കാമുകനെ മറക്കുന്നവർ

0
186

അ​ൽ​ഫോ​ൺ​സ് പു​ത്ര​ൻ സം​വി​ധാ​നം ചെ​യ്ത പ്രേ​മ​ത്തി​ലൂ​ടെ​യാ​യി​രു​ന്നു അ​നു​പ​മ പ​ര​മേ​ശ്വ​ര​നും സാ​യി പ​ല്ല​വി​യും സി​നി​മ​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. പി​ന്നീ​ട​ങ്ങോ​ട്ടു ര​ണ്ടു പേ​ർ​ക്കും സി​നി​മ​ക​ളു​ടെ തി​ര​ക്കാ​യി. സാ​യി​യും അ​നു​പ​മ​യും തെ​ലു​ങ്കി​ലെ താ​ര​ങ്ങ​ളാ​യി മാ​റി. ആ​ദ്യ​സി​നി​മ​യി​ൽ ഒ​രു അ​പ​ക​ട​ത്തി​നു ശേ​ഷം കാ​മു​ക​നെ മ​റ​ന്നു പോ​കു​ന്ന ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു സാ​യി​യു​ടെ മ​ല​ർ മി​സ്. കാ​മു​ക​നെ മ​റ​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ൾ സാ​യി​യെ വി​ട്ടു പോ​കി​ല്ലെ​ന്നു തോ​ന്നു​ന്നു. ഇ​പ്പോ​ൾ അ​നു​പ​മ​യും ഇ​തേ​പോ​ലെ​യു​ള്ള ക​ഥാ​പാ​ത്ര​ത്തി​ലേ​ക്ക് എ​ത്തി​യി​രി​ക്കു​ന്നു.

ഹ​നു രാ​ഘ​വ​പ​തി സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ സാ​യി​യാ​ണു നാ​യി​ക. ഓ​ർ​മ​ക്കു​റ​വു​ള്ള ക​ഥാ​പാ​ത്ര​മാ​ണു സാ​യി​ക്കു ചി​ത്ര​ത്തി​ലു​ള്ള​ത്. വ​ള​രെ പെ​ട്ടെ​ന്നു ത​ന്നെ കാ​മു​ക​നെ മ​റ​ക്കു​ന്ന ക​ഥാ​പാ​ത്ര​മാ​ണി​ത്. പി​ന്നീ​ട് ഓ​ർ​മ​യി​ലേ​ക്കു തി​രി​കെ കൊ​ണ്ടു​വ​രാ​ൻ കാ​മു​ക​ൻ ശ്ര​മി​ക്കു​ന്ന​താ​ണു ചി​ത്ര​ത്തി​ന്‍റെ ക​ഥ. അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ അ​ഭി​ന​യി​ക്കു​ന്ന തേ​ജ് ഐ ​ല​വ് യൂ ​എ​ന്ന ചി​ത്ര​ത്തി​ലെ ക​ഥാ​പാ​ത്ര​വും സ​മാ​ന​മാ​ണ്. ഒ​രു അ​പ​ക​ട​ത്തി​നു ശേ​ഷം ഈ ​ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ഓ​ർ​മ പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ടു​ക​യും, കാ​മു​ക​നെ മ​റ​ന്നു പോ​കു​ക​യും ചെ​യ്യു​ന്നു

SHARE

LEAVE A REPLY

Please enter your comment!
Please enter your name here