ഓട്ടോറിക്ഷയുടെ മുകളിലേക്കു മരംവീണ് രണ്ടുപേർ മരിച്ചു

0
75

ഓട്ടോറിക്ഷയുടെ മുകളിലേക്കു മരം കടപുഴകി വീണ് അമ്മയും മകളും മരിച്ചു. നീലഗിരി മാങ്ങോട് സ്വദേശി മൂക്കായി (68), മകൾ രാജേശ്വരി (46) എന്നിവരാണു മരിച്ചത്.

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷണ്മുഖന്‍, ഡ്രൈവറുടെ സീറ്റില്‍ ഒപ്പമിരുന്ന കുമാരന്‍ എന്നിവരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കേരള – തമിഴ്നാട് അതിര്‍ത്തിയായ അയ്യംകൊല്ലിയിലാണ് സംഭവം. അപകടമുണ്ടായ ഉടന്‍ തന്നെ സമീപവാസികള്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അമ്മയും മകളും സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചുവെന്നാണ് വിവരം.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here