ചികിത്സതേടി കിടന്നു വന്നവർ തിരികെ നടന്നു പോകുന്നു ! സന്ധി ചികിത്സയിൽ ഡോക്ടർ അജിത്ത് ശ്രദ്ധേയനാകുന്നു

0
445

Pathanamthitta : പാരമ്പര്യ വൈദ്യകുടുംബാംഗവും  പഞ്ചകർമ്മ, മർമ്മ  ചികിത്സകനുമായ ഡോക്ടർ അജിത്തിനെ തേടിയാണ് പക്ഷാഘാത ,ത്വക്ക് , സന്ധി സംബന്ധമായ രോഗങ്ങളാൽ ദുരിതമനുഭവിക്കുന്ന രോഗികൾ പത്തനംതിട്ട ജില്ലയിലെ പൈതൃക ഗ്രാമമായ കോഴഞ്ചേരിയിലേക്കു വരുന്നത് ..കോഴഞ്ചേരി ചക്കാലയിൽ ആയുർവേദ ഹോസ്പിറ്റൽ ഇന്ന് അശരണരുടെ ആശ്രയ കേന്ദ്രമാണ് ..

സംവത്സരങ്ങൾ പാരമ്പര്യമുള്ള ചിന്താർമണി മുനി പരമ്പരയുടെ വൈദ്യ ശാസ്ത്രം പിന്തുടരുന്ന  ഒരാളാണ് ചക്കാലയിൽ മോഹനചന്ദ്രപ്പണിക്കരുടെയും വത്സലകുമാരിയുടെയും മകനായ ഡോക്ടർ അജിത് കുമാർ BAMS,MD(AM) ..പിതാമഹനായ നീലകണ്ഠൻ വൈദ്യർ തുടങ്ങിവച്ച പാതയിൽ നാലാം തലമുറയെത്തിനിൽകുന്നു ഇന്ന് ഡോക്ടർ അജിത്തിന്റെ സേവനങ്ങളിലൂടെ ..കാലങ്ങൾക്കുമുന്പേ പേരുകേട്ട വൈദ്യർ ആയിരുന്നു നീലകണ്ഠപണിക്കർ ..രാജഭരണകാലത്തു തിരുവിതാംകൂർ കൊട്ടാരത്തിലെ വൈദ്യരുടെ സേവനങ്ങളിൽ ആകൃഷ്ടനായ ശ്രീമൂലം തിരുന്നാൾ രാമവർമ്മ തമ്പുരാൻ അദ്ദേഹത്തിന് പണിക്കർ സ്ഥാനം നൽകി ആദരിച്ചത് ഇന്നും നാട്ടുകാർ ഓർക്കുന്നു ..

നാട്ടിലെ ഏതു മാറാവ്യാധിക്കും വൈദ്യരുടെ അടുത്തെത്തിയാൽ മരുന്നുണ്ടായിരുന്നുവെന്നു പഴമക്കാർ ..പേരക്കിടാവും സാമൂഹിക സന്നദ്ധതകളുള്ള ,സാമൂഹിക പ്രതിബദ്ധതയുള്ള ഭിഷഗ്വരനാണെന്നു തെളിയിക്കുന്നതാണ് മലനാട് ടിവിയ്ക്ക് ഡോക്ടറെ കുറിച്ചുള്ള ഡോക്കുമെന്ററി തയ്യാർ ചെയ്യുന്ന വേളയിൽ  ചികിത്സ നേടിയ രോഗികളുടെ കൃതജ്ഞതാ പൂർവ്വമുള്ള സാക്ഷ്യങ്ങൾ ..

