കൊച്ചിയിൽ വാഹന ഗതാഗതം ഉണ്ടായിരിക്കുമെന്ന് സിറ്റിപൊലീസ്

0
65

പ്രൊപ്പലൈന്‍ ഡെറിവേറ്റീവ് പെട്രോകെമിക്കല്‍ പ്രൊജക്ടിന്റെ (പിഡിപിപി) ഭാഗമായി കൊച്ചിന്‍ റിഫൈനറിയിലേക്ക് ഓവര്‍ ഡൈമെന്‍ഷണല്‍ കണ്‍സൈന്‍മെന്റ്സ് (ഒഡിസി) കയറ്റിയ വാഹനം ജൂലൈ എട്ട് ഞായറാഴ്ച രാവിലെ അഞ്ച് മണി മുതല്‍ 9 മണി വരെ ഇരുമ്പനം റെയില്‍വേ യാര്‍ഡില്‍ നിന്നും ബിപിസിഎല്‍ കൊച്ചിന്‍ റിഫൈനറിയിലേക്ക് കൊണ്ടുപോകുന്നതിനാല്‍ ഈ സമയത്ത് സീപോര്‍ട്ട്എയര്‍പോര്‍ട്ട് റോഡില്‍ ഇരുമ്പനം പാലം മുതല്‍ കൊച്ചിന്‍ റിഫൈനറി വരെ വാഹന ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഈസ്റ്റ് ട്രാഫിക് അറിയിച്ചു. ഈ സമയത്ത് യാത്രക്കാര്‍ സീപോര്‍ട്ട്എയര്‍പോര്‍ട്ട് റോഡിലൂടെയുള്ള യാത്ര പരമാവധി ഒഴിവാക്കി സഹകരിക്കണം.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here