പ്രമുഖ പ്രവാസി മലയാളി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ഷാജഹാൻ ഒയാസിസ് സുഹൃത്ത് സന്തോഷ് കുമാറും നിർമ്മിച്ച കല്ലായി എഫ് എം എന്ന ചലച്ചിത്രം വൻ വിജയത്തിലേക്ക്

0
361

പ്രമുഖ പ്രവാസി മലയാളി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ഒയാസിസ് ഗ്രൂപ്പ് എംഡി ഷാജഹാൻ അബ്ബാസ് സുഹൃത്ത് സന്തോഷ് കുമാർ റ്റി വി മായി ചേർന്നു നിർമ്മിച്ച സാമൂഹിക പ്രതിബദ്ധതയുള്ള കല്ലായി എഫ് എം എന്ന സിനിമ  വൻ വിജയത്തിലേക്ക് . സഹജീവി സ്നേഹം കൈമുതലായുള്ള അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അത് ഏറ്റു വാങ്ങിയവരുടെ പ്രാർത്ഥനയും ഒപ്പം പടച്ച തമ്പുരാന്റ ,സർവ്വേശ്വരന്റെ കൃപാകടാക്ഷമെന്ന് പറയാതെ വയ്യ:.മലനാട് ടി വി മുന്നോട്ടുവച്ച ഒരുപാട് ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് സദയം പങ്കെടുക്കുകയും അദ്ദേഹം നേരിട്ട് സാമ്പത്തിക സഹായംനൽകിയതും’ഈ അവസരത്തിൽ സ്മരിക്കുകയാണ്. ഇതാ വീണ്ടും അദ്ദേഹത്തിന്റെ നിർമ്മാണ സംഘം മറ്റൊരു തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നു .

കേരളത്തിൽ അനാഥമന്ദിരങ്ങളിൽ അധിവസിക്കുന്ന അഗതികൾക്ക് തങ്ങളുടെ പ്രിയചിത്രം കല്ലായി എഫ് എം കാണാൻ അവസരമൊരുക്കുന്നു.തന്റെ ഈ ചിത്രത്തിന്റെ പ്രദർശനത്തോട് അനുബന്ധിച്ചുകേരളത്തിലെ മുഴുവൻ അനാഥാലയങ്ങളിലെ അന്തേവാസികൾക്കും സൗജന്യ നിരക്കിൽ ടിക്കറ്റുവിതരണം ചെയ്തുകൊണ്ട് അദ്ദേഹത്തിത്തിന്റെ കാരുണ്യപ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുകയാണ് .ഓരോ അനാഥാലയങ്ങളും ഇതിനായി ബന്ധപ്പെടണമെന്ന് ഷാജഹാൻ അബ്ബാസ് മലനാട് ടിവിയെ അറിയിച്ചു

 

ഫയൽ ചിത്രം

.ഇതിന്റെ മറ്റൊരു പ്രത്യേകത ഇന്ത്യന്‍ സിനിമാ ഗാനരംഗത്തെ ചക്രവര്‍ത്തിയായിരുന്ന മുഹമ്മദ് റഫിയുടെ.സംഗീതം മാത്രം നിറയുന്ന ചിത്രം കൂടിയാണിത് . മുഹമ്മദ് റഫിയുടെ കടുത്ത ആരാധകനായ കല്ലായിക്കാരന്‍ സിലോണ്‍ ബാപ്പുവിന്റെ കഥയാണ് കല്ലായി എഫ്എം.താന്‍ ഇഷ്ടപ്പെടുന്ന റഫിസാബിന്റെ പാട്ടുകള്‍ കല്ലായിക്കാരെല്ലാം കേള്‍ക്കണമെന്ന ആഗ്രഹമായി നടക്കുന്ന സിലോണ്‍ ബാപ്പുഎന്ന കഥാപാത്രമാണ് ശ്രീനിവാസൻ ചെയുന്നത് .

