യുവതിക്കെതിരെ കൈയ്യെറ്റം വ്യാജ മദ്യ വിൽപ്പനക്കാരൻ പിടിയിൽ

0
158

ചെബനരുവി. ചെബനരുവി പ്രദേശത്ത് പൗരസമിതിയുടെ പ്രവർത്തനങ്ങളിൽ പങ്കാളികളായി പ്രവർത്തനങ്ങൾ നടത്തുന്നവരെ ചാരയവും വ്യാജ മദ്യവും കഞ്ചാവും വിൽക്കുന്ന ലോബികൾ വധ ഭീഷണി മുഴക്കി പരസ്യമായി വെല്ലുവിളി നടത്തുന്നു .  മലയോരമേഖലയിൽ വ്യാജചാരായ ലോബി ജനജീവിതം ദുസ്സഹമാക്കുന്നു ..

വ്യാജചാരായ പ്രവർത്തനങ്ങൾക്കെതിരെ പ്രവർത്തിച്ച യുവതിയെ ആക്രമിക്കാനെത്തിയ മധ്യവയസ്കനെ നാട്ടുകാർ പോലീസിലേൽപ്പിച്ചു ..ഗത്യന്തരമില്ലാതെ സ്വയം കുപ്പി പൊട്ടിച്ചു കുത്തി ആത്മഹത്യ ചെയ്യാനൊരുങ്ങിയ നാരായണനാണ് പോലീസ് പിടിയിലായത് .

ചെബനരുവിയിൽ ചായക്കട നടത്തി ഉപജീവനം നടത്തുന്ന യുവതിയെ പരസ്യമായി കേട്ടാൽ അറക്കുന്ന അസഭ്യം വിളിക്കുകയും കൈയ്യേറ്റം നടത്തുകയും ചെയ്ത പ്രതി നാരായണൻ (50 )പത്തനാപുരം പോസീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്തു . യുവതിയെ കൈയ്യേറ്റം ചെയ്ത പ്രതി കാട്ടിലേക്ക് ഓടി ഒളിക്കുകയും തിരികെ രണ്ടാമതും യുവതിയെ ആക്രമിക്കാൻ എത്തുകയും ചെയ്തു പഞ്ചായത്ത് മെബർ ഉൾപ്പെടെ പൗരസമിതിയും പൊതു ജനങ്ങളും എത്തി പ്രതിയെ തടയുകയും പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയു്ം ചെയ്തു പ്രതി കുപ്പി പൊട്ടിച്ച് സ്വയം പരിക്കേൽക്കുകയും ഭീഷണി മുഴക്കുകയും ചെയ്തു .

നാരായണൻ സ്വയം പൊട്ടിയ കുപ്പികൊണ്ട് കുത്തുന്നു

പ്രദേശത്തെ ചാരായ വിൽപ്പനക്കാരായചിലർ    പ്രതിയെ കടത്തികൊണ്ട് പോവുകയും പോലീസിനെ വിളിച്ചതിനു  കേൾക്കാൻ പാടില്ലാത്ത അസഭ്യം പറയുകയും പൗരസമിതിയുടെ ആൾക്കാരെ വധ  ഭീഷണി നടത്തുകയും ചെയ്തു . തുടർന്ന് പത്തനാപുരം പോലീസ് സ്ഥലത്തെത്തി പ്രതികളെ അറസ്റ്റ് ചെയ്തു . യുവതിയുടെ മൊഴി പ്രകാരം നാരായണനെതിരെ കേസ് ചാർജ് ചെയ്തു.  മറ്റ് കൂട്ടു പ്രതികളെ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു.  പ്രദേശത്ത് നടക്കുന്ന മദ്യ കച്ചവടത്തിന് നാട്ടിലെ കൂട്ടായ്മയിൽ ചേർന്ന് എതിർത്തതിന്റെ പേരിലാണ് യുവതിയെ അപമാനിച്ചത് .

ആലപ്പുഴ ജില്ലയോളം വിസ്തൃതിയാണ് പത്തനാപുരം സ്റ്റേഷൻ അതൃത്തിക്ക്. പത്തനാപുരത്തുനിന്നും ഏകദേശം മുപ്പതോളം കിലോമീറ്ററുകളാണ് ചെമ്പനരുവിക്കുള്ളത് ..

സ്റ്റേഷൻ ജാമ്യം എടുത്ത പ്രതിയും മറ്റ് കൂട്ടു പ്രതികളും വെല്ലുവിളിയും പരസ്യമായി മദ്യ കച്ചവടവും ഭീഷണിയും തുടരുന്നു.
പൗരസമിതി കൊടുത്ത കേസിൽ പ്രതികൾ ജാമ്യം എടുത്തു

SHARE

LEAVE A REPLY

Please enter your comment!
Please enter your name here