ലോകരാജ്യങ്ങള്‍ കൈയടിച്ച തീരുമാനത്തില്‍ നിന്നും ഉത്തരകൊറിയ പിന്മാറി.

0
162

ദക്ഷിണകൊറിയയുമായി പാൻമുംജോം അതിർത്തിയിലെ സമാധാന​ഗ്രാമത്തിൽ വച്ച് നടത്താനിരുന്ന ഉന്നത​തല ചർച്ച ഉത്തരകൊറിയ റദ്ദാക്കി.ലോകരാജ്യങ്ങള്‍ കൈയടിച്ച തീരുമാനത്തില്‍ നിന്നും കിം ജോങ് ഉന്നിന്റെ ഉത്തരകൊറിയ പിന്മാറി.

അമേരിക്കയുമായി ചേര്‍ന്ന് ദക്ഷിണ കൊറിയ നടത്തുന്ന സംയുക്ത സൈനിക പരിശീലനത്തിൽ ക്ഷോഭിച്ചാണ് ഉത്തരകൊറിയയുടെ നീക്കം. ഇതോടെ ദക്ഷിണ കൊറിയയുമായി നടത്താനിരുന്ന സമാധാന ചർച്ചകളും നിർത്തലാക്കുകയാണെന്ന സൂചന കിം നല്‍കുന്നുണ്ട്.

സംയുക്ത സൈനിക പരിശീലനം പ്രകോപനമാണെന്നും അധിനിവേശത്തിനുള്ള തയ്യാറെടുപ്പാണിതെന്നും ഉത്തരകൊറിയ ആരോപിച്ചു. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ഉത്തരകൊറിയന്‍ ഭരണകൂടം തയ്യാറായിട്ടില്ല.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here