കൊലപാതകത്തിൽ തനിക്ക് പങ്കില്ല ;മകളെ പൊന്നുപോലെയാണ് വളർത്തിയത് ;’അമ്മ രഹ്‌ന

0
167

കോട്ടയത്തെ കെവിൻ ജോഫസിന്റെ കൊലപാതകവുമായി തനിക്ക് യാതോരു ബന്ധവുമില്ലെന്ന് നീനുവിന്റെ അമ്മ രഹ്‌ന. കെവിനുമായി അടുപ്പമുള്ള കാര്യം നീനു പറഞ്ഞിട്ടുണ്ടായിരുന്നില്ലെന്നും അറിഞ്ഞിരുന്നേൽ ഉറപ്പായും അവരുടെ വിവാഹം നടത്തികൊടുക്കുമായിരുന്നുവെന്നും രഹ്‌ന മാധ്യമപ്രവർത്തകരോട് പറഞ്ഞു. മകളെ പൊന്നുപോലെയാണ് വളര്‍ത്തിയത്. ഇക്കഴിഞ്ഞ പിറന്നാളിന് സ്കൂട്ടറും കഴിഞ്ഞ പിറന്നാളിന് ഡയമണ്ടിന്‍റെ മോതിരവുമാണ് സമ്മാനിച്ചതെന്നും രഹ്ന പറഞ്ഞു.

മകള്‍ പോയതിനെ ശേഷം ഭക്ഷണം പോലും വീട്ടില്‍ വെക്കാറില്ല. കടുത്ത മാനസിക പ്രയാസത്തിലായിരുന്നു. നീനുവിന് മാനസിക പ്രശ്‌നങ്ങളുണ്ട്. അതറിയാവുന്നതു കൊണ്ടാണ് സ്‌റ്റേഷനില്‍ നിന്ന് കൊണ്ടുപോകാന്‍ ശ്രമിച്ചത്. സംഭവത്തില്‍ ഭര്‍ത്താവും മകനും താനും കുറ്റക്കാരല്ലെന്നും രഹന പറഞ്ഞു. നീനുവിന് ചികിത്സ നല്‍കിയിട്ടുണ്ട്. മകന്‍ ഷാനു ചാക്കോ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ വിവരം അറിഞ്ഞിരുന്നില്ല. താന്‍ ഒളിവില്‍ പോയെന്നത് തെറ്റാണ്. നാട്ടില്‍ തന്നെയുണ്ടായിരുന്നു. വിവാഹക്കാര്യം അവൾ പറഞ്ഞിരുന്നില്ല. വിവാഹം കഴിഞ്ഞശേഷമാണ് അറിഞ്ഞത്. അതിനുശേഷം അവളെ കാണാൻ പോയെങ്കിലും കെവിനും അനീഷും അതിനു സമ്മതിച്ചില്ല.

ഇരുപതാം ജന്മദിനത്തിന് നീനുവിന് സ്‌കൂട്ടറും കഴിഞ്ഞ തവണ ഡയമണ്ട് നെക്‌ലസും മോതിരവും വാങ്ങി നല്‍കിയിരുന്നു. നെക്‌ലസും മോതിരവും ഇപ്പോള്‍ കാണുന്നില്ലെന്നും രഹന ആരോപിച്ചു.കെവിന്‍ കൊലക്കേസില്‍ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാന്‍ എത്തിയതായിരുന്നു നീനുവിന്‍റെ അമ്മ രഹ്‍ന.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here