“അമ്മയുടെ ” കാരുണ്യമുണ്ടാകുമോ മരണത്തോട് മല്ലിടുന്ന മലയാള സിനിയമയിലെ ഈ ജൂനിയർ ആർട്ടിസ്റ്റിന് ?

0
250

സിനിമയിലും സീരിയലുകളിലും ആൽബങ്ങളിലുമെല്ലാം ആടാനും പാടാനും ജൂനിയർ ആർട്ടിസ്റ്റുകളെ വേണം ..താര പ്രഭയുള്ളവരുടെ ജ്യോതികൂട്ടാൻ ഈയാംപാറ്റകളായ ഇവരുടെ സാമീപ്യം ആവശ്യമാണ് .. എന്നാൽ കോടികളും ലക്ഷങ്ങളും വാങ്ങിക്കൂട്ടുന്ന താരങ്ങളുടെയിടയിലെ ഈ ചിന്ന നക്ഷത്രങ്ങൾക്ക് വെറും നക്കാപ്പിച്ച നൽകി പറഞ്ഞുവിടുന്ന ഏജന്റുമാരുടെ കഥകൾ ആർക്കും അറിയില്ല ..

വീട്ടിലെ ദാരിദ്ര്യമോർക്കുമ്പോൾ തനിക്കെങ്കിലും മൂന്നു നേരവും വയർ നിറയെ ആഹാരവും പിന്നെ അഞ്ഞൂറ് രൂപയെങ്കിൽ അഞ്ഞൂറും കിട്ടുന്ന ഈ ഫീൽഡിനെ കൈവിടാൻ ആർക്കും പെട്ടെന്ന് മനസ് വരില്ല ..അമ്മയും അച്ചന്മാരും സംഘടനകളുമെല്ലാം വാർത്തകളിൽ നിറഞ്ഞു നിൽകുമ്പോൾ മലയാള സിനിമയുടെ ഭാഗമായിരുന്ന ഒരു ജൂനിയർ ആർട്ടിസ്റ്റ് അതിജീവനത്തിനായി മെഡിക്കൽ കോളേജിൽ വിധിയോട് പൊരുതുകയാണ് ..

 ഇരുപത്തിയാറു വയസുമാത്രമുള്ള മീനുവെന്ന സജിതയാണ് മലയാള ചലച്ചിത്രതാരങ്ങളുടെയടക്കം മനഃസാക്ഷിക്കായി കെഞ്ചുന്നത് …” എനിക്ക് ജീവിതത്തിലേക്ക് മടങ്ങിവരണം ,ചലച്ചിത്രരംഗത്തേക്കും , അതിനു നിങ്ങളുടെ സഹായമാണ് ഏക ആശ്രയം ..എന്നെ കൈവിടരുത് ..”

ഒരു വർക്കിന്‌ വേണ്ടി മലനാട് ടിവി പ്രവർത്തകൻ കൂടിയായ തിരക്കഥാകൃത് ആൻഡേഴ്സൺ മീനുവിനെ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ഈ ദുരന്ത കഥ അറിയുന്നത് ദയവായി മലനാട് ന്യൂസിൽ പ്രതിപാദിച്ചിട്ടുള്ള മറ്റു സഹജീവികളെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചപോലെ നമുക്ക് മീനുവിനെയും രക്ഷിച്ചുകൂടെ

മലനാട് ടിവിയുടെ പ്രവർത്തകനായ ആൻഡേഴ്സൺ നേരിട്ട് പോസ്റ്റ് ചെയ്ത ഈ വാർത്ത നിങ്ങൾ കാണാതെ പോകരുത് ഒരു പെൺകുട്ടിയുടെ അതിജീവനത്തിനു അവൾക്കു നിങ്ങളുടെ കാരുണ്യമാർന്ന സഹായങ്ങൾ വേണം
സ്നേഹനിധികളായ എന്റെ കൂട്ടുകാരുടെ മുന്നിൽ ഒരു അപേക്ഷ വയ്ക്കുകയാണ് എന്റെ സ്നേഹിതയായ സുഹൃത്ത് സജിത എസ്സ്, ഞങ്ങളുടെ മീനു രോഗബാധിതയായി ചികിത്സയിലാണ്. സ്വന്തമായി ഒരു വീടില്ല,

നിറങ്ങളുടെ ലോകത്തു പാറിപ്പറന്നു നടക്കുന്നവരാണ് ചലച്ചിത്ര താരങ്ങൾ ..ഇത് ഒരു ജൂനിയർ താരം താമസിച്ചിരുന്ന വീട് ..സജിതയുടെ താമസസ്ഥലം

പുരയിടം അർബൻ ബാങ്കിൽ നിന്നും ജപ്തി ഭീഷണിയിലാണ്, രോഗിയായ അമ്മയും കൂലിപ്പണിക്കാരനായ ഭർത്താവും ഏകമകളും കഴിയുന്നത് ടാർപ്പാളിൻ മറച്ച കൂരയിലാണ് ,ചികിത്സക്കോ മരുന്നിനോ യാതൊരു നിവൃത്തിയും ഇല്ലാത്ത അവസ്ഥയിലാണ്. സന്മനസ്സുള്ള സ്നേഹിതർ നിങ്ങളാൽ കഴിയുന്ന സഹായം ചെയ്യണം, പ്രവർത്തനം നിലച്ച ഒരു വൃക്ക എത്രയും പെട്ടെന്ന് നീക്കം ചെയ്യണം എന്നാണ് ഡോക്ടേഴ്സ് പറയുന്നത്, വളരെ സത്യസന്ധമായ വിവരം ആണ്, കഴിയുന്നവർ മീനുവിനെ നേരിൽ കണ്ട് സഹായിക്കുക . ഇതെന്റെ അപേക്ഷയാണ്. ഇത് മാക്സിമം ഷെയർ ചെയ്ത് സഹായിക്കണം.
ANDERSON 9497331016

പണിപൂർത്തിയാകാത്ത ഈ വീട് ജപ്തി നിഴലിലാണ് 

 

സജിത എസ്സ്, നെടുമങ്ങാട് സ്വദേശിനിയാണ്, സിനിമയിലും ടെലിവിഷൻ പരിപാടികളിലും ജൂനിയർ ആർട്ടിസ്റ്റ് ആയി വർക്ക് ചെയ്തിരുന്നു. ഏതാനും നാളുകളായി വൃക്ക രോഗബാധിതയായി ചികിത്സയിലാണ്, സ്വന്തമായി ഒരു വീട് ഇല്ല. ചെറ്റക്കുടിലിലാണ് താമസം, ആകെയുള്ള 10 സെന്റ് ഭൂമി അർബൻ ബാങ്കിൽ പണയത്തിലും ജപ്തി ഭീഷണിയിലുമാണ്, രോഗിയായ അമ്മയും കൂലിപ്പണിക്കാരനായ ഭർത്താവും ഒരുമകളും ഒപ്പം ഉണ്ട്, ദൈനംദിന ചിലവുകൾക്കും മരുന്നിനും ഒരു നിവൃത്തിയും ഇല്ലാത്ത അവസ്ഥയിൽ തുടരുകയാണ്. സന്മനസ്സുള്ളവർ സഹായിക്കുക.. Sajitha.s SBI Nedumangad (Branch), Ac Num: 67269879893, IFSC Code: SBTR0000036, Adress: Sajitha. s Karinchayil Kizhakkum | Karaputhen veedu , Viswapuram Perayam PO Pin:695562. Mob: 7909176658 ‘

SHARE

LEAVE A REPLY

Please enter your comment!
Please enter your name here