നഴ്സിംഗ് പഠന മേഖലയിൽ വൻ ചൂഷണം ! അറിയാതെ പോകരുത് !!

0
702

പാരാ മെഡിക്കൽ വിദ്യാഭ്യാസത്തിനായി മലയാളി വിദ്യാർഥികൾ ഏറെ ആശ്രയിക്കുന്നത് അന്യ സംസ്ഥാനങ്ങളെയാണ് ..കേരളത്തിലെ സ്വാശ്രയ,സമാന്തര സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അമിത ഫീസ്  തന്നെയാണ് അതിർത്തടികടന്നു കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നൽകാൻ മാതാപിതാക്കൾ  ശ്രമിക്കുന്നതിനു പ്രധാനകാരണം …അന്യസംസ്ഥാനങ്ങളിലേക്കു ഉപരിപഠനാർത്ഥം കടന്നു വരുന്ന വിദ്യാർത്ഥികളിൽ ഏറെപ്പേരും കൊടിയ ചൂഷണത്തിന് ഇരയാകുന്നുണ്ടെന്ന വാർത്ത നിഷേധിക്കാൻ സാധിക്കില്ല ..ഒട്ടനവധി പരാതികളുടെ അടിസ്ഥാനത്തിൽ .. കള്ളനാണയങ്ങൾ ഏറെയുള്ള ഈ മേഖലയെ കുറിച്ച് സമഗ്രമായി പഠിക്കുന്നതിനും എന്നാൽ  ഈ മേഖലയിൽ  സാമൂഹിക  പ്രതിബദ്ധതതയോടുകൂടി പ്രവർത്തിക്കുന്ന മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചു പൊതുജനത്തിന് ധാരണനല്കുന്നതിനുമായി ഒരു വിദ്യാഭ്യാസ പരമ്പരക്ക് മലനാട് ടിവി മുതിരുന്നത്

ഫ്ലോറൻസ് നൈറ്റിൻഗേലിന്റെ പാതപിൻതുടരാൻ മനസാ തീരുമാനിക്കുന്ന സാമൂഹിക സേവന സന്നധതയുള്ള സമർത്ഥരായ കുട്ടികൾക്കായി മലനാട് ടിവിയുമായി കൈകോർത്തു സഞ്ചരിക്കുന്ന ചുരുക്കം വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അവർ മലനാട് ടിവിയ്ക്ക് നൽകുന്ന ഫീസ് ഇളവുകളെയും ഒപ്പം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ഒരു ജീവകാരുണ്യ വാർത്താ മാധ്യമം എന്ന നിലയിൽ ബോധപൂർവം ആവശ്യപ്പെടുന്ന പരിപൂർണ സ്കോളർഷിപ്പുകളെയും കുറിച്ച് പരാമർശിക്കുന്ന ഒരു വിദ്യാഭ്യാസ പരമ്പര തുടങ്ങുകയാണ് ..


ആദ്യ ലക്കം പരാമർശിക്കുന്നത് നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ കർണാടകയിൽ ഒന്നര ദശകത്തിൽ ഏറെ ആയി സ്തുത്യർഹമായ നിലയിൽ ഒരുകൂട്ടം പാരാ മെഡിക്കൽ കോഴ്‌സുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉറവിടമായ ഇന്ദിരാഗാന്ധി ഗ്രൂപ് ഓഫ് ഇന്സ്ടിട്യൂഷൻസിനെയാണ് …

ഈ പരമ്പരയിൽ മലനാട് ന്യൂസ് നിങ്ങൾക്ക് പരിചയപ്പെടുതുന്ന സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കുമ്പോൾ ഫീസിളവും ഒപ്പം ഒരു അധ്യയന വർഷത്തിൽ നിർധനരും സമർത്ഥരുമായ രണ്ടു കുട്ടികൾക്ക് മുഴുവൻ ഫീസും സ്കോളർഷിപ്പായി പ്രവേശനം ലഭിക്കുന്നു ..

 

ഇന്ദിരാ പ്രിയദർശനി എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ് ചുമതലയിൽ
ഇന്ദിര ഗാന്ധി ഗ്രൂപ് ഓഫ് ഇന്സ്ടിട്യൂഷന്റെ കീഴിൽ ഇന്ദിര ഗാന്ധി കോളേജ് ഓഫ് നഴ്സിംഗ്,എം. വി .എം സുമ കോളേജ് ഓഫ് നഴ്സിംഗ് സയൻസ്,  ശ്രീ മാരുതി കോളേജ് ഓഫ് നഴ്സിംഗ് , വിദ്യ ഭാരത് കോളേജ് ഓഫ് ഫാർമസി എന്നിങ്ങനെ നാല് വിദ്യാഭ്യാസ സ്ഥാപനങ്ങളാണുള്ളത്

ഐ .ജി .ജി. ഐ .ഡയറക്ടറും വിദ്യാഭ്യാസ ചിന്തകനും, ആത്മീയ ഗവേഷകനും ,സക്സസ് കോച്ചും, മൈൻഡ് പവർ ട്രെയ്‌നറുമായ ജി . അനിൽകുമാർ പലപ്പോഴും മലനാട് ന്യൂസിനോട്  ബാങ്കുകളുടെ നയങ്ങൾക്കെതിരെ പ്രതീകരിക്കാറുണ്ട് ..രാഷ്ട്ര വികസനസാധ്യതകളിൽ വൈവിധ്യമാർന്ന മേഖലകളിൽ വിദഗ്ദ്ധരെ  വാർത്തെടുക്കുന്ന  മെഡിക്കൽ ,പാരാ മെഡിക്കൽ,എഞ്ചിനീയറിംഗ് ഇതര മേഖലകളിൽ ഉപരിപഠനാർത്ഥം എത്തിപ്പെടുന്ന കുട്ടികളുടെ വിദ്യാഭ്യാസ മോഹങ്ങൾക്ക് കടക്കൽ കത്തിവെക്കുന്ന ധനകാര്യ സ്ഥാപനങ്ങളുടെ കെടുകാര്യസ്ഥതയെ കുറിച്ചു പലപ്പോഴും സംസാരിക്കാറുണ്ട് ..പലപ്പോഴും സമർത്ഥരായ കുട്ടികൾ ഇഷ്ടപ്പെട്ട വിഷയങ്ങൾ പഠിക്കാൻ കഴിയാതെ കൂലിപ്പണിക്കുപോകുന്നതിനു കാരണക്കാർ ഈ ബാങ്കിങ് മേഖലയെന്നു അനിൽ കുമാർ കുറ്റപ്പെടുത്തി ..അപ്പോൾ വിദ്യാഭ്യാസമേഖലയിലെ മൂല്യച്യുതികൾക്കു  ബാങ്ക് ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നു വ്യക്‌തം . വരും ലക്കങ്ങളിൽ ബാങ്ക് ഉദ്യോഗസ്ഥരുടെ ക്രൂരതകൾ കൂടുതൽ വെളിപ്പെടുത്താം..

കർണാടക ബാംഗ്ലൂർ യെലഹങ്ക ചൊക്കനഹള്ളിയിലാണ് കോളേജ് സ്ഥിതിചെയ്യുന്നത് ..മികച്ച നവീന കെട്ടിടസമുച്ചയത്തിനുള്ളിലേക്കു വലിയ   ഗേറ്റ്    കടക്കുമ്പോൾ സെക്കൂരിറ്റി ഞങ്ങളെ ഓഫീസിലേക്ക് ആനയിച്ചു .അഡ്മിനിസ്ട്രേറ്റർ ഡി ചിത്തരഞ്ജൻ സർ കാര്യങ്ങൾ വിശദീകരിച്ചു ..വളരെ വൃത്തിയുള്ള സ്മാർട്ട് ക്ലാസ് റൂമുകൾ ,വിദഗ്ദരായ നാല്പതോളം അദ്ധ്യാപകർ ,പ്രാക്ടിക്കലിന് വേണ്ടത്ര സജ്ജീകരണങ്ങളുള്ള ലാബുകൾ ,കാമ്പസിനുള്ളിൽ തന്നെയുള്ള പെൺകുട്ടികളുടെ ഹോസ്റ്റൽ സൗകര്യം ഒക്കെകൊണ്ടാകാം വിദേശരാജ്യങ്ങളിൽ നിന്നുപോലും വിദ്യാർഥികൾ ഈ സ്ഥാപനം തിരഞ്ഞെടുക്കുന്നത് , അതിനു പുറമെ കലാപരവും കായിക പരവുമായ കഴിവുകൾക്കായി പ്രത്യകം അവസരങ്ങൾ ഒരുക്കാനും കോളേജ് ശ്രദ്ധിക്കുന്നു ..ലാംപ് ലൈറ്റിംഗ് സെറിമണിയും മലനാട് ടിവി ഒരിക്കൽ ക്യാമ്പസിൽ നിന്നും തത്സമയം സംപ്രേക്ഷണം ചെയ്ടിരുന്നു ..ഒരു ജില്ലാ തല യുവജനോത്സവവേദിയെ  ഓർമിപ്പിക്കും തരത്തിലുള്ള  കുട്ടികളുടെ പ്രകടനങ്ങൾ ! മലനാട് ടിവിയുടെ വെബ് സൈറ്റിലും ഫേസ് ബുക്ക് പേജിലും ലക്ഷകണക്കിന് പ്രേക്ഷകർ അതിനു തത്സമയം സാക്ഷ്യം വഹിച്ചിരുന്നു

കാലത്ത് 9 .30 നു തന്നെ കോളേജിന്റെ  മാനേജിങ് ഡയറക്റ്റർ ചെങ്ങന്നൂർ സ്വദേശി പ്രസാദ് സർ എത്തി ..മലനാട് ടിവിയുടെ അവതാരകയും ഇപ്പോൾ പ്രശസ്തയായ ചലച്ചിത്രതാരവുമായ ഡിനി ഡാനിയേൽ അഭിമുഖത്തിനു തയ്യാറായി ..കാമറാമാൻ ജോൺസി കാമറ റോൾ ചെയ്തു ,,കേരളത്തിൽ നഴ്സിംഗ് അദ്ധ്യാപികകൂടിയായ ഡിനിയുടെ സുദൃഢമാർന്ന ചോദ്യങ്ങളിൽ ആകൃഷ്ടനായി ചിരിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു ..

” കുറെ കാലങ്ങളായി തുറന്നു പറയണമെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങളാണ് ഡിനി ചോദിച്ചതിനു മറുപടിയായി എനിക്ക് പറയാനുള്ളത് ,..ഡിനി ഈ രംഗത്തു പ്രവർത്തിക്കുന്ന ആളായതുകൊണ്ടുതന്നെ ഈ രംഗത്തു കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ അറിയാവുന്നതാണല്ലോ ..ഈ കോളേജിലെ എല്ലാ കുട്ടികളെയും ഞാൻ നിങ്ങളുടെ മുൻപിൽ വരുത്തിത്തരാം ,,ഡിനി ചോദിക്കൂ , അവർക്കാർക്കെങ്കിലും എന്തെങ്കിലും പരാതി പറയാൻ ഉണ്ടോ എന്ന് ..ഞാനീ പറയുന്നതൊന്നും എഡിറ്റ് ചെയ്യരുത് ..കുറെ സത്യങ്ങൾ എനിക്ക് പറയാനുണ്ട് ..ഞാൻ ഒരു വിമുക്ത ഭടനാണ് ..ഞങ്ങൾക്ക് കപടജീവിതം നയിക്കാനാകില്ല , റിട്ടേയർമെന്റിനു ശേഷവും ..ഈ ഫീൽഡ് പ്രത്യേകിച്ച് നഴ്സിംഗ് മേഖല ഒട്ടനവധി ചൂഷണങ്ങൾ നടക്കുന്ന ഇടമാണ് ..കാരണം സീറ്റിനായി മധ്യവർത്തികളെ ആശ്രയിക്കേണ്ടിവരുന്ന സ്ഥാപനങ്ങൾക്ക്  ഒട്ടനവധി പരിമിതികളുണ്ടാകും ..അട്ജെസ്റ് മെന്റുകളുണ്ടാവും .അഡ്മിഷൻ ലഭിക്കാൻ വേണ്ടി പല തരികിട വാക്കുകളും ഏജന്റ്  മാർ നൽകും ..ഏജന്റ് മാരായി വന്നുകർണാടകയിൽ കോളേജ് തുടങ്ങിയ വിരുതന്മാരുണ്ട് ..പരീക്ഷ എഴുതാനാവാതെ, സർട്ടിഫിക്കറ്റുകൾ തിരികെ ലഭിക്കാതെ ദുരിതത്തിലെത്തിയ എത്രയോ വിദ്യാർത്ഥിനികളുടെ കണ്ണുനീരുകൾ …”

ഇതൊക്കെ കണ്ടും കേട്ടും ഞങ്ങൾ ഒരു തീരുമാനത്തിലെത്തി ..നേരിട്ട് അഡ്മിഷൻ എടുക്കുക ..മധ്യവർത്തികളുടെ വീതമാണല്ലോ മറ്റു കോളേജുകളുടെ ഫീസിൽ വർധനയുണ്ടാക്കുന്നത് ..അത് കുട്ടികൾക്ക് കുറച്ചു കൊടുക്കുക ..ഇവിടെ നിന്നും വിവിധ  കോഴ്‌സുകളിലായി ഇപ്പോൾ രണ്ടായിരത്തിലധികം കുട്ടികൾ പഠിച്ചിറങ്ങി .അമേരിക്കയടക്കമുള്ള വിദേശ രാജ്യങ്ങളിൽ ജോലിചെയ്യുന്നവരും  പഠനാനന്തരം ഇവിടെ തന്നെ അദ്ധ്യാപകരായവരും ധാരാളം .. ”

 

COURSES

1.B.Sc Nursing
2.General Nursing and Midwifery [GNM]
3..Post BSC Nursing
4.MSC Nursing
5.Post BSC Nursing

പ്രിൻസിപ്പൽ സരോജ നിർമല ദേവി കാഴ്‌ചയിൽ അതീവ  ഗൗരവക്കാരിയാണെന്ന് തോന്നിയെങ്കിലും  ഒരു മാതാവിനെ  പോലെ ആർദ്രമായി കുട്ടികളോട് ഇടപഴകുന്ന ആളാണെന്നു അഭിമുഖം ആരംഭിച്ചപ്പോൾ തോന്നി .. ഈ രംഗത്തു ഏറെ ദീർഘ വീക്ഷണമുള്ള പ്രധാനാധ്യാപികയുടെ കരുതലും ഇന്ദിരാ ഗാന്ധി കോളേജിനെ വ്യത്യസ്തമായി നിലനിർത്തുന്നു

നാട്ടിൽ നിന്ന് തന്നെ ആളെ കൊണ്ട് വന്നു നമ്മൾ തന്നെ നടത്തുന്ന മെസ്സിലാണ് എല്ലാവർക്കും ഭക്ഷണം ..പുറത്തുള്ള  പ്രാർത്ഥനാലയങ്ങളിൽ അദ്ധ്യാപകരുടെയോ അനദ്ധ്യാപകരുടെയോ മേൽനോട്ടത്തിൽ പോകാം ..സ്പോക്കൺ ഇംഗ്ലീഷ് ,വിദേശ തൊഴിലവസരം IELTS കോച്ചിങ് ഒക്കെ സൗജന്യമാണ് ..
റാഗിങ് ഫ്രീ ക്യാമ്പസ് എന്ന നിലയിൽ പഠിച്ചിറങ്ങിയവർക്കും,  പഠിക്കുന്നവർക്കും രക്ഷിതാക്കൾക്കും പ്രിയപ്പെട്ട കോളേജ് ആണ് ഇന്ദിരാഗാന്ധി നഴ്സിംഗ് കോളേജ് .
മലനാട് ടിവി തിരഞ്ഞെടുക്കുന്ന നിർധനരായ രണ്ടു കുട്ടികൾക്ക് ഇന്ദിരാഗാന്ധി സെന്റിനറി സ്കോളർഷിപ് നൽകുന്നതായിരിക്കും എന്ന് ചെയർമാൻ ഡോക്ടർ.  സജിപോത്തൻ അറിയിച്ചു ..നിരാശ്രയരും എന്നാൽ സമർത്ഥരുമായ വിദ്യാർത്ഥികൾക്ക്  പൂർണമായും ഫീസും ഹോസ്റ്റൽ ഫീസും സൗജന്യമാക്കിയ അധികൃതർക്ക് മുന്നിൽ ശിരസു നമിക്കുന്നു ..വാക്കുകളിലല്ല പ്രവർത്തിയിലാണ് ജീവകാരുണ്യം നിഴലിക്കേണ്ടത്

ശരിക്കും,  മനസും വയറും നിറഞ്ഞാണ് ക്യാമ്പസിൽ നിന്നും അന്ന് വിടവാങ്ങിയത് ..മെസ്സിലെ ഭക്ഷണത്തിന്റെ രുചി ഇന്നും നാവിൻ തുമ്പിലുണ്ടെന്നു സാരഥി  ബാനർജി പറയും  !

 

വെബ് സൈറ്റിലൂടെ കണ്ണോടിച്ചപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു വിഡിയോയിൽ കണ്ണുടക്കി  . ആറ് വർഷത്തിനു മുൻപ് ആദ്യമായി ഈ ക്യാമ്പസിൽ ചെന്നപ്പോളുണ്ടായ കാര്യങ്ങളാണ്  മലനാട് ന്യൂസിന്റെ ജ്യോതിർഗമയ എന്ന പ്രോഗാമിന്റെ  ആ വീഡിയോ കണ്ടപ്പോൾ മനസിലൂടെ   വളരെ വേഗം  മിന്നിമറഞ്ഞത്! ..

https://youtu.be/MGXLsIKRII4?t=123

കാലചക്രം ഏതവേഗമാണ് കറങ്ങിമാറുന്നത് .. ആ പ്രൗഢിയോടെ ഇന്നും ഇന്ദിരാഗാന്ധി കോളേജ് ശിരശുയർത്തി നിൽക്കുന്നു  ..പ്രസാദ് സാറിനും ചിത്തരഞ്ജൻ സാറിനുമൊന്നും കാലം ഒരു മാറ്റവും വരുത്തിയിട്ടില്ല !

കോളേജിന്റെ മറ്റൊരു ഡയറക്റ്റർ ഹരിപ്പാട് സ്വദേശി ജി.  അനിൽകുറിനെ ഇന്ന്  ബന്ധപ്പെടുകയുണ്ടായി . അന്ന് പറഞ്ഞ ആനുകൂല്യങ്ങൾ നല്കാൻ കോളേജ് ഇന്നും തയ്യാറാണെന്നും, മലനാട് ടിവി അന്ന് ചെയ്‌ത ആ അഭിമുഖം സ്ഥാപനത്തിന് ഏറെ ഗുണം ചെയ്‌തുവെന്നും കൃതജ്ഞതയോടെ പറയുമ്പോൾ ഇന്ത്യയിലെ ആദ്യ ജീവകാരുണ്യ വാർത്താമാധ്യമത്തിന്റെ പ്രസക്തി നിറഞ്ഞമനസോടെ തിരിച്ചറിയുകയായിരുന്നു ഞങ്ങളും..കൂടാതെ മുഴുവൻ വിദ്യാർത്ഥികൾക്കും കാംപസ് ഇന്റർവ്യൂവിലൂടെ തൊഴിൽ നേടികൊടുക്കാൻ സാധിക്കുന്നുണ്ടെന്നും ജി.  അനിൽകുമാർ സൂചിപ്പിച്ചു. മറ്റുള്ളവരോടൊപ്പം കോളേജ് ഫൗണ്ടറും ചെയർമാനുമായ ഡോക്ടർ സജി പോത്തൻ തോമസിന്റെ ദീർഘവീക്ഷണ പരതയും അധ്യാപകരോടും അനദ്ധ്യാപകരോടും വിദ്ധ്യാർത്ഥികളോടുമുള്ള സമീപനവും ലാളിത്യമാർന്ന ഇടപെടലും ആണ്  ഒരർത്ഥത്തിൽ ഞങ്ങൾക്ക് ഈ വിദ്യാഭ്യാസ സ്ഥാപനത്തെ ജനങ്ങൾക്കുമുൻപിൽ ആത്മവിശ്വാസത്തോടെ പരിചയപ്പെടുത്താൻ കൂടുതൽ ഊർജ്ജം പകരുന്ന ഘടകങ്ങൾ

കുട്ടികളും  രക്ഷകർത്താക്കളും സാക്ഷ്യംവഹിക്കുന്ന ലാംപ് ലൈറ്റിംഗ് സെറിമണി അക്ഷരാർത്ഥത്തിൽ കാമ്പസിനുള്ളിൽ ഒരു ഉത്സവാന്തരീക്ഷമാണ് സൃഷ്ടിച്ചത്

ഇനി കാര്യത്തിലേക്കു കടക്കാം ..

വേദിയിൽ പരിപാടികളിൽ പങ്കെടുക്കുന്ന കുട്ടികൾ ..നൃത്തച്ചുവടുകൾ    ഒട്ടും നഷ്ടമാകാതെ മൂന്നുക്യാമറകളിലൂടെ    ഒ.ബി വാനിലേക്കും അവിടെനിന്നു ലോകമെങ്ങും ഓൺലൈനിലേക്കും തത്സമയം സംപ്രേക്ഷണം നടന്നുകൊണ്ടിരിക്കുന്നു . ഇതിനിടയിൽ മലനാട് ടിവിയുടെ ക്യാമറയ്ക്കുമുൻപിൽ ഒന്ന് രണ്ടു രക്ഷകർത്താക്കൾ പരിഭവത്തോടെയും  വന്നുപെട്ടു ..അവർക്കു പറയാനുണ്ടായിരുന്നതു ചതിയുടെ കഥയാണ് ..!

കേരളത്തിലെ  ധനകാര്യ സ്ഥാപനങ്ങൾ വിദ്യാഭ്യാസ വായ്പയുടെ കാര്യത്തിൽ നിർധനരായ തങ്ങളെ ചതിച്ച കഥ ..!!!

ആ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഐ .ജി .ജി. ഐ .ഡയറക്ടറും വിദ്യാഭ്യാസ ചിന്തകനും, ആത്മീയ ഗവേഷകനും ,സക്സസ് കോച്ചും, മൈൻഡ് പവർ ട്രെയ്‌നറുമായ ജി . അനിൽകുമാർ ഈ വിഷയത്തിൽ ഇടപെട്ടു മലനാട് ടിവി പ്രതിനിധികളോട് ഇങ്ങനെ പറഞ്ഞു  ..

“റിസേർവ് ബാങ്കിന്റെ നിയമങ്ങൾ അനുസരിക്കാതിരിക്കുന്ന കേരളത്തിലെ ദേശസാൽകൃത ബാങ്കുകളാണ് വിദ്യാഭ്യാസ മേഖലയുടെ ശാപം ..അർഹരായ വിദ്യാർത്ഥികൾക്ക് രാജ്യം അനുവദിക്കുന്ന  വിദ്യാഭ്യാസവായ്പകൾ നിഷേധിക്കുന്നതിലൂടെ രാജ്യത്ത് യുവതീയുവാക്കളുടെ  തൊഴിൽനഷ്ടമടക്കമുള്ള അരക്ഷിതാവസ്ഥക്കും,  ആതുര സേവനമേഖലയിൽ വിദഗ്ദ്ധജീവനക്കാരുടെ അഭാവത്തിനും, ഒപ്പം ദൂരവ്യാപകമായ മറ്റ്  ഒട്ടനവധി വിപത്തുകൾക്കുമാണ്   രാഷ്ട്രപുനർനിർമ്മാണത്തിനെക്കുറിച്ചോ സാമൂഹിക മുന്നേറ്റത്തെക്കുറിച്ചോ ചിന്തിക്കാത്ത ധനകാര്യ സ്ഥാപന മേലധികാരികൾ ചെയ്യുന്നത്   ..   മലനാട് ടിവി സാധാരണക്കാരായ വിദ്യാർത്ഥികളുടെ മാതാപിതാക്കളുടെ മനോവിഷമം  നേരിട്ട് കണ്ടതാണല്ലോ ..പ്രതികരിക്കണം ..ഉപരിപഠനമോഹമുള്ള ഒരു കുട്ടിയുടെയും,  രക്ഷിതാക്കളുടെയും കണ്ണുനീർ ഇനി ഭൂമിയിൽ വീഴാൻ  പാടില്ല!” 

