എഡിജിപിയുടെ മകള്‍ക്ക് തിരിച്ചടി; അറസ്‌റ്റ് തടയാനാകില്ല; രാജ്യത്തെ ഏത് പൗരനും നിയമം തുല്യമാണെന്ന് ഹൈക്കോടതി

0
99

 

പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ച കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ക്ക് സ്നിഗ്ധയ്‌ക്ക് തിരിച്ചടി.എഡിജിപിയുടെ മകളുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. രാജ്യത്തെ ഏത് പൗരനും തുല്യമാണ് എഡിജിപിയുടെ മകളുമെന്നും ഹൈക്കോടതി പറഞ്ഞു. അറസ്റ്റ് തടയാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി ഹർജിയിൽ ഇടക്കാല ഉത്തരവ് വേണമെന്ന സ്നിഗ്ധയുടെ ആവശ്യവും തള്ളി. ഹര്‍ജി അടുത്ത വ്യാഴാഴ്‌ചത്തേക്ക് മാറ്റി. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നും കേസ് സ്റ്റെ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് എഡിജിപിയുടെ മകള്‍ ഹൈക്കോടതിയെ സമീപിച്ചത്. തിരുവനന്തപുരം കനക്കകുന്നില്‍ വച്ചാണ് എഡിജിപിയുടെ മകള്‍ ഡ്രൈവറായ ഗവാസ്‌കറെ മര്‍ദ്ദിച്ചത്. എഡിജിപിയുടെ ഭാര്യയേയും മകളേയും പ്രഭാതനടത്തതിനായി ഗവാസ്‌കര്‍ ഔദ്യോഗിക വാഹനത്തില്‍ കനകകുന്നില്‍ എത്തിച്ചപ്പോള്‍ ആയിരുന്നു സംഭവം.അതേസമയം, കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി ആരോപണം. ഇതിന്‍റെ ഭാഗമായി വാഹനരേഖകളില്‍ തിരുത്തല്‍ വരുത്തി. സംഭവദിവസം വാഹനമോടിച്ചത് മര്‍ദ്ദനമേറ്റ പോലീസ് ഡ്രൈവര്‍ ഗവാസ്കറല്ലെന്നും മറ്റൊരാളാണെന്നും വരുത്തി തീര്‍ക്കാനാണ് രേഖകള്‍ തിരുത്തിയത്.തന്നെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തപ്പോള്‍ എഡിജിപിയുടെ മകള്‍ ആക്രമിച്ചുവെന്നാണ് ഗവാസ്‌കറിന്റെ പരാതി. മര്‍ദ്ദനത്തെ തുടര്‍ന്ന് ഇയാള്‍ പേരൂര്‍ക്കട താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here