വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജീവനക്കാരിക്ക് പീഡനം ;പോലീസിൽ അറിയിച്ചിട്ടും നടപടിയില്ല ; നീതി തേടി മനുഷ്യാവകാശ കമ്മീഷനിലും വനിതാ കമ്മീഷനിലും

എടത്വാ: കഴിഞ്ഞ ഏഴ് വർഷമായി ജോലി ചെയ്തിരുന്ന വസ്ത്രവ്യാപാര സ്ഥാപനത്തിൽ
2018 ജൂൺ മാസം 23 ന് തനിക്ക് നേരിട്ട പീഢനം എടത്വാ പോലീസിൽ അറിയിച്ചിട്ടും നടപടി സ്വീകരിക്കാഞ്ഞതിനാൽ ജീവനക്കാരി നീതി തേടി മനുഷ്യാവകാശ കമ്മീഷനെയും വനിതാ കമ്മീഷനെയും സമീപിച്ചു.

ആലപ്പുഴ ജില്ലയിൽ തലവടി കുന്തിരിക്കൽ വാലയിൽ വി.സി.ചാണ്ടിക്കെതിരെയാണ് ആനാരി സ്വദേശിയായ ജീവനക്കാരി പരാതി നല്കിയത്.

ജീവനക്കാരിയും സ്ഥാപന നടത്തിപ്പുക്കാരനും കടയിൽ ഇരിക്കുമ്പോൾ വി.സി.ചാണ്ടി കടയ്ക്കുള്ളിലേക്ക് പ്രവേശിച്ചു. ഉടൻ തന്നെ ഒരു കൂട്ടം യുവാക്കളും കടയുടെ വാതിൽ അടഞ്ഞു നിന്നു. വി.സി.ചാണ്ടി അസഭ്യം സംസാരിച്ചുകൊണ്ട് യാതൊരു കാരണവും കൂടാതെ ആക്രോശിച്ച് കൗണ്ടറിൽ ഇരുന്ന സ്ഥാപന നടത്തിപ്പുകാരനായ ജോൺസന്റെ ജുബായുടെ കോളറിൽ പിടിച്ച് തലയക്ക് പല തവണ അടിച്ചു. മേശ പുറത്തിരുന്ന കുപ്പി ഗ്ലാസ് കൊണ്ട് തലയക്ക് ആഞ്ഞിടിക്കുകയും മുഖത്ത് വെച്ചിരുന്ന വില കൂടിയ കണ്ണാടി താഴെ വീണ് പൊട്ടുകയും ചെയ്തു.വീണ്ടും ഉപദ്രവികുന്നത് കണ്ട് ജോൺസന്റ മകൻ സ്കൂൾ വിദ്യാർത്ഥിയായ ദാനിയേൽ (16) നിലവിളിച്ചു.ജോൺസന്റെ ഭാര്യപിതാവിനെ ഫോൺ ചെയ്യുവാൻ ദാനിയേൽ ഫോൺ എടുത്തപ്പോൾ ദാനിയേലിനെ
തെറി വിളിച്ചു കൊണ്ട് പിടിച്ചു തള്ളി.മോൻ പുറകോട്ട് വീഴുകയും ചെയ്തു.ജോൺസൺ കൈകൂപ്പി കൊണ്ട് ഉപദ്രവിക്കരുത് എന്ന് പറഞ്ഞിട്ടും അത് കൂട്ടാക്കാതെയും ദാനിയേൽ നിലവിളിച്ചിട്ടും ജോൺസനെ തുടർന്നും മർദ്ധിച്ചപ്പോൾ ജീവനക്കാരി നിലവിളിച്ച് തടസ്സം പിടിച്ചപ്പോൾ ജീവനക്കാരിയുടെ സ്ത്രീത്വത്തെ അപമാനിക്കത്തക്കവിധത്തിൽ അശ്ലീല ഭാഷ സംസാരിച്ചും അസഭ്യം പറഞ്ഞു കൊണ്ട് പിടലിക്ക് പിടിച്ച് തള്ളിയതുമൂലം ജീവനക്കാരി പുറകോട്ട് വീഴുകയും ചെയ്തു.
നിലവിളി കേട്ട് ഓടി വന്ന ഓട്ടോ റിക്ഷ ഡ്രൈവർമാർ ആണ് മൂന്ന് പേരെയും എടത്വാ ഗവ.ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ജോൺസന്റെ നില ഗുരുതരമാകയാൽ വണ്ടാനം മെഡിക്കൽ കോളജിൽ എത്തിച്ചു.