വിദ്യാഭ്യാസ വായ്പക്ക് അർഹരായവർക്ക്‌ വായ്പ നിഷേധിക്കപ്പെട്ടാൽ ഇവിടെ രജിസ്റ്റർ ചെയ്യാം ..മലനാട് ന്യൂസ് ബന്ധപ്പെട്ട അധികാരികളുമായി ഇടപെടുന്നതാണ്

https://docs.google.com/forms/d/e/1FAIpQLSdOHiDVtxI9PUKOXry422VErfMJJE-EyaUdheVTnO3uL_fv5Q/viewform

ഈ അധ്യയന വർഷം മലനാട് ടിവിയുടെ വെബ്‌സൈറ്റിലൂടെ പ്രവേശനം നേടുന്ന കുട്ടികൾക്ക് മുഴുവൻ പഠന ഉപകരണങ്ങളും യൂണിഫോമും മലനാട് ടിവിയുടെ സമ്മാനമായിരിക്കും ! നിങ്ങൾ ചെയ്യേണ്ടതു ഇത്രമാത്രം മലനാട് ടിവിയുടെ ടോപ് ബാനർ കോളേജിന്റെ പ്രവേശന അറിയിപ്പാണ് ..ഇവിടെ ക്ലിക് ചെയ്യുക എന്ന സ്ഥലത്തു ക്ലിക് ചെയ്താൽ കോളേജിന്റെ വെബ്‌സൈറ്റിൽ പ്രവേശിക്കാം ..പ്രവേശന ഫോം പൂരിപ്പിക്കുക ..അഡ്മിഷൻ ലഭ്യമായാൽ മലനാട് ടിവിയുടെ ഫോൺ നമ്പറിൽ ബന്ധപെട്ടു അഡ്മിഷൻ നമ്പർ അറിയിക്കുക ..

 

ഈ പേജിനു മുകളിൽ കാണുന്ന ഈ ബാനറിൽ എഴുതിയിരിക്കുന്ന ഇടത്ത്  ക്ലിക്ക് ചെയ്യുക

അതിനു പുറമെ നിർധനരും പ്ലസ് ടൂ പരീക്ഷയിൽ 70 ശതമാനം മാർക്ക് നേടിയവരുമായ കുട്ടികൾ പഞ്ചായത്ത് മെമ്പർ ഒപ്പം മലനാട് ടിവിയുടെ നാട്ടു രാജ്യം പ്രതിനിധി എന്നിവരുടെ ശുപാർശ കത്തുമായി മലനാട് ടിവിയുമായി ബന്ധപ്പെടേണ്ടതാണ് ..അവസാന തീയതി ഉടൻ അറിയിക്കും ..

https://docs.google.com/forms/d/e/1FAIpQLSfxTnrvYxGJts-j6pyGBJqCMiplUmC9OOSSc6pdiyk5jkQ2gw/viewform

തുടരും

REPORT  JAYAN,JAYESH,INDIRA BALAN , ANCOR  DINI DANIELCAMERA JONCY,GK,ANIL,JISHNU , DTP JALAJA

MORE INFO 9947893694

 

SHARE

LEAVE A REPLY

Please enter your comment!
Please enter your name here