ജ്യോതിർഗമയ ഫൗണ്ടേഷനും ബി . അജയകുമാറും ജീവകാരുണ്യ പാതയിൽ ശ്രദ്ധേയനാകുന്നു . പ്രൗഢഗംഭീരമായ സദാശിവച്ചുനിർധന യുവതികളുടെ മംഗല്യ സ്വപ്‍നം പൂവണിയുന്നു .

0
290

മികച്ച ജ്യോതിഷപണ്ഡിതനും ജയ്‌ഹിന്ദ്‌ ടി വി ജ്യോതിർഗമയ അവതാരകനും മലനാട് ടി വി ഉപദേശകസമിതി അംഗവും ആയ  ബി . അജയകുമാറിന്റെ നേത്രത്വത്തിലുള്ള ജ്യോതിർഗമയ ഫൗണ്ടേഷന്റ രണ്ടാം വാർഷികവും ജ്യോതിർഗമയ വെളിച്ചത്തിലേക്കുള്ള പ്രയാണം (ഒരു പഠന ഗവേഷണപദ്ധതിയും ,പുരസ്‌കാര സമർപ്പണവും ,സമൂഹവിവാഹവും ) ശ്രദ്ധേയമാകുന്നു .22 -4 -2018 ഞാറാഴ്ച രാവിലെ 10 .30 ന് തിരുവനന്തപുരത്തു സായിഗ്രാമത്തിൽ ശ്രീ രമേശ്‌ ചെന്നിത്തല നിർവ്വഹിക്കുന്നു .നിരാലംബരും നിര്ധനരുമായ യുവതികളെ കൈപിടിച്ചുകയറ്റാൻ ആദര്ശധീരരായ ഒരുകൂട്ടം യുവാക്കൾ ഒന്നിക്കുന്നു .ഈ സുവർണ്ണനിമിഷം ധന്യമാക്കാൻ യുവാക്കളായ നിങ്ങൾക്കും അവസരം ഒരുക്കുന്നു .തതാല്പര്യമുള്ള യുവാക്കൾക്കും യുവതികൾക്കും ബന്ധപ്പെടാം .ജ്യോതിർഗമയ ഫൗണ്ടേഷൻ ആണ് ഇത്തരത്തിൽ ഒരു സമൂഹ വിവാഹം സംഘടിപ്പിച്ചിരിക്കുന്നത്..ഏപ്രിൽ 22 ന് തോന്നയ്ക്കൽ സായി ഗ്രാമത്തിൽ വെച്ച് നടക്കുന്ന സമൂഹ വിവാഹത്തിൽ ഒരുപറ്റം ധീരയുവാക്കൾ നിർധനരും നിരാലംബരുമായ യുവതികളെ തങ്ങളുടെ ജീവിതത്തിലേക്ക്കൈപിടിച്ച് കയറ്റും.അവരുടെ ഭാവിജീവിതത്തിനുവേണ്ട എല്ലമാർഗ്ഗനിര്ദേശങ്ങളും നൽകി അവരെ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റാൻ ജ്യോതിർഗമയ ഫൗണ്ടേഷനും ബി അജയകുമാറുംരക്ഷാധികാരിഐഎസ്ആർഒ മുൻ ചെയർമാൻ ജി മാധവനും നേതൃത്വം നൽകുന്നു . ഓഖി ,സുനാമി ,തുടങ്ങിയ ദുരിതങ്ങളുടെ കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങളിലെ പെൺകുട്ടികൾക്കും അനാഥരായ യുവതികൾക്കും ആണ് ഇത്തരത്തിൽ അവസരം ഒരുക്കുന്നത് .ആർഭാടകരമായ വിവാഹങ്ങൾക്ക് ഒരു മറുപടികൂടിയാണ് ഈ സമൂഹവിവാഹം .  ഈ സംരംഭത്തിൽ താല്പര്യമുള്ള യുവതീ യുവാക്കൾക്ക് വിശദവിവരങ്ങൾക്കായി താഴെയുള്ള നമ്പരിൽ ബന്ധപ്പെടുക .
9526912096 എന്ന് ഫൗണ്ടേഷൻ രക്ഷാധികാരി.ഐഎസ്ആർഒ മുൻ ചെയർമാൻ ജി മാധവൻ നായർ, പ്രസിഡൻറ് പ്രമുഖ ജ്യോതിഷി ബി അജയകുമാർ.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here