയും കാണാതിരുന്നതിനെ നിശിതമായി വിമർശിച്ചുകൊണ്ടാണ് മലനാട് ന്യുസ് മാനേജിങ് എഡിറ്റർ ആർ ജയേഷ് സംസാരിച്ചു തുടങ്ങിയത് ..ജനപക്ഷത്തിന്റെയും ജനമിത്രയുടെയും പല ജീവകാരുണ്യ പദ്ധതികളുടെയും മാധ്യമ സഹയാത്രികരായി  മലനാട് ടിവിയുണ്ടാകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു ..വരുന്ന ഇന്ത്യദർശൻ ദേശീയ പുരസ്‌കാര വേദിയിൽ കേരളത്തിലെ എല്ലാ അവയവദാന വക്താക്കളെയും അവരുടെ ബന്ധുജനങ്ങളെയും   ഒരുവേദിയിലേക്കു കൊണ്ടുവരാനും അവരെ ആദരിക്കാനും മലനാട് ടിവി തീരുമാനിച്ചു , ഒപ്പം രാജ്യത്തിന് വേണ്ടി ജീവത്യാഗംചെയ്ത വീരസൈനികരുടെ ബന്ധുജനങ്ങളെയും ജീവിച്ചിരിക്കുന്ന വീര പുരസ്കാരജേതാക്കളെയും ആദരിക്കും

ആസ്റ്റർ മെഡിസിറ്റിയെടുത്ത ഈ നിലപാടിനെതിരെ മറ്റു ആശുപത്രി മാനേജ്മെന്റുകൾ കൊച്ചിയിൽ അടിയതിര യോഗം കൂടിയതായും ഈ ഉടമ്പടിയിൽ നിന്നും പിന്മാറണമെന്ന് താക്കീതു  നൽകിയതായും റിപ്പോർട്ടുണ്ട് ..മറ്റുള്ള സ്വകാര്യ മെഡിക്കൽ കോളജ് അധികൃതർ ആസ്റ്റർ മെഡിസിറ്റിയെ അത്തരത്തിൽ ഒറ്റപ്പെടുത്തിയാൽ ജനകീയ മായ സപ്പോർട് നല്കാൻ ഒട്ടനവധി സന്നദ്ധ സംഘടനകളും സാമൂഹിക മാധ്യമ ഗ്രൂപ്പുകളും മലനാട് ടിവിയുടെ തത്സമയ സംപ്രേക്ഷണവേളയിൽ പ്രതികരിച്ചിട്ടുണ്ട് ..അമേരിക്ക,അബുദുബൈ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നുപോലും വീട്ടമ്മമാരടക്കം ആണ് ഈ നവോഥാന പദ്ധതിക്ക് പിന്തുണയുമായി ബെന്നി ജനപക്ഷത്തിനെ ഫോണിൽ ബന്ധപ്പെട്ടത് ..ഒരു പത്രവും ടെലിവിഷനും കാലങ്ങളായി തങ്ങൾ കാണാറില്ലെന്നാണ് അവർ പ്രതികരിച്ചത് ..ഒരു ലക്ഷത്തിലേറെപ്പേരാണെന്നു മലനാട് ടിവിയുടെ രണ്ടുമണിക്കൂറിലേറെ ദൈർഖ്യമുണ്ടായിരുന്ന തല്സമയ സംപ്രേക്ഷണം വിവിധ രാജ്യങ്ങളിലായി വീക്ഷിച്ചത് ..വർത്തമാന മാധ്യമ ഭീകരതയിൽ നിന്നും നവമാധ്യമത്തിന്റെ ഉയിർപ്പുകൂടിയാണ് മലനാട് ടിവിയിലൂടെ കണ്ടതെന്നും ബെന്നി ജനപക്ഷം പറഞ്ഞു ..

Watch the VOD of LIVE through this link

https://www.facebook.com/MalanaduNews24hrs/videos/2260362320906233/?t=1

 

FB Appreciations

ജനപക്ഷം -ഗാന ഗന്ധർവ്വൻ യേശദാസ് ,ബെന്നി ജോസഫ് ,സംവിധായകൻ സിദ്ദിഖ് ,അഡ്വ മനു തുടങ്ങിയ ഒട്ടനവധി പ്രശസ്തർ അണിനിരക്കുന്ന സന്നദ്ധ സംഘടനയാണ് .. മലനാട് ന്യൂസിന്റെ കഴിഞ്ഞ ദിവസത്തെ തൽസമയ സംപ്രേഷണം രണ്ടു മണിക്കൂറോളം അന്ന്യ രാജ്യത്തിരുന്നു വീക്ഷിച്ച ഒരു കുടുംബിനിയുടെ അഭിനന്ദന കത്താണിത് ..
Good evening Sir. I am Beena from Abudhabi. I have been following you on Facebook for a few months. However now I do not sign into fb being fed up with the negative political and religious posts. ( stopped reading news papers and watching tv long back) Still i check your page with my husband through his fb profile. Today we watched your latest video and I am sending this message just to convey my congratulations and best wishes. It is such a great step. Best wishes for your new venture Janamithra. Hope you can make a big change in the country. I dont believe our politicians or media will do it. May God bless you to be blessing for millions of people. My sincere prayers.

Manjunath S Pai

Gr8 initiative Benny Joseph and Chittilappilly, and I request the other Clergy who are along with you, who are also members of various management committees of Hospitals to bring down the pumped up or killer costs, that the Hospitals charge for several life sustaining operations.

I am apprehensive of these clergy, I presume they are there just to show or gimmick that they are also doing service to society while they do nothing to force the committee to bring down the operation charges.

It should be made mandatory rule by law that all Doctors should prescribe only GENERIC names of medicines and advertisement’s on medicine should be stopped.

Really stunned to note that the hospitals were just squeezing the public a minimum of + 5 lakhs on each life sustain g operation..

 

SHARE

LEAVE A REPLY

Please enter your comment!
Please enter your name here