നീറ്റടക്കമുള്ള അടക്കമുള്ള എല്ലാ പ്രവേശനപരീക്ഷകളും മാറുന്നു

0
57

ഡൽഹി: ഉന്നത പരീക്ഷക്കായുള്ള യോഗ്യതാ പരീക്ഷകൾ ഇനിമുതൽ നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തും, ഉന്നത യോഗ്യതാ പരീക്ഷകളുടെ നടത്തിപ്പ് ഏകീകരിക്കുന്നതിന്റെ ഭാഗമായാ‍ണ് പുതിയനടപടി. പരീക്ഷകൾ ഓൺലൈനാക്കാനും തീരുമാനമായി. കേന്ദ്ര മാനവ വിഭവ മന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

യുജിസി,സിബിസി തുടങ്ങിയവര്‍ നടത്തിയിരുന്ന നീറ്റ്, ജെ.ഇ.ഇ, നെറ്റ്, സിമാറ്റ് പ്രവേശന പരീക്ഷകള്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാകും ഇനിമുതല്‍ നടത്തുക. . എന്നാൽ ഫീസ്, സിലബസ് എന്നിവയിൽ മാറ്റമുണ്ടാവില്ല. വളരെ വേഗത്തിൽ മൂല്യ നിർണ്ണയംനടാത്തി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിക്കാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കും എന്നാണ് കേന്ദ്ര സർക്കാർ കണക്കുകൂട്ടുന്നത്.

ഉന്നത വിദ്യാഭ്യാസ യോഗ്യതാ പരീക്ഷകൾ ഇനി വർഷത്തിൽ രണ്ടു തവണ നാറ്റത്തുമെന്നും ആവശ്യമെങ്കിൽ രണ്ട് പരീക്ഷകളിലും വിദ്യാർത്ഥികൾക്ക് പങ്കെടുക്കാമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.

Comments

comments

SHARE

LEAVE A REPLY

Please enter your comment!
Please enter your name here