കെ.എസ്.ആർ.ടി.സി. പെൻഷൻകാരുടെ ആത്മഹത്യയെ നിസ്സാരവത്ക്കരിച്ച് മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ

0
130

കെ.എസ്.ആർ.ടി.സി. പെൻഷൻകാരുടെ ആത്മഹത്യയെ നിസ്സാരവത്ക്കരിച്ച് സഹകരണ മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ. പെഷൻകാർ ആത്മഹത്യ ചെയ്യുന്നത് ആദ്യമായല്ലെന്നാണ് മന്ത്രിയുടെ പരാമർശം.യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 26 പേര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും മന്ത്രി .പെൻഷൻ കുടിശ്ശിക വിതരണം ഉൽഘാടനത്തിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത് .രണ്ടു വര്‍ഷത്തോളം നീണ്ട സമരം നടത്തിയിട്ടും പെൻഷൻ ലഭിക്കാതെ ഗതികെട്ട് പതിനഞ്ചോളം പേര്‍ ആത്മഹത്യയുടെ വഴിതേടിയതിനെയുമാണ് സഹകരണ മന്ത്രി നിസാരവത്കരിച്ചത്. പെൻഷൻ വിതരണ ചടങ്ങിൽ സഹകരണമന്ത്രിയുടെ പരാമർശം മറ്റൊരു വിവാദത്തിന് തുടക്കമിട്ടു. ഈ മാസം 28നു മുന്‍പു പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി കുടിശിക പെന്‍ഷന്‍ കൊടുത്തു തീര്‍ക്കാനാണു സര്‍ക്കാരിന്റെ തീരുമാനം .

SHARE

LEAVE A REPLY

Please enter your comment!
Please enter your name here