അടക്കിയ കല്ലറയിൽനിന്നും അലർച്ചകേട്ട് തുറന്നുനോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

0
198

 

ശവമടക്കിനു ശേഷം കല്ലറയില്‍ നിന്നു മൃതദേഹം കാണാതായ സംഭവങ്ങള്‍ പലയിടത്തും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ബ്രസീലില്‍ നടന്ന ഒരു സംഭവം ഇതിനെയെല്ലാം കടത്തി വെട്ടുന്നതാണ്. ബ്രസില്‍ സ്വദേശിയായ അല്‍മെഡ സാന്റോസ് എന്ന യുവതിയുടെ മരണ ശേഷമാണു ഞെട്ടിക്കുന്നതും വിചിത്രവുമായ സംഭവങ്ങള്‍ അരങ്ങേറിയത്. രണ്ടു ഹൃദയാഘാതങ്ങളെ തുടര്‍ന്ന് അന്തരീകാവയവങ്ങള്‍ തകരാറിലായതിനെത്തുടര്‍ന്നാണ് യുവതി മരിക്കുന്നത്. തുടര്‍ന്നു ബന്ധുക്കള്‍ മതാചാരപ്രകാരം മൃതദേഹം സംസ്‌ക്കരിച്ചു. എന്നാല്‍ ഇതിനു ശേഷം യുവതിയെ അടക്കം ചെയ്ത കല്ലറയില്‍ നിന്നു തുടച്ചയായി അലര്‍ച്ച കേള്‍ക്കുന്നതായി സമീപവാസികള്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

ഒടുവില്‍ പരിസരവാസികളുടെ പരാതികൊണ്ട് പൊറുതിമുട്ടിയ ബന്ധുക്കള്‍ എത്തി കല്ലറ തുറന്നപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. മൃതദേഹത്തിന്റെ നെറ്റിയിലും കൈയിലും മുറിവുകള്‍ ഉണ്ടായിരിക്കുന്നു. ശവപ്പെട്ടിയില്‍ മറിഞ്ഞു കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. 37 കാരിയായ യുവതിയുടെ വിരലുകള്‍ ശവപ്പെട്ടിയില്‍ അടര്‍ന്നു കിടക്കുന്ന നിലയിലായിരുന്നു. ഇതോടെ പെണ്‍കുട്ടിയെ ജീവനോടെയാണോ അടക്കം ചെയ്തത് എന്നായി ബന്ധുക്കളുടെ സംശയം.

കല്ലറപൊളിക്കുമ്പോള്‍ മൃതദേഹത്തിനു ചൂടുണ്ടായിരുന്നു എന്നു ചില ദൃക്‌സാക്ഷികള്‍ പറയുന്നു. തന്റെ മകള്‍ രക്ഷപെടാനായി ശ്രമിച്ചതാണു പ്രദേശവാസികള്‍ കേട്ടത് എന്ന് യുവതിയുടെ അമ്മ പറഞ്ഞു. എന്നാല്‍ അലര്‍ച്ച കേട്ടു എന്നു പറയുന്നത് ചിലപ്പോള്‍ ആളുകളുടെ തോന്നലാകാം എന്നാണു ചിലര്‍ പറയുന്നത്. യുവതിയുടെ മൃതദേഹം വീണ്ടും ആശുപത്രിയില്‍ എത്തിച്ചു എങ്കിലും മരിച്ചു എന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. ബ്രസിലീലെ സെഞ്ഞോറ സാന്റാന സെമിത്തേരിയാണ് ഈ വിചിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here