അട്ടപ്പാടിയില്‍ മോഷണം ആരോപിച്ച് മാനസികാസ്വസ്ഥ്യമുള്ള ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ജനങ്ങൾ ഒന്നടങ്കം രംഗത്ത് ..മോഷണക്കുറ്റം ഉയർന്നോടെ നാട്ടുകാർ യുവാവിനെ പിടികൂടി മർദ്ദിച്ച ശേഷമാണ് പോലീസിന് കൈമാറിയിയതെന്ന് പറയുന്നു .മാനസികസ്വാസ്ഥ്യമുള്ള മധു ഏറെക്കാലമായി ഊരിന് പുറത്താണ് താമസിച്ചിരുന്നത്. പലചരക്കുകടയിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കുന്ന് മധുവാണെന്ന് ആരോപിച്ചാണ് ജനക്കൂട്ടം ഇയാളെ പിടികൂടിയത്.മോഷണം ആരോപിച്ച് പ്രദേശവാസികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം മധുവിനെ പോലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുംവഴി മധു വാഹനത്തില്‍ വച്ച് ശര്‍ദ്ദിച്ചിരുന്നു. ഇതോടെ പോലീസ് മധുവിനെ അഗളി ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മരിക്കുകയായിരുന്നു.മരിക്കുന്നതിന് മുന്‍പ് നാട്ടുകാര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് മധു പോലീസിന് മൊഴി നല്കി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കൂടുതല്‍ നടപടികള്‍ എടുക്കുമെന്ന് അഗളി പോലീസ് പറഞ്ഞു. മധുവിന്റെ കൈയില്‍ ഒരോ പാക്കറ്റ് മല്ലിപ്പൊടിയും മുളകുപൊടിയുമായിരുന്നു. ഇത് മോഷ്ടിച്ചതാണെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ മര്‍ദ്ദനം. ഉടുമുണ്ടുരിഞ്ഞ് ശരീരത്തില്‍ കെട്ടിയായിരുന്നു മര്‍ദ്ദനം. ഇതിന്റെ വീഡിയോയും നാട്ടുകാര്‍ പകര്‍ത്തിയിരുന്നു.ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കാടത്തം പോലെ മനസാക്ഷിയെ നടുക്കുന്ന സംഭവമാസാക്ഷര കേരളത്തിൽ നടന്നത് .