മധുബാലയുടെ ജീവിതം സിനിമയാകുന്നു

 

ബോളിവുഡില്‍ ഒരുകാലത്ത് വൻ ആരാധകരെ സ്വന്തമാക്കിയ നടി മധുബാലയുടെ ജീവിതം സിനിമയാകുന്നു. മധുബാലയുടെ സഹോദരി മധുര്‍ ബ്രിജി ഭൂഷണ്‍ ആണ് സിനിമ ഒരുക്കാൻ തയ്യാറെടുക്കുന്നത്.

മധുബാലയുടെ ജീവിതം സിനിമയാക്കാൻ പകര്‍പ്പവകാശത്തിന് വേണ്ടി നിരവധി സംവിധായകര്‍ നേരത്തെ മധുര്‍‌ ബ്രിജി ഭൂഷണിനെ സമീപിച്ചിരുന്നു. എന്നാല്‍ പകര്‍പ്പവാകാശം നല്‍കാൻ അവര്‍ തയ്യാറായിരുന്നില്ല. മധുബാലയുടെ ജീവിതത്തോട് നീതിപുലര്‍ത്തുന്ന മനോഹരമായ ഒരു സിനിമയെടുക്കാനാണ് താൻ ആലോചിക്കുന്നതെന്ന് അവര്‍ പറയുന്നു. തന്റെ അടുത്ത സുഹൃത്തുക്കളുമായി ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നതെന്ന് മധുര്‍ ബ്രിജി ഭൂഷണ്‍ പറഞ്ഞു. ആരായിരിക്കും സിനിമ സംവിധാനം ചെയ്യുന്നതെന്നോ അഭിനയിക്കുന്നതെന്നോ അവര്‍ വെളിപ്പെടുത്തിയില്ല. ഇക്കാര്യം ഉടൻ തന്നെ അറിയിക്കുമെന്ന് മധുര്‍ ബ്രിജി ഭൂഷണ്‍ പറഞ്ഞു.

ബസന്ത് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ മധുബാല മിസ്റ്റർ ആൻഡ് മിസിസ് 55, ഹൗറ ബ്രിഡ്ജ്, കാലാപാനി, ദുലാരി തുടങ്ങിയ നിരവധി സിനിമകളില്‍ നായികയായി തിളങ്ങി. മുപ്പത്തിയാറാം വയസ്സില്‍, 1969ല്‍ അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *