ഉത്സവ രാവുകളെ അക്ഷരാർത്ഥത്തിൽ വർണോത്സവമാക്കാൻ അവർ വരുന്നു

0
340

തിരുവനന്തപുരം  ഒനിഡാ .
താളമേളങ്ങളും, അത്ഭുതമാന്ത്രിക കാഴ്ചകളും, ഇഷ്ട താരങ്ങളുടെ അമ്പരപ്പിക്കുന്ന സാമ്യവുമായുള്ള കലാകാരന്മാരുടെ കടന്നു വരവും, കാഴ്ചക്കാരെക്കൂടി വേദിയിൽ സാമാന്യയിപ്പിച്ചു നടത്തുന്ന മത്സരങ്ങളും ,സമ്മാനങ്ങളും, ഒപ്പം തെന്നിന്ത്യൻ ചലച്ചിത്രങ്ങളിൽ നായകനായി അരങ്ങു വാഴുകയും പിന്നീട് മലയാള സീരിയൽ രംഗത്തെ ആദ്യ നായകനായി മലയാളി മനസുകൾ കീഴടക്കിയ യുവ താരം മധുമേനോൻ ,ചലച്ചിത്ര ടെലിവിഷൻ താരം രഞ്ജിത്ത് എന്നിവരെയും വേദിയിലെത്തിക്കുന്ന ഒനിഡാ ഇന്ന് ഏറെ പ്രേക്ഷക ശ്രദ്ധ നേടുകയാണ്

 

ഓൺലൈനിൽ ട്രോളന്മാർ വർണോത്സവം ഏറ്റെടുത്തുകഴിഞ്ഞു 

സ്റ്റേജ് ചരിത്രത്തിൽ ആദ്യമായി പ്രശസ്ത സിനിമാ- ടിവി താരങ്ങൾ അണിയിച്ചൊരുക്കുന്ന നാടൻപാട്ട് ,മിമിക്സ്, മാജിക്,സിനിമാറ്റിക് ഡാൻസ്, ഗെയിം ഷോ, വെറൈറ്റി പെർഫോമൻസ്, സ്പോട്ട് ഡബ്ബിംഗ് ,ലാലേട്ടൻ സ്പെഷ്യൽ ഫിഗർഷോ എല്ലാം ഒരു വേദിയിൽ… കുറഞ്ഞ നിരക്കിൽ…

 


മധുമേനോൻ…. 1991 കാലഘട്ടത്തിൽ പരസ്യചിത്രങ്ങളിലൂടെ കടന്ന് വന്ന് നിരവധി ഡോക്യുമെൻററികളിലൂടെയും ഒട്ടനവധി തെലുങ്കു ഹിന്ദി സിനിമകളിലൂടെയും നായക വേഷം കൈകാര്യം ചെയ്ത് മഴവിൽ കൂടാരം, പൂമരത്തണലിൽ, കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ, ജ്വലനം, കുട്ടിപ്പട്ടാളം, തിലോത്തമ, സ്വരരാഗഗംഗ യിലെ ഷഡ്കാല ഗോവിന്ദ മാരാർ എന്നതിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത് മലയാള സിനിമാ ലോകത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച് ഏഷ്യാനെറ്റിലെ ആദ്യ സീരിയലായ പേയിംഗ് ഗസ്റ്റിലൂടെ നായകനായും തുടർന്ന് അമ്പതോളം മെഗാപരമ്പരകളിലൂടെയും ആൽബങ്ങളിലൂടെയും ഇപ്പോൾ അന്യഭാഷാ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത് കൊണ്ടിരിക്കുന്നു…

മുൻഷി രൺജീത്.. ആക്ഷേപ ഹാസ്യത്തിന്റെ വേലിക്കെട്ടുകൾ തകർത്ത് കാഴ്ചയുടെ പുത്തൻ ദൃശ്യാനുഭവങ്ങൾ പകർന്ന ഏഷ്യാനെറ്റിൽ 2000 മാണ്ടിൽ സംപ്രേക്ഷണം ആരംഭിച്ച മുൻഷി എന്ന പ്രോഗ്രാമിലുടെ മിനിസ്ക്രീൻ രംഗത്തേയ്ക്ക് ചുവടുവച്ച് കഴിഞ്ഞ 18 വർഷത്തിലേറെ മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചും കരയിപ്പിച്ചും നിരവധി വേഷങ്ങൾ കെട്ടിയാടിയ ഈ കലാകാരൻ കൈരളി ചാനലിലെ താരോത്സവം എന്ന പരിപാടിയിൽ തന്റെ അഭിനയ മികവിലുടെ പ്രേക്ഷകർക്ക് ഇഷ്ട തോഴനായി. ശ്രീ വിനയൻ സംവിധാനം നിർവഹിച്ച യക്ഷിയും പിന്നെ ഞാനും എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത് ബിഗ് സ്ക്രീനിലേയ്ക്ക് കടന്നു വന്ന ഈ അഭിനയപ്രതിഭയ്ക്ക് മലനാടും മറുനാടും എന്ന പരിപാടിയിലൂടെ  അടൂർഭാസി കൾച്ചറൽ ഫോറത്തിന്റെ ഏറ്റവും നല്ല പോഗ്രാമിനുള്ള 2018ലെ അവാർഡും ലഭിക്കുകയുണ്ടായി


രമേഷ് ആലുവ എന്ന രമേഷ് ഗോപാൽ…. ഇരുപത് വർഷത്തിലേറെയായി ഉത്സവവേദികളിൽ നിറസാന്നിദ്ധ്യമായ താരം…ദൂരദർശനിലെ ജ്വാല എന്ന പരമ്പരയിലൂടെ കടന്ന് വന്ന് നിരവധി സീരിയലുകളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത് പരസ്യചിത്രങ്ങളിൽ വ്യത്യസ്തമായ വേഷപകർച്ചയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തി… വീഡിയോ ആൽബങ്ങളിലൂടെയും, ഷോർട്ട് ഫിലിമുകളിലൂടെയും… ശ്രദ്ധേയനായി… വിജയകൃഷ്ണൻ സംവിധാനം ചെയ്ത ദലമർമ്മരങ്ങളിലൂടെ ബിഗ് സ്ക്രീനിലേയ്ക്ക് ചുവടു വച്ച് ഉമ്മ, എട്ടേകാൽ സെക്കന്റ്, ഞാനാണ് പാർട്ടി, പ്രിയപ്പെട്ടവർ, നല്ല വിശേഷം, തുടങ്ങിയ സിനിമകളിലും, ആർവം, വില്ലുക്കുറി തുടങ്ങിയ തമിഴ് ചിത്രങ്ങളിലൂടെയും ശ്രദ്ധേയനായി…..പ്രശസ്തരായ സിനിമ സംവിധായകരുടെ അസ്സോസിയേറ്റാവുകയും പരസ്യ ചിത്രങ്ങൾ, ആൽബങ്ങൾ, ഡോക്യുമെന്ററി, എന്നിവയൊക്കെ രചനയും സംവിധാനവും നിർവഹിച്ച ഇദ്ദേഹം… ഒനീഡയിലൂടെ നിരവധി താരങ്ങളെ കലാലോകത്തേയ്ക്ക് സംഭാവന നൽകിയിട്ടുമുണ്ട്.ഏഷ്യാനെറ്റിലെ കോമഡി എക്സ്പ്രസ്, മഴവിൽ മനോരമയിലെ കോമഡി ഫെസ്റ്റിവൽ, തുടങ്ങിയ റിയാലിറ്റി ഷോകളിൽ നിറഞ്ഞു നിന്ന ഇദ്ദേഹം വർണ്ണോത്സവത്തിന്റെ സംവിധായകൻ കൂടിയാണ്.


മനു പൂജപ്പുര…. ജാലവിദ്യകളിലൂടെ വിസ്മയം തീർക്കുന്ന അതുല്യ പ്രതിഭ. ഇരുപത് വർഷത്തിലേറെയായി വിദേശ രാജ്യങ്ങളിലും, ഉത്സവ വേദികളിലും തന്റെ മാന്ത്രിക വിദ്യകളിലൂടെ കാണികളെ വിസ്മയിപ്പിച്ച ഈ താരം.. സിനിമകളിൽ ജാലവിദ്യകളിലൂടെ നമ്മെ രസിപ്പിച്ച പല താരങ്ങൾക്കും ഗുരുവായി. നിരവധി ടിവി ഷോകളിൾ നിറഞ്ഞു നിൽക്കുന്ന ഈ താരം പരസ്പരം…. രാത്രിമഴ എന്ന പരമ്പരകളിലൂടെ കുടുംബ പ്രേക്ഷകർക്കും സുപരിചിതനാണ്.

ഉദയ മാധവൻ: 20 വർഷത്തിലേറെയായി സംഗീത വേദികളിൽ മുക്തകണ്ംമായ പ്രശംസ ഏറ്റുവാങ്ങി,നിരവധി വീഡിയോ ആൽബങ്ങൾ സംഗീത സംവിധാനം നിർവഹിച്ച് ,എം.ജി.ശ്രീകുമാർ, ജോസ് സാഗർ അങ്ങനെ നിരവധി ഗായകരോടൊപ്പം പാടുകയും, ഫ്ളവേഴ്സ് ചാനൽ ഓണ റിഥം ഫെയിമും,വേദികളിൽ  മണിപ്പാട്ടുകാരനെന്ന്  അറിയപ്പെടുന്ന ഗായകൻ….

 


ഷൈൻ രസിക…. ഏഷ്യാനെറ്റിലെ വാൽക്കണ്ണാടി, കോമഡി എക്സ്പ്രസ്, തുടങ്ങിയ പ്രോഗാമുകളിലൂടെ ശ്രദ്ധേയനായ ഈ പ്രതിഭ കേരളോത്സവത്തിൽ മൂന്നു വർഷം മിമിക്രി മത്സരങ്ങളിൽ വിജയ കിരീടംചൂടി

ജിജു നെടുമങ്ങാട്… പത്ത് വർഷത്തോളമായി പ്രൊഫഷണൽ മിമിക്രി ലോകത്ത് ഏറെ സുപരിചിതൻ.ഏഷ്യാനെറ്റിലെ കോമഡി എക്സ്പ്രസ് എന്ന പരിപാടിയിലൂടെ പ്രിയങ്കരനായി മാറിയ ഈ കലാകാരൻ… ചിത്രകലാ അദ്ധ്യാപകൻ കൂടിയായ ഈ പ്രതിഭ നല്ലൊരു ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയാണ്.

വിജേഷ് ശശിധരൻ: നൃത്തരംഗത്തിലൂടെ ജനശ്രദ്ധ പിടിച്ചടക്കിയ കലാകാരൻ, സ്ക്കൂൾ-കോളേജ് കലോൽസവങ്ങളിൽ തുടർച്ചയായി കലാപ്രതിഭയായിരുന്നു, ഏഷ്യാനെറ്റ്, സൂര്യ ടിവി, അമൃത തുടങ്ങിയ ചാനലുകളിൽ റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനാണ് ’10 വർഷങ്ങൾ കൊണ്ട് ആയിരത്തോളം വേദികൾ കയ്യടക്കി ഇന്ന് ഒനീഡയിൽ സ്ത്രീ കഥാപാത്രo കൈകാര്യo ചെയ്യുന്നു

ബിനു കുര്യത്തി. 15. വർഷമായി മിമിക്രിയിൽ. സജീവ സാന്നിധ്യ അനവധി നിരവധി സ്റ്റേജ് ഷോകളിലൂടെയും സൂര്യ tv. രസിക രാജ no. 1ജീവൻ tv. കോമഡി ബ്രോതേസ്. അമൃത tv. സൂപ്പർ ഡ്യൂപ്പ്. കോമഡി മസാല തുടങ്ങിയ. പ്രോഗ്രാമുകളിലൂടെ മികച്ച. പ്രകടനം കാഴ്ച വയ്ച്ച അനുഗ്രഹീത കലാകാരൻ.

