വധഭീഷണിയുണ്ടെന്നു നൽകിയ പരാതിക്കാരനെ ആക്രമിച്ചു ഗുരുതരമായി പരിക്കേൽപിച്ചിട്ടും നടപടിയെടുക്കാതെ എടത്വ പോലീസ്

0
113

എടത്വ  : സ്വന്തം ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും തനിക്കു സംരക്ഷണം നല്കണമെന്നുമുള്ള ജീവകാരുണ്യ പ്രവർത്തകന്റെ പരാതി തൃണവൽഗണിച്ചു എടത്വ പോലീസ് ..പരാതി നൽകി നാലാം നാൾ ജീവകാരുണ്യ പ്രവർത്തകനായ ജോൺസൺ വി ഇടുക്കുളയെ വ്യാപാര സ്ഥാപനത്തിൽ കയറി മൃഗീയമായി മർദിച്ചിട്ടും പ്രതികളെ സംരക്ഷിക്കുകയാണ് പോലീസ് എന്ന്  ജോൺസൺ ഇടിക്കുള പറയുന്നു ..വ്യാപാര സ്ഥാപനം നടത്തുന്ന കെട്ടിട ഉടമയുടെ മകനും സുഹൃത്തുക്കളും ചേർന്നാണ് തന്നെയും ജീവനക്കാരെയും മർദിച്ചത് . ഇറങ്ങികൊടുത്തില്ലെങ്കിൽ ചുട്ടുകൊന്നുകളയുമെന്നു മുൻപ് ഭീഷണിപ്പെടുത്തിയപ്പോളാണ് തന്റെ ജീവൻ അപകടത്തില്ലെന്നു കാട്ടി പോലീസിൽ പരാതി നൽകിയത് .എന്നാൽ പ്രതികളുടെ വാഹനത്തിലാണ് പോലീസ് വന്നതെന്നും പ്രതികളുടെ ഒത്താശയോടെ സ്ഥാപനത്തിന് മറ്റൊരു പൂട്ടിട്ടു പൂട്ടുന്നതിലാണ് പോലീസ് താല്പര്യം കാട്ടിയതെന്നും പൊലീസിന് താൻ  കൈക്കൂലികൊടുത്തിട്ടുണ്ടെന്നും നിന്നെ കൊന്നാൽ പോലും ചോദിയ്ക്കാൻ വരില്ലെന്നും അക്രമികൾ പറഞ്ഞതായും ജോൺസൺ ഇടിക്കുള പറയുന്നു   ..ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാണ് ജോൺസൺ ഇടിക്കുള ..

SHARE

LEAVE A REPLY

Please enter your comment!
Please enter your name here