ഒമാന്റെ ധനക്കമ്മിയിൽ 52 ശതമാനം കുറവ്

0
46

ഒമാൻ ;ഈ വർഷത്തിന്‍റെ ആദ്യപാദത്തിൽ ഒമാന്‍റെ യഥാർഥ ധനക്കമ്മിയിൽ കുറവ്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 52 ശതമാനത്തിന്‍റെ കുറവാണ് കമ്മിയിൽ ഉണ്ടായതെന്നു ഫിനാൻഷ്യൽ അഫയേഴ്‌സ് ആൻഡ് എനർജി റിസോഴ്‌സസ് കൗൺസിൽ യോഗം വിലയിരുത്തി. 2017 ഡിസംബർ 31ന് അവസാനിച്ച ധനകാര്യ വർഷത്തിലെ ബജറ്റിന്‍റെ അന്തിമ അക്കൗണ്ട് സംബന്ധിച്ച റിപ്പോർട്ടും യോഗം വിലയിരുത്തി.

2016നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം കമ്മിയിൽ 30 ശതമാന്തതിന്‍റെ കുറവുണ്ടായതായി ധനകാര്യമന്ത്രി ദാർവിഷ് ബിൻ ഇസ്മയിൽ ബിൻ അൽ ബലൂഷിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിലയിരുത്തി. എണ്ണവിലയിലെ തിരിച്ചു കയറ്റത്തിനൊപ്പം ചെലവുകുറക്കലിനും വരുമാന വർധനക്കും സർക്കാർ കൈകൊണ്ട നടപടികളും യോഗം അവലോകനം ചെയ്‌തു. മാർച്ച് 31 വരെയുള്ള രാജ്യത്തെ ധനകാര്യസ്ഥിതിയും യോഗം വിലയിരുത്തി

Comments

comments

SHARE

LEAVE A REPLY

Please enter your comment!
Please enter your name here