ഫോൺ വിശേഷങ്ങൾ ; ലെ​നോ​വോ z5

0
137

ലെ​നോ​വോ​യു​ടെ വ​രാ​നി​രി​ക്കു​ന്ന z5ലെ ​ഫീ​ച്ച​റു​ക​ളാ​ണ് പു​തി​യ ത​രം​ഗം. z5ല്‍ 45 ​ദി​വ​സം സ്റ്റാ​ന്‍ഡ് ബൈ ​ടൈം കി​ട്ടു​മെ​ന്നാ​ണ് ക​മ്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. 1080 മ​ണി​ക്കൂ​റാ​ണ് ബാ​റ്റ​റി ലൈ​ഫ്. ജൂ​ണ്‍ 14 നാ​ണ് പു​ത്ത​ന്‍ ഹീ​റോ പു​റ​ത്തു​വ​രു​ന്ന​ത്.

മി​ക​ച്ച സ്റ്റോ​റെ​ജ്, വേ​റി​ട്ട സ്‌​ക്രീ​ന്‍

സ്മാ​ർ​ട്ട് ഫോ​ണി​ന് സം​ഭ​ര​ണ​ശേ​ഷി പ​റ​ഞ്ഞാ​ല്‍ പോ​ലും വി​ശ്വ​സി​ക്കാ​ന്‍ പ​റ്റി​ല്ല. ഓ​ണ്‍ലൈ​ന്‍ ടെ​ക് റി​പ്പോ​ര്‍ട്ടു​ക​ള്‍ വി​ശ്വ​സി​ക്കാ​മെ​ങ്കി​ല്‍ ലെ​നോ​വോ Z5ല്‍ ​ഫോ​ണി​ന് 4TB ഇന്‍റേണൽ സ്‌​റ്റോ​റേ​ജ് ഉ​ണ്ടാ​കും. ഫോ​ണ്‍വി​പ​ണി​യി​ലേ​ക്ക് തി​രി​ച്ചു വ​ര​വി​നു ശ്ര​മി​ക്കു​ക​യാ​ണ് ഇ​പ്പോ​ള്‍ ലെ​നോ​വോ. ക​മ്പ​നി​യു​ടെ നോ​ട്ട് മോ​ഡ​ലു​ക​ള്‍ ഇ​ന്ത്യ​യി​ല്‍ വ​ള​രെ പ്രി​യ​മു​ള്ള​വ​യു​മാ​ണ്. വ്യ​ത്യ​സ്ത​മാ​യ ഫീ​ച്ച​റു​ക​ള്‍ കൊ​ണ്ടു​വ​ന്നാ​ലെ ഉ​പ​യോ​ക്താ​വി​ന്‍റെ ശ്ര​ദ്ധ പി​ടി​ക്കാ​ന്‍ പ​റ്റൂ എ​ന്ന​താ​ണ് പി​ന്ന​ിലെ ക​ഥ.

ഫോ​ണി​ല്‍ ഏ​ക​ദേ​ശം 10 ല​ക്ഷം ഫോ​ട്ടോ​ക​ളും 2,000 എ​ച്ഡി സി​നി​മ​ക​ളും, 150,000 ലോ​സ്‌​ലെ​സ് മ്യൂ​സി​ക് ഫ​യ​ലു​ക​ളും സ്‌​റ്റോ​റു ചെ​യ്യാം എ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഇ​തി​നെ നാ​ഷ​ണ​ല്‍ ഫ്ലാ​ഗ്ഷി​പ്പ് സ്മാ​ര്‍ട് ഫോ​ണ്‍ എ​ന്നാ​ണ് ലെ​നോ​വോ വി​ളി​ക്കു​ന്ന​ത്. മി​ക്ക​വാ​റും ഫോ​ണ്‍ ചൈ​ന​യി​ല്‍ മാ​ത്ര​മെ വി​ല്‍പ്പ​ന​യ്ക്ക് എ​ത്തൂ. ഇ​ന്ത്യ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ z5 എ​ത്തി​യേ​ക്കി​ല്ല. പ​ക്ഷേ, ഈ ​ഫോ​ണ്‍ വി​ജ​യ​ക​ര​മാ​കു​ക​യാ​ണെ​ങ്കി​ല്‍ ആ ​മോ​ഡ​ലു​ക​ള്‍ മ​റ്റു രാ​ജ്യ​ങ്ങ​ളി​ല്‍ വി​ല്‍ക്കാ​നാ​യി ലെ​നോ​വോ പു​റ​ത്തി​റ​ക്കാ​തി​രി​ക്കി​ല്ല. അ​തി​നാ​ല്‍ ഭീ​മ​ന്‍ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള മോ​ഡ​ലു​ക​ള്‍ ഇ​ന്ത്യ​യി​ലും പ്ര​തീ​ക്ഷി​ക്കാം.

z5ന്‍റെ പ​റ​ഞ്ഞു കേ​ള്‍ക്കു​ന്ന മ​റ്റു ചി​ല വി​ശേ​ഷ​ങ്ങ​ളി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട​ത് അ​തി​ന്‍റെ സ്‌​ക്രീ​നും ബോ​ഡി​യും ത​മ്മി​ലു​ള്ള അ​നു​പാ​ത​മാ​ണ്. 95 ശ​ത​മാ​നം സ്‌​ക്രീ​ന്‍ ആ​യി​രി​ക്കും . അ​തും ഒ​രു എ​ന്‍ജി​നീ​യ​റി​ങ് മി​ക​വു ത​ന്നെ​യാ​യി​രി​ക്കും. z5ന്‍റെ സ്‌​ക്രീ​നി​ന്‍റേ​തെ​ന്നു പ​റ​ഞ്ഞു പ്ര​ച​രി​ക്കു​ന്ന ചി​ത്ര​ത്തി​ല്‍ ക്യാ​മ​റ​ക​ളോ സെ​ന്‍സ​റു​ക​ളോ ആ​ന്‍റി​ന​ക​ളോ കാ​ണാ​നാ​കു​ന്നി​ല്ല. വി​വോ എ​യ്‌​പെ​ക്‌​സ് ക​ണ്‍സെ​പ്റ്റ് ഫോ​ണ്‍ പോ​ലെ എ​ന്തെ​ങ്കി​ലും ഒ​രു വി​ദ്യ​യാ​യി​രി​ക്കും ഈ ​ഫോ​ണി​ന്‍റെ മു​ന്‍ ക്യാ​മ​റാ സി​സ്റ്റം എ​ന്നു ക​രു​തു​ന്നു. ഈ ​ഫോ​ണ്‍ ജൂ​ണ്‍ 14ന് ​പു​റ​ത്തി​റ​ക്കു​മെ​ന്നാ​ണ് കേ​ള്‍ക്കു​ന്ന​ത്

SHARE

LEAVE A REPLY

Please enter your comment!
Please enter your name here