നോസിൽ സക്കർ ;കുഞ്ഞുങ്ങളുടെ ശ്വാസ തടസ്സം മാറ്റുന്ന ഉപകരണം

 
ഇതു കുഞ്ഞു കുട്ടികളുടെ മൂക്ക് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന റബ്ബറു കൊണ്ടുള്ള ഒരു ചെറിയ ഉപകരണം ആണ്.(പേര് Nasal Aspirator/നോസിൽ സക്കർ എന്നൊക്കെ പറയും)
വില ചിലപ്പോൾ കൊച്ചു കുഞ്ഞുങ്ങളുടെ ജീവന് തുല്യം വരും. മെഡിക്കൽ സ്റ്റോറുകളിൽ കിട്ടും.കുട്ടികൾക്ക് പനിയും ജലദോഷം വന്നാൽ മുക്ക്‌ അടഞ്ഞിരിക്കുകയും അതു തുറക്കാൻ അമ്മമാർ പ്രയാസ പെടുകയും ചെയ്യുമ്പോൾ ഇതൊരെണ്ണം ഉണ്ടെങ്കിൽ അതിനുള്ളിലെ വായു ഞക്കി കളഞ്ഞ ശേഷം മൂക്കിൽ വച്ചു കൈ അയച്ചാൽ മൂക്കിൽ ആടഞ്ഞിരിക്കുന്നവ അതിന്റെ ഉള്ളിലേക്ക് വലിച്ചെടുക്കുകയും മൂക്കിന്റെ ദ്വാരം തുറക്കുകയും കുട്ടികൾക്ക് ശ്വാസം വലിക്കുന്നതിനുള്ള തടസം മാറുകയും ചെയ്യും.

ഇതു പരിജയപ്പെടുത്തുവാൻ ഉണ്ടായ സാഹചര്യം കൂടി പറയട്ടെ.ആസ്പത്രിയിൽ പോയപ്പോൾ അവിടെ ഏതാനും ദിവസങ്ങൾ മാത്രം പ്രായം ഉള്ള കുട്ടിയെ ഡോക്ടറെ കാണിക്കാനിരിക്കുന്നതു കണ്ടു. ജലദോഷം ആയി കൊണ്ടുവന്ന കുട്ടിയെ അമ്മ ഫീഡ് ചെയ്യുകയും കുട്ടി വായിൽ കൂടി ശ്വാസം വലിക്കുകയും പെട്ടന്ന് വിക്കുകയും ശിരസിലേക്കു പാൽ കയറി (ഡോക്ടർ പറഞ്ഞത്). ഡോക്ടറുടെ സമയോചിതമായ ഇടപെടിൽ മൂലം കുട്ടിയെ രക്ഷിച്ചു. ഇത്തരത്തിൽ മൂക്കും വായും ഒരേ സമയം അടഞ്ഞു പോകുന്ന അവസ്ഥ ഒഴിവാക്കാൻ ഇതൊരുപക്ഷെ നിങ്ങളെ സഹായിച്ചേക്കും .ഈ ചിത്രത്തിൽ കാണുന്ന ചെറിയ ഉപകരണം ഇവിടെ പലർക്കും പരിചയം ഉള്ളതാവും. എന്നാലും അറിയില്ലാത്ത ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് വേണ്ടി മാത്രം ഒന്നു പരിചയപ്പെടുത്തുന്നു.

ടിപ്സ് ഓഫ് ലൈഫ് കെയർ

Credit: arun murali

Share this post

Leave a Reply

Your email address will not be published. Required fields are marked *