ലോകകപ്പില്‍ ബ്രസീലിന് മാത്രം സ്വന്തമായ റെക്കോര്‍ഡുകള്‍

0
93

 

ബ്രസീല്‍ എപ്പോഴും ബ്രസീലാണ്. അഞ്ചു തവണ ലോക കിരീടം ഉയര്‍ത്തിയെന്നതുമാത്രമല്ല ബ്രസീലിനെ ബ്രസീല്‍ ആക്കുന്നത്. മറ്റ് അനവധി റെക്കോര്‍ഡുകള്‍ കൂടിയാണ്.‌ അവയില്‍ ചിലത് ഇതാ.

റഷ്യയില്‍ നടക്കുന്നത് 21-ാമത് ലോകകപ്പാണ്. ഇതുവരെ 79 രാജ്യങ്ങള്‍ ലോകകപ്പിന്റെ വലിയ വേദിയില്‍ പന്ത് തട്ടിയിട്ടുണ്ട്. എന്നാല്‍ എല്ലാ ലോകകപ്പിലും പന്ത് തട്ടിയ ഒരേയൊരു ടീമേ ഉള്ളൂ. അത് ബ്രസീല്‍ മാത്രമാണ്. 19 തവണ ലോകകപ്പില്‍ കളിച്ച ജര്‍മനിയാണ് ബ്രസീലിന് പിന്നിലുള്ളത്.

റൊണാള്‍ഡോ, റൊണാള്‍ഡീഞ്ഞോ, റിവാള്‍ഡോ, കഫു, റോബര്‍ട്ടോ കാര്‍ലോസ് എന്നിവരടങ്ങിയ സ്വപ്ന സംഘമാണ് 2002ല്‍ ബ്രസീലിന് കിരീടം നേടിക്കൊടുത്തത്. തുടര്‍ച്ചയായി ഏഴ് മത്സരങ്ങള്‍ ജയിച്ചാണ് ബ്രസീല്‍ കപ്പുയര്‍ത്തിയത്. ഒരു ടൂര്‍ണമെന്റിലെ ഏറ്റവും വലിയ വിജയ പരമ്പരയാണിത്. തീര്‍ന്നില്ല 2006ലെ ലോകകപ്പില്‍ ആദ്യ നാലു മത്സരങ്ങള്‍ കൂടി ജയിച്ച ബ്രസീല്‍ ലോകകപ്പില്‍ 11 തുടര്‍ വിജയങ്ങള്‍ സ്വന്തമായുള്ള ഒരേയൊരു ടീമുമായി.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here