ലോകത്തിലെ ഏറ്റവും അധികം പ്രതിഫലം പറ്റുന്ന കായിക താരങ്ങളുടെ പട്ടികയില്‍ ഇനിം വിരാട് കോഹ്‌ലിയും

0
226
h

 

ലോകത്തിലെ ഏറ്റവും അധികം പ്രതിഫലം പറ്റുന്ന കായിക താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും. ഫോബ്‌സ് മാസികയുടെ പട്ടികയിൽ ഇടം പിടിച്ച ഏക ഇന്ത്യക്കാരൻ എന്ന ബഹുമതിയും വിരാടിന് സ്വന്തമാണ്. 161 കോടിയോളം രൂപ പ്രതിഫലമുള്ള കോഹ്‌ലി പട്ടികയിൽ 83ാം സ്ഥാനത്താണ്. 41-കാരനായ അമെരിക്കന്‍ ബോക്‌സിങ് ചാംപ്യന്‍ ഫ്ലോയിഡ് മെയ്‌വെതറാണ് പട്ടികയിൽ ഒന്നാമത്.

പട്ടികയില്‍ ഒന്നാമതുള്ള മെയ്‌വെതര്‍ രണ്ടായിരം കോടിയോളം രൂപ പ്രതിഫലം പറ്റുന്നുണ്ട്. രണ്ടാം സ്ഥാനത്തുള്ള അര്‍ജന്‍റീനന്‍ താരം ലയണല്‍ മെസി ഇതിന്‍റെ പകുതി പ്രതിഫലമേ വാങ്ങുന്നുള്ളൂ. ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന 2018 ലെ ലോക കായിക താരങ്ങളുടെ പട്ടികയിലെ ആദ്യ നൂറുപേരില്‍ ഒരു വനിതാ താരം പോലുമില്ലെന്നതു ശ്രദ്ധേയമാണ്.

ആദ്യ നൂറില്‍ 40 പേരും ബാസ്‌ക്കറ്റ്ബോള്‍ താരങ്ങളാണ്. കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ 32 ബാസ്‌ക്കറ്റ് ബോള്‍ താരങ്ങളാണ് ഉണ്ടായിരുന്നത്. മാറ്റ് റ്യാന്‍ നേതൃത്വം നല്‍കുന്ന 18 റഗ്ബി താരങ്ങള്‍ പട്ടികയിലുണ്ട്. ഒമ്പത് താരങ്ങളുള്ള ബേസ് ബോളാണ് മൂന്നാമത്. 2014ൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന എം.എസ്.ധോണി പട്ടികയിൽ 22ാം സ്ഥാനം നേടിയിരുന്നു

SHARE

LEAVE A REPLY

Please enter your comment!
Please enter your name here