സംവിധായകൻ തൃപ്രയാർ സുകുമാരൻ അന്തരിച്ചു

0
124

ചെന്നൈ;സംവിധായകൻ തൃപ്രയാർ സുകുമാരൻ അന്തരിച്ചു. മാടമ്പ് കുഞ്ഞുക്കുട്ടന്‍റെ പ്രശസ്ത നോവൽ ഭ്രഷ്‌ട് സിനിമ സംവിധാനം ചെയ്‌തതു സുകുമാരാനായിരുന്നു. സുജാത, സുകുമാരൻ, രവി മേനോൻ, നാട്ടിക ശിവറാം, പപ്പു, മാള, ജമിനി ഗണേശൻ തുടങ്ങിയവരൊക്കെയായിരുന്നു ചിത്രത്തിൽ വേഷമിട്ടത്.

പ്രേം നസീറിനെ നായകനാക്കി ആ ചിത്രം ശലഭം പറന്നോട്ടെ, സാവിത്രിയെ നായികയാക്കി ചുഴി എന്നീ ചിത്രങ്ങളും പൊറാമൈ, ചക്രം തുടങ്ങിയ ചില തമിഴ് സിനിമകളും കന്നഡ സിനിമകളും കേന്ദ്ര സർക്കാരിനു വേണ്ടി നിരവധി ഡോക്യൂമെന്‍ററികളും സംവിധാനം ചെയ്‌തിട്ടുണ്ട് ഇദ്ദേഹം.

പ്രമുഖ നടനും നിർമാതാവുമായ പ്രകാശ് രാജിനെ സിനിമയിലേക്ക് കൊണ്ടുവന്നത് തൃപ്രയാർ സുകുമാരനാണ്. പൂനൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ബിരുദധാരിയാണ്. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ജീവിതകഥ സിനിമയാക്കാനുള്ള ഒരുക്കത്തിനിടെയാണ് മരണം

Comments

comments

SHARE

LEAVE A REPLY

Please enter your comment!
Please enter your name here