കോട്ടയം സ്വദേശിനിയായ ശാന്തമ്മയെന്ന പേഷ്യന്റിനു തന്നെ സുഖപ്പെടുത്തി ഡോക്ടറെ കുറിച്ച് പറയുമ്പോൾ വിതുമ്പൽ അടക്കാനാകുന്നില്ല ..എന്റെ മകനാണ് അദ്ദേഹം എന്നാണ് ആ ‘അമ്മ പറയുന്നത് ..റാന്നി സ്വദേശി അനിൽ ടൂ വീലർ മെക്കാനിക്കാണ്..ഡിസ്ക് തെറ്റിയ നിലയിൽ നടക്കാൻ പോലുമാകാതെ വിവിധ അലോപ്പതി ഹോസ്പിറ്റലുകളിൽ ചികിത്സ തേടി ..എറണാകുളം അമൃത ഹോസ്പിറ്റലിൽ ഉടൻ സർജറിയും നിർദേശിച്ചു ..ശാസ്ത്രക്രിയയല്ലാതെ തനിക്കു ജീവിതത്തിലേക്ക് മടക്കം സാധ്യമല്ലെന്നു മെഡിക്കൽ സയൻസ് വിധിയെഴുതിയപ്പോൾ സാമ്പത്തികമായി കരുതലില്ലായിരുന്ന അനിലും കുടുംബാംഗങ്ങളും എന്തുചെയ്യുമെന്ന് ചിന്തിച്ചിരിക്കുമ്പോളാണ് റാന്നിക്ക് തൊട്ടടുത്ത് തന്നെ  കോഴഞ്ചേരിയിൽ  മുക്കാലിൽ നടന്നിരുന്ന തന്നെ  ഇരുകാലിൽ നടക്കാൻ കാരണക്കാരനായ ഒരു ആയുർവേദ ഡോക്ടർ ഉണ്ടെന്നും അദ്ധേഹത്തിന്റെ ചികിത്സയിലാണ് താൻ ഇന്നും ടാപ്പിങ് ചെയ്തു ജീവിക്കുന്നതെന്നും ഒരാൾ  സൂചിപ്പിച്ചു ..അങ്ങിനെ അനിലിനെ അനങ്ങാൻ കഴിയാത്ത വേദനയുമായി കുടുംബാംഗങ്ങൾ ചക്കാലയിൽ ഹോസ്പിറ്റലിൽ എത്തിച്ചു .. പതിനഞ്ചു ദിവസത്തോളം തിരുമ്മും ചികിത്സകളും ..അധികം ശല്യമല്ലാത്ത പഥ്യക്രമം .. ഒടുവിൽ വേദനക്കു ശമനം  ഇല്ലെങ്കിലും നടക്കാം എന്ന നിലയിലെത്തി ..ആദ്യമേ തന്നെ ഡോക്ടർ വേദന മാറാൻ സമയമെടുക്കും എന്ന് പറഞ്ഞിരുന്നു എന്ന് അനിൽ ..ഒടുവിൽ വീട്ടിലെത്തി രണ്ടാം നാളോടെ ഡോക്ടർ പറഞ്ഞപ്രകാരം രോഗശമനവും വേദനശമനവും  ഉണ്ടായതായി റാന്നി സ്വദേശി അനിൽ സാക്ഷ്യപ്പെടുത്തുന്നു ..ലക്ഷങ്ങൾ വേണ്ടിയിരുന്ന ശസ്ത്രക്രിയയും മറ്റുമില്ലാതെ ഇന്ന് പഴയപോലെതന്നെ ജോലിചെയ്യുന്നതിനും ബൈക്കിൽ സവാരിചെയ്യുന്നതിനും സാധിക്കുമ്പോൾ അനിൽ മനസാ സ്മരിക്കുന്നു ..ഇത് ഞങ്ങളുടെ ദൈവമെന്ന്!

ആതുരസേവനരംഗത്തെ  സ്തുത്യർഹ പ്രവർത്തനങ്ങൾക്കു ധാരാളം അംഗീകാരങ്ങൾ ഈ യുവ ഡോക്ടറെ തേടിയെത്തുന്നു

കൊല്ലം സ്വദേശിനിയായ യുവതിയെ പക്ഷാഘാതത്തെ തുടർന്ന് കാഴ്ചയും ചലനവും നഷ്ടപ്പെട്ടുമാണ് ഹോസ്പിറ്റലിലെത്തിക്കുന്നത്.. ഇന്ന് പൂർണമായും കാഴ്ചശക്തി തിരികെലഭിച്ച യുവതി ആരുടേയും സഹായമില്ലാതെ നടക്കുന്നു …!

WATCH THE PATIENTS OPINION ABOUT DR.AJITH

https://youtu.be/i-whFFPsE3o

പാരമ്പര്യ കൈപുണ്യമാർന്ന സിദ്ധിവിശേഷം ചികിത്സയിലൂടെ ഭയഭക്തിബഹുമാനപുരസ്സരം സാക്ഷാൽ ഒരു കർമ്മ യോഗിയെപോലെ തന്റെ രോഗികളിൽ പ്രയോഗിക്കുമ്പോൾ ഡോക്ടർ അജിത്തിന് ശരിക്കും ഒരു സിദ്ധയോഗിയുടെ അല്ലെങ്കിൽ മഹർഷിപരമ്പരയിലെ മാമുനിയുടെ ശൈലിയാണെന്നു തോന്നും ..ചിന്താർമണി മുനിപരമ്പര തമിഴ്‌നാട്ടിലെ പ്രാചീന മുനിവര്യന്മാരുടെ പരമ്പരയാണ് ..മറ്റുള്ളവരിൽ ഹർഷം ജനിപ്പിക്കുന്നവനാണ്   മഹർഷിയെങ്കിൽ  തന്നെ സമീപിക്കുന്ന തീരാദുഃഖിതരായ രോഗികൾക്കു രോഗശമനം നൽകി അവരിൽ മന്ദസ്മിതം അല്ലെങ്കിൽ ആനന്ദം പ്രധാനം ചെയ്യാൻ സാധിക്കുമെങ്കിൽ ആ നാമം അന്വർത്ഥമാകുകയാണല്ലോ ഇവിടെ ..

