ലൈംഗിക ബന്ധത്തിനിടെ യുവതിമരിച്ചു ;യുവാവിനെതിരെ കേസെടുത്തു

0
166

 

ലൈംഗിക ബന്ധത്തിനിടെ യുവതി മരിച്ച സംഭവത്തില്‍ ആണ്‍സുഹൃത്തിനെതിരെ കേസ്. ഇസ്രയേല്‍ പൌരനായ ഒറിറോണ്‍ യാക്കോബിനെതിരെയാണ് മുംബൈ പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

കഴിഞ്ഞ മാര്‍ച്ചില്‍ മുംബൈയിലെ ഒരു ഹോട്ടലില്‍ വെച്ചാണ് സംഭവം. ഇസ്രയേല്‍ സ്വദേശിനിയായ പെണ്‍കുട്ടിയുമൊത്ത് ഒറിറോണ്‍ ടൂറിസ്‌റ്റ് വിസയിലാണ് ഇന്ത്യയിലെത്തിയത്. കൊളാബയിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് ഇരുവരും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ പെണ്‍കുട്ടിയുടെ ചലനം നിലച്ചു.

അസ്വഭാവികത തോന്നിയ ഒറിറോണ്‍ ഹോട്ടല്‍ അധികൃതരെ വിവരമറിയിക്കുകയും തുടര്‍ന്ന് പൊലീസ് എത്തുകയും ചെയ്‌തു.

പരിശോധനയില്‍ തെളിവുകള്‍ ഒന്നും ലഭിക്കാതിരുന്നതോടെ പൊലീസ് കൂടുതല്‍ പരിശോധന നടത്തി.
ഫോറന്‍‌സിക് പരിശോധനയില്‍ ലൈംഗിക ബന്ധത്തിനിടെ യുവതിയുടെ കഴുത്തില്‍ ഒറിറോണ്‍ ശക്തിയായി കൈയമര്‍ത്തിയതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു. ഇതോടെയാണ് യുവാവിനെതിരെ നരഹത്യാക്കുറ്റം ചുമത്തിയത്.

യുവതിയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. ബന്ധുക്കള്‍ക്ക് കൈമാ‍റിയ പെണ്‍കുട്ടിയുടെ മൃതദേഹം ഇസ്രയേലിലേക്ക് കൊണ്ടു പോയിരുന്നു. ഒറിറോണും തിരികെ മടങ്ങിയിരുന്നു.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here