കമലിനു മുന്നിൽ പാടി രാകേഷ്‌; അവസര വാഗ്‌ദാനവുമായി സംഗീത ലോകത്തെ പ്രമുഖർ

0
85

 

ചാരുംമൂട് ;മരം മുറിച്ച‌് വണ്ടിയിൽ കയറ്റി വിശ്രമിക്കുമ്പോൾ നേരംപോക്കിന‌് പാട്ടുപാടുന്ന ശീലമുണ്ട‌് രാകേഷിന‌്. എന്നാൽ കഴിഞ്ഞ ദിവസം പാടിയ ഒരു പാട്ട‌് രാജ്യം മുഴുവൻ തന്നെ ശ്രദ്ധേയനാക്കുമെന്ന് നൂറനാട് കാവുംപാട് രാജേഷ് ഭവനം രാകേഷ് സ്വപ‌്നത്തിൽപ്പോലും കരുതിയിരുന്നില്ല. ഇന്ത്യയിലെ അറിയപ്പെടുന്ന സംഗീതജ്ഞർ വരെ ഗാനം കേട്ട് രാകേഷിന് അവസര വാഗ്ദാനവുമായി രംഗത്ത് വന്നു കഴിഞ്ഞു.

ജോലിയ‌്ക്കിടയിൽ ഒപ്പമുള്ള സുഹൃത്തുക്കളുടെ നിർബന്ധങ്ങൾക്ക് വഴങ്ങി ഉണ്ണി എന്ന രാകേഷ് പാട്ടുപാടാറുണ്ട‌്. ഒരാഴ‌്ച മുൻപ് വെട്ടിക്കോട് പള്ളിപ്പുറം ദേവീക്ഷേത്ര മൈതാനിയിൽ ഇരുന്ന് പാടിയ ഗാനമാണ‌് പതിനായിരക്കണക്കിന‌് ലൈക്കും ഷെയറുമായി സോഷ്യൽ മീഡിയയിൽ കറങ്ങുന്നത‌്. ‘വിശ്വരൂപം’ എന്ന കമൽഹാസൻ ചിത്രത്തിലെ ശങ്കർമഹാദേവൻ ആലപിച്ച ‘‘ഉനൈ കാണാത്‌…’’ എന്നു തുടങ്ങുന്ന ഗാനം രാകേഷ്‌ പാടുന്ന വീഡിയോയാണ്‌ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായത്‌. പാട്ട്‌ ഹിറ്റായതോടെ ഗായകൻ ശങ്കർ മഹാദേവൻ ഈ വീഡിയോ തന്റെ ഫേസ്‌ബുക്ക്‌ പേജിൽ പങ്കുവക്കുകയും രാകേഷിനെ കാണാനുള്ള താൽപ്പര്യം അറിയിക്കുകയും ചെയ്‌തു. നടൻ കമൽഹാസൻ രാകേഷിനെ കാണാൻ താൽപ്പര്യമറിയിച്ചതിനെ തുടർന്ന്‌ രാകേഷ്‌ കമലിനെ കാണാനെത്തുകയും തന്റെ പ്രിയതാരത്തിനു മുന്നിൽ അദ്ദേഹത്തിന്റെ ചിത്രത്തിലെ ആ ഗാനം ആലപിക്കുകയും ചെയ്‌തു.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here