നിർണായക തെളിവുകളുമായി ജസ്നയുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പൊലീസിന്

0
99

 

പത്തനംതിട്ട: കാണാതായ കോളേജ് വിദ്യാർഥിനി ജസ്നയുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. മുണ്ടക്കയം ബസ് സ്റ്റാൻഡിന് സമീപത്തെ കടയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പൊലീസ് വീണ്ടെടുത്തത്. ജസ്നയുടെ സുഹൃത്തും ഈ ദൃശ്യങ്ങൾ ഉണ്ടെന്നാണ് ലഭിക്കുന്ന സൂചന. എന്നാല്‍ അത് കാണാതായ പെണ്‍കുട്ടി തന്നെയാണോ എന്നകാര്യം പൂര്‍ണമായും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.കൃത്യമായ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് കോടതിയെ അറിയിച്ചു .എന്നാൽ പോലീസ് അന്വേഷണത്തില്‍ തങ്ങൾക്ക് തൃപ്തിയില്ലെന്ന് ജെസ്നയുടെ കുടുംബം കോടതിയെ അറിയിച്ചു.ഇടിമിന്നലിൽ നശിച്ച ദൃശ്യങ്ങൾ സൈബർ വിദഗ്ധരുടെ സഹായത്തോടെ പൊലീസ് വീണ്ടെടുക്കുകയായിരുന്നു.മുണ്ടക്കയം ബസ് സ്റ്റാൻഡിന് സമീപത്തെ കടയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ.ജസ്നയെ കാണാതായ മാർച്ച് 22 ലെ സിസിടിവി ദൃശ്യങ്ങളാണ് ഇത് .

പുതിയതായി കിട്ടിയിരിക്കുന്ന സിസി ടിവി ദൃശ്യങ്ങളിൽ മുണ്ടക്കയം ടൗണിൽ ബസ് സ്റ്റാൻഡിനു സമീപത്തെ കടയിലെ ക്യാമറ ദൃശ്യങ്ങളിൽ ജെസ്നയെ കാണാൻ സാധിക്കുന്നുണ്ട്.കാണാതായ അന്ന് 11.44ന് ബസ് സ്റ്റാൻഡിനടുത്ത കടയുടെ മുന്നിലൂടെ ജെസ്‌ന നടന്നുപോകുന്നതായാണ് ദൃശ്യങ്ങൾ. എന്നാൽ അതിന് ആറു മിനിറ്റുകൾക്കു ശേഷം ഇവിടെ ജെസ്നയുടെ ആൺ സുഹൃത്തിനെയും ദൃശ്യങ്ങളിൽ കാണാം. പക്ഷേ, ഇരുവരും ഒന്നിച്ചുള്ള ദൃശ്യങ്ങളില്ലെന്നാണ് വിവരം. ജെസ്നയാണെന്ന് സഹപാഠികളും ബന്ധുക്കളും സ്ഥിരീകരിച്ചെന്നാണ് റിപ്പോർട്ടുകൾ. ആൺ സുഹൃത്തിനെയും ചില സഹപാഠികൾ തിരിച്ചറിഞ്ഞു. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ജെസ്‌ന ധരിച്ചിരുന്നത് ചുരിദാർ ആണ്, എന്നാൽ മുണ്ടക്കയത്തെ ദൃശ്യങ്ങളിൽ ജെസ്ന ധരിച്ചിരുന്നത് ജീൻസും ടോപ്പുമാണ്. ഒരു ബാഗ് കയ്യിലും മറ്റൊരു ബാഗ് തോളിലും ഉണ്ടായിരുന്നു. പഴ്സും മറ്റും വയ്ക്കുന്ന ബാഗ് ഒരു വശത്ത് ഇട്ടിരുന്നതായും ദൃശ്യങ്ങളിൽ കാണാൻ കഴിയും.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here