 

അങ്ങനെ കല്ലായി എഫ്എം എന്ന റേഡിയോ ചാനല്‍ തുടങ്ങുന്നതും അതിലെ പാട്ടുകൾ കേട്ട് സിനിമ തുടങ്ങുന്നതും കല്ലായിക്കാരുടെ ദിവസം തുടങ്ങുന്നതും. കല്ലായി എഫ്എമ്മിലെ പാട്ടുകള്‍ കേട്ടാണ്സിലോണ്‍ ബാപ്പുവിനെ ബഹുമാനിക്കുന്നവരും അതുപോലെ തന്നെ ബാപ്പുവിന് അല്പം വട്ടുണ്ടെന്ന് കരുതുന്നമറ്റുള്ളവരും .റഫിയുടെ പാട്ടുകളുള്ള സിലോണ്‍ ചാനലിന്റെ ആരാധകനായബാപ്പുവിന് നാട്ടുകാർ നൽകിയ ഇരട്ടപ്പേരാണ് സിലോണ്‍.ഇത് തനിക്കുകിട്ടിയ അംഗീകാരമായി ബാപ്പു കാണുന്നു .

ബാപ്പുവിന്റെ മകനായി ശ്രീനാഥ് ഭാസി വേഷമിടുന്നു .  മുഹമ്മദ് റഫിയുടെ സംഗീതത്തേക്കാള്‍ മകന് താല്‍പര്യം പുതിയ കാലത്തെ പാട്ടുകളോടാണ്.കഴുത്തിലൊരു ഹെഡ്‌സെറ്റും തൂക്കി സ്വാഭാവിക സംഗീതത്തെ ഒപ്പിയെടുക്കാനുള്ള റഫിയുടെ ശ്രമങ്ങളില്‍ ബാപ്പുവിനും അത്ര താല്‍പര്യമില്ല.അതിലൂടെ ഉണ്ടാകുന്ന തർക്കങ്ങളും രസകരമായ നർമ്മങ്ങളും ചലിച്ചുകൊണ്ട് കഥ മുന്നോട്ട് പോകുന്നു .സിനിമാ സംവിധായകനാവാന്‍ മോഹിച്ച് നടക്കുന്ന നടക്കുന്ന അബുവാണ് മറ്റൊരുകഥാപാത്രം .അതിനു ജീവൻ നൽകുന്നത് അനീഷ് മേനോന്‍ എന്ന നടനാണ് .സിലോണ്‍ ബാപ്പുവിന്റെ ഭാര്യയായി കൃഷ്ണ പ്രഭയും മകളായി പാര്‍വതി രതീഷും വേഷമിടുന്നു.സിനിമ നിര്‍മ്മിക്കാനെത്തുന്ന ഗള്‍ഫുകാരനായി കലാഭവന്‍ ഷാജോണും വേഷമിടുന്നു .

മുഹമ്മദ് റഫിയുടെ സംഗീതം വിഷയമാകുന്ന സിനിമയില്‍ അദ്ദേഹത്തിന്റെ രണ്ടു ഗാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റ് രണ്ട് ഗാനങ്ങള്‍ കൂടി ചിത്രത്തിലുണ്ട്. ഈ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് റഫീക്ക് അഹമ്മദ്, സുനീര്‍ ഹംസ എന്നിവരാണ്. ഗോപി സുന്ദറാണ് .’തീക്കുളിക്കും പച്ചൈമരം’ എന്ന ആദ്യ തമിഴ്ചിത്രത്തിലൂടെ സിനിമാ മേഖലയിലെത്തിയ വിനീഷ് മില്ലേനിയമാണ് കല്ലായി എഫ്എം ഒരുക്കിയിരിക്കുന്നത്.അങ്ങനെ ഈ ചിത്രവും പ്രേക്ഷക മനസ്സിൽ ഇടം പിടിക്കട്ടെ
നമയുടെ നക്ഷത്രമായി മലയാള സിനിമാ ചരിത്രത്തിൽ കല്ലായി എഫ് എം അങ്ങിനെ സ്ഥാനം നേടുകയാണ്കല്ലായി ചങ്ക് ബ്രോസിന് ടീംമലനാടിന്റ അഭിനന്