ദില്ലിക്ക് പൂർണ സംസ്ഥാനപദവി നൽകാനാകില്ലെന്ന് സുപ്രിം കോടതി

0
29

 

ഡൽഹി സർക്കാരും ലഫ്റ്റനന്റ് ഗവർണറും തമ്മിലുള്ള അധികാരത്തർക്കത്തിൽ തീർപ്പ് കൽപിച്ച് സുപ്രീംകോടതി. പൂർണ സംസ്ഥാനപദവി വേണമെന്ന ഹർജിയിൽ ഡല്‍ഹിക്ക് പൂർണ സംസ്ഥാനപദവി നൽകാനാകില്ലെന്നും എന്നാല്‍, ഭരണപരമായ തീരുമാനങ്ങൾ ഗവർണർ വൈകിക്കരുതെന്നും കോടതി വ്യക്തമാക്കി.ലഫ്റ്റനന്‍റ് ഗവർണർ പരമാധികാരിയല്ല. ലഫ്റ്റനന്‍റ് ഗവർണറുടെ അധികാരങ്ങൾ പരിമിതമാണ്. ഗവർണർക്ക് തുല്യമല്ല ലഫ് ഗവർണർ പദവിയെന്നും വിധി പ്രസ്താവത്തില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി.തീരുമാനങ്ങൾ ഭരണഘടനയ്ക്ക് അനുസൃതമാകണം. മന്ത്രിസഭയുടെ ഉപദേശപ്രകാരം ലഫ്. ഗവണർ പ്രവർത്തിക്കണം. സർക്കാരും ലഫ്. ഗവർണറും ഒന്നിച്ച് മുന്നോട്ടുപോകണമെന്നും ചീഫ് ജസ്റ്റിസ് വിധി പ്രസ്താവത്തില്‍ പറഞ്ഞു. ജസ്റ്റിസുമാരായ എകെ സിക്രി,​ എഎം ഖാൻവിൽക്കർ,​ ഡിവൈ ചന്ദ്രചൂഡ്,​ അശോക് ഭൂഷൺ എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ച് ഏകകണ്ഠമായിട്ടാണ് വിധി പ്രസ്താവിച്ചത്.

അതേസമയം, അഞ്ചംഗ ബെഞ്ചിൽ മൂന്നു ജഡ്ജിമാർ പ്രത്യേകം പ്രത്യേകമായാണ് വിധി പ്രസ്താവിച്ചത്‌.ഭരണാധിപന്‍ ലഫ്റ്റനന്‍റ് ഗവര്‍ണറാണെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ദില്ലി സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റ്സ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച്, ഒരു മാസത്തിലേറെ വാദം കേട്ട ശേഷമാണ് വിധി പ്രസ്താവിച്ചത്.ജനാധിപത്യ സംവിധാനത്തിൽ അരാജകത്വം പാടില്ല. ഭൂമി, പൊലീസ്, ക്രമസമാധാനം എന്നീ വിഷയങ്ങളിൽ ലഫ് ഗവർണർക്ക് തീരുമാനം എടുക്കാം. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും ഭരണഘടനയുടെ അന്തസത്ത ഉൾക്കൊള്ളണം. സംസ്ഥാന നിയമസഭകളുടെ അധികാരത്തിന് മേൽ കേന്ദ്രം കടന്നുകയറരുതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

Comments

comments

SHARE

LEAVE A REPLY

Please enter your comment!
Please enter your name here