 

ബിനു ഗിന്നസ്…
ഏഷ്യാനെറ്റിലെ ജനപ്രിയ പ്രോഗ്രാമായ കോമഡി സ്റ്റാർസിലുടെയും, കൈരളി ചാനലിലെ ഫൈവ് മിനിറ്റ്സ് ഫൺസ്റ്റാറിലൂടെയും, മറ്റ് കോമഡി പ്രോഗ്രാമുകളിലൂടെയും ശ്രദ്ധേയനായ ഈ യുവപ്രതിഭ പത്ത് വർഷത്തോളമായി പ്രൊഫഷണൽ മിമിക്രി വേദിയിലെ മിന്നും താരമാണ്. നമുക്ക് സ്വാഗതം ചെയ്യാം ബിനു ഗിന്നസ്….

നിതീഷ്… 12 വർഷത്തോളമായി പ്രൊഫഷണൽ മിമിക്രി വേദിയിലൂടെ പ്രേഷകർക്ക് സുപരിചിത താരം. കരകുളം അക്ഷര കലാവേദിയിലൂടെ ഹരിശ്രീ കുറിച്ച് കൈരളി ചാനലിൽ സംപ്രേക്ഷണം ചെയ്ത് കൊണ്ടിരുന്ന പാരഡി എക്സ്പ്രസ്സ്, തുപ്പാക്കിമാപ്പിളൈ, അമൃത സൂപ്പർ ഡ്യൂപ്പ്, ഫ്ളവേഴ്സ് ചാനലിലെ കോമഡി സുപ്പർ നൈറ്റ്, ദൂരദർശനിലെ ഓണരാവ്, ഏഷ്യാനെറ്റിലെ ഉർവശി തിയേറ്റേഴ്സ്, തുടങ്ങിയ പ്രോഗ്രാമുകളിലുടെ തിളങ്ങിയ ഈ പ്രതിഭ ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസിലെ സീസൺ ഒന്നിലേയും,രണ്ടിലേയും കലാകാരൻ കൂടിയാണ്. മിസ്റ്റർ ബീൻ, LBW, ലെച്ച് മി, പതിമൂന്ന് തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത….

രാജീവ് ആറ്റുകാൽ:പതിനഞ്ച് വർഷത്തോളമായി പ്രൊഫഷണൽ മിമിക്രി രംഗത്ത് നിറഞ്ഞു നില്ക്കുന്ന അതുല്യപ്രതിഭ. ബോളിവുഡ് കിംഗ് ഖാൻ ഷാരുഖ് ഖാന്റെ അപരനായി, മിനി സ്ക്രീനിലും, ബിഗ് സ്ക്രീനിലും നിറഞ്ഞു നില്കുന്ന രാജീവ് ആറ്റുകാൽ നിരവധി അനവധി കോമഡി റിയാലിറ്റി ഷോകളിലും, ഫാൻ എന്ന ഹിന്ദി ചിത്രത്തിലും അഭിനയിച്ചു. ഒട്ടേറെ സിനിമാ താരങ്ങളുടെ അപരനായി…

നിങ്ങളുടെ ആഘോഷരാവുകളെ വർണോത്സവമാക്കാൻ ഒനിഡ വൻ തുകയൊന്നും ആവശ്യപ്പെടില്ല ..നിങ്ങളുടെ ബഡ്ജറ്റിനനുസരിച്ചു വർണോത്സവം കെങ്കേമമാക്കും ..ബന്ധപ്പെടുക  965784165

SHARE

LEAVE A REPLY

Please enter your comment!
Please enter your name here