ഇലക്ട്രിക് സ്റ്റീം ഇന്ഹെലറിൽ പതിയിരിക്കുന്ന അപകടം

0
160

ഇന്ന് ഇലക്ട്രിക് സ്റ്റീം ഇന്ഹെലര്‍ ഇല്ലാത്ത വീടുകള്‍ ഉണ്ടാകില്ല. നമുടെ പഴയ പുട്ട് കുടത്തിനെയും അലുമിനിയം ചരുവത്തിനെയും പിന്‍ തള്ളി മാര്‍ക്കറ്റില്‍ മാത്രമല്ല വീട്ടുപടിക്കല്‍ പോലും 100 – 150 രൂപ ചെലവില്‍ എളുപ്പത്തില്‍ ആവി പിടിക്കുവാന്‍ ഉള്ള ഉപാധിയാണിത്.

ഇത് യാതൊരു കാരണവശാലും ഉപയോഗിക്കരുത് !!

കാരണം വളരെക്കുറഞ്ഞ നിലവാരമുള്ള പ്ലാസ്ടിക്കില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ഉപകരണത്തിനുള്ളില്‍ വെള്ളം ഉന്നത ഊഷ്മാവില്‍ ചൂടാകുമ്പോള്‍ ഒരുകൂട്ടം മാരക രാസവസ്തുക്കള്‍ ഉണ്ടാകുകയും (പ്ലാസ്റിക് കത്ത്തിക്കുംപോലെന്നെപോലെ ) അത് നേരിട്ട് നിങ്ങളുടെ ശ്വാസകൊശത്തിലെക്ക് പ്രവേശിച്ച് രക്തത്തില്‍ എത്തുകയും പാര്‍ശ്വ ഫലങ്ങളും, പിന്നീട് cancer, Heart disease, Thyroid disease, infertility, Asthma etc. തുടങ്ങിയ മാരക രോഗങ്ങളും ഉണ്ടാക്കുന്നു.

ചിത്രത്ത്തിലെതുപോലെയുള്ള ട്രാന്‍സ്പെരന്റ് പ്ലാസ്റിക് പാത്രങ്ങള്‍ ഉന്നത് ഊഷ്മാവില്‍ ചൂടാകുമ്പോള്‍ പുറത്ത് വിടുന്ന ഏറ്റവും മാരക രാസവസ്തുക്കളില്‍ ഒന്ന് ”ബിസ് ഫീനോള്‍-എ ” ആണ്. ഇതിനു നമ്മുടെ അന്തസ്രാവി ഗ്രന്ഥികളെ നശിപ്പിക്കാനും അതുമൂലം പല അസുഖങ്ങള്‍ക്ക് കാരണമാകുവാനും കഴിയും. (endocrine disrupting chemicals).

വളരെയധികം ദൂഷ്യവശങ്ങള്‍ ഉണ്ടെങ്കിലും ഈ മാരണം നമ്മുടെ നാട്ടില്‍ ആളുകള്‍ തണുപ്പ് കാലത്തും കാലവര്‍ഷ സമയത്ത് പകര്‍ച്ചപ്പനി വരുമ്പോഴും വ്യാപകമായും നിരന്തരമായും ഉപയോഗിക്കുന്നു. കൂടാതെ സന്ദര്യ സംരക്ഷണ
കാര്യങ്ങള്‍ക്ക് സ്ത്രീകളും പുരുഷന്മാരും ഈ ഉപകരണം നിത്യവും ഉപയോഗിക്കുന്നതായും ചെയ്യുന്നു. ഇത് ഉപയോഗിക്കുന്നവരില്‍ ”ശ്വാസം മുട്ടല്‍/ ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട് ” വ്യാപകമായി കണ്ടുവരുന്നു. അതിനു കാരണം ഇതിലെ രാസവസ്തുക്കള്‍ നമ്മുടെ ശ്വാസകോശത്തില്‍ ഉണ്ടാക്കുന്ന ഹൈപ്പര്‍ സെന്‍സിറ്റിവിറ്റി ജൈവ-രാസ പ്രവര്‍ത്തനം ആണ്.

പുകവലിയേക്കാള്‍ മാരകമായ ദൂഷ്യവശങ്ങള്‍ ഇത് ഉണ്ടാക്കുന്നതിനാല്‍ ആവിപിടിക്കുന്നതിനു ഉത്തമം ലോഹം കൊണ്ട് നിര്‍മ്മിച്ച പാത്രം തന്നെയാണ് (കണ്ണുകള്‍ മറച്ച് പരന്ന പാത്രത്തില്‍ ആവിപിടിക്കുന്നതാണ് ഉത്തമം.)
കടപ്പാട് .medicalnewstoday.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here