വിദ്യാഭ്യാസ വിദഗ്ധനും ഐടി കമ്പനി സി .ഇ. ഓ യുമായ അനിൽ ഡോക്ടറുടെ ചികിത്സ തേടി എത്തിയപ്പോൾ ഇത്തരം കാഴ്ചകൾ നേരിട്ട് കാണാൻ ഇടയായി ..

എന്തുകൊണ്ട് ഈ യുവഡോക്ടറുടെ സേവനം കൂടുതൽ ജനകീയമാക്കിക്കൂടാ എന്ന ചിന്തയിൽ നിന്നുമാണ് കേരളത്തിലെ മികച്ച ആയുർവേദ പഞ്ചകർമ്മ ഹോസ്പിറ്റലുകളുടെ ശൃംഖലയായ മർമ്മ ക്ഷേത്രാസ് എന്ന പ്രോജക്ടിന് കാരണം

ഉടൻ തന്നെ ഡോക്ടർ അജിത്തിന്റെ സേവനം മുഴുവൻ ജില്ലകളിലും ലഭ്യമാക്കും തരത്തിലുള്ള ക്രമീകരണങ്ങൾ നടന്നു വരുന്നു ..ചിന്താർമണി വൈദ്യ ശാത്രത്തിൽ ആയോധനകലയായ കളരിയും മർമ്മ ചികിൽത്സയും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത് ..തനതു പാരമ്പര്യ,ആയുർവേദ ചികിത്സകളിൽ നിന്നും ഏറെ വ്യതാസമുള്ളതാണ് ചിന്താർമണി സങ്കേതം ..മുത്തശ്ശനോടൊപ്പമുണ്ടായിരുന്ന ഒരു ശ്രേഷ്ഠൻ  തന്നെ പാരമ്പര്യ ചികിത്സാവിധികളിൽ പിന്തുണക്കുന്നത് പൂർവിക സൗഭാഗ്യങ്ങളിൽ ഒന്നായി ഡോക്ടർ അജിത് കാണുന്നു ..പല വിശിഷ്ട താളിയോലകളും ലഭ്യമായതും അതിൽനിന്നും ലഭിച്ച ചികിത്സാ വിധികളുടെ പശ്ചാത്തലത്തിൽ എല്ലാ ഔഷധങ്ങളും ആശുപത്രിയിൽ തന്നെ തയ്യാർചെയ്യുന്നതും തന്റെ ചികിത്സക്ക് ശരിയായ റിസൾട്ട് ലഭിക്കാൻ കാരണമാകുന്നെന്നും അദ്ദേഹം പറഞ്ഞു .. ചില ഔഷധങ്ങൾ സൂര്യപ്രകാശത്തിലാണ് നിർമ്മിക്കുന്നത് ..തത്വത്തിൽ ചക്കാലയിൽ ആയുർവേദ ഹോസ്പിറ്റലിന് നല്കാൻ കഴിയുന്നത് മറ്റൊരിടത്തും ലഭ്യമാകില്ലായെന്നു സാരം

ആയുർവേദ പഞ്ചകർമ ചികിത്സാലയങ്ങൾക്കും ഇതര ഡോക്ടർമാർക്കും ഈ പദ്ധതിയിൽ അണിചേരാം ..പതിനാലു ജില്ലകളിലും മർമ്മ ക്ഷേത്രാസിന്റെ സേവനം ലഭ്യമാക്കുക വഴി സ്വദേശ ,വിദേശ വിനോദ സഞ്ചാരികൾക്കു ചികിത്സയോടൊപ്പം  ദൈവത്തിന്റെ സ്വന്തം നാട് പൂർണമായും ആസ്വദിയക്കുവാനുമുള്ള സൗകര്യം കൂടിയാണ്  ലഭിക്കുന്നത്  ..

മർമ്മ ക്ഷേത്രാസ് കൂടുതൽ വിവരങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ്

http://www.marmakshetras.com/#

എന്തുതന്നെയാലാലും കച്ചവട കണ്ണോടെ കോർപറേറ്റുകൾ സമീപിക്കുന്ന ആതുരസേവന മേഖലയിൽ ഡോക്ടർ അജിത്തിന്റെ മുഖ്യമേൽനോട്ടത്തിൽ കേരളത്തിലുടനീളം ലഭ്യമാകുന്ന പാരമ്പര്യ മൂല്യങ്ങൾ ഏറെയുള്ള ചിന്താർമണി ചികിത്സാ രീതി വരുംകാലങ്ങളിൽ ഏറെപ്പേർ പിന്തുടരുമെന്നാണ് ലേഖകൻ എന്നനിലയിൽ നേരിട്ട് മനസിലാക്കിയ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ എനിക്ക് തോന്നുന്നത് …

CHACKALAYIL AYURVEDA HOSPITAL,
T.B. Jn., Kozhencherry -689 641
Mob: 9048622669, 9349444319,
Ph: 0468-2210449
Branch: Kurakkanni P.O.,Varkala,
Email: chackalayil@indiatimes.com

SHARE