വിദഗ്ദ്ധ പരിശോധനയിൽ തലയ്ക്കുള്ളിൽ രക്ത സ്രാവം ഉണ്ടായതിനാൽ ഏഴ് ദിവസത്തോളം അഡ്മിറ്റ് ആയിരുന്നു. മുൻ വൈരാഗ്യമാണ് ജോൺസനെ മർദിക്കുവാൻ കാരണം.ജോൺസനെ കൊല്ലുമെന്ന് പരസ്യമായി ഭീഷണിപെടുത്തിയിരുന്നതിനാൽ 2018 മെയ് 29 നും ജൂൺ 9 നും എടത്വാ പോലീസിലും ജൂൺ 21 ന് ജില്ലാ പോലീസ് മേധാവിക്കും പരാതി നല്കിയിരുന്നു.

കടയ്ക്കുള്ളിൽ നടന്ന സംഭവങ്ങൾ കണ്ട് നടുക്കം മാറാതെ മാനസീകമായി തളർന്നിരുന്ന ജീവനക്കാരി പതിവു പോലെ കട തുറക്കാൻ 26-6-2018 ന് ചെന്നപ്പോൾ കടയുടെ പൂട്ട് മാറ്റി ഇട്ടിരിക്കുന്നതായി കണ്ടു.ആധാർ കാർഡ്, പാൻ കാർഡ്, തിരിച്ചറിയൽ കാർഡ് ഉൾപെടെ പണം അടങ്ങിയ ജീവനക്കാരിയുടെ ബാഗ് കടയ്ക്കുള്ളിൽ ആണ്.
കൂടാതെ നിരവധി ഫയലുകൾ , സർട്ടിഫിക്കറ്റ് ,വിലപിടിപ്പുള്ള സാധനങ്ങൾ എന്നിവ കടയ്ക്കുളളിലാണ്.

ഈ വിവരങ്ങൾ എല്ലാം കാണിച്ച് ജീവനക്കാരി 27-6-2018 ന് എടത്വാ പോലീസ് സ്റ്റേഷനിൽ ജീവനക്കാരിയുടെ സഹോദരനോടൊപ്പം നേരിട്ട് ഹാജരായി സങ്കടം ബോധിപ്പിച്ച് പരാതി നൽകിയെങ്കിലും പരാതിയുടെ ഗൗരവം കണക്കിലെടുക്കാതെ രസീത് മാത്രം കൊടുത്തു വിട്ടു. വി .സി .ചാണ്ടിയുടെ ഉന്നത സാമ്പത്തീക ശേഷിയും സ്വാധിനവും മൂലം കേസ് അട്ടിമറിക്കാൻ സാധ്യതയുള്ളതിനാലും മൊഴി പോലും രേഖപെടുത്തുവാൻ തയ്യാർ ആകാഞ്ഞതിനാലും വി.സി.ചാണ്ടിക്കെതിരെ
IPC Chapter XVI ,Section 354,509 എന്നീ വകുപ്പുകൾ പ്രകാരം
കേസ് രജിസ്റ്റർ ചെയ്ത് നീതീ പൂർവ്വമായി അന്വേഷണം നടത്തണമെന്ന് ആവശ്യപെട്ടാണ് ജീവനക്കാരി
മനുഷ്യാവകാശ കമ്മീഷനെയും വനിതാ കമ്മീഷനെയും സമീപിച്ചിരിക്കുന്നത്.

എടത്വാ പോലീസ് ജോൺസന്റെ മൊഴി മെഡിക്കൽ കോളജിൽ പോയി ജൂൺ 26 ന് രേഖപെടുത്തിയതിനു ശേഷം ജൂലൈ 3 ന് അമ്പലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എഫ്.ഐ.ആർ (Edathua Police Station Crime 760/2018, U/S.447,294(b),324 of IPC) സമർപ്പിച്ചു.എന്നാൽ ഡോ.ജോൺസൺ വി.ഇടിക്കുളയ്ക്കു നേരേ ഉണ്ടായ അക്രമത്തിൽ നീതിപൂർവ്വമായ അന്വേഷണം ആവശ്യപെട്ട് മകൻ ബെൻ ഇടിക്കുള ജോൺസൺ മനുഷ്യാവകാശ കമ്മീഷന് ഹർജി സമർപ്പിച്ചു.സംഭവത്തിന് സാക്ഷിയും വിദ്യാർത്ഥിയും ആയ ദാനിയേലിന്റെ മൊഴി ചൈൽഡ് ലൈൻ അധികൃതർ സ്കൂളിലെത്തി രേഖപെടുത്തി.

repport by joshnson v idukkula edathwa

Leave a Reply

Your email address will not be published. Required fields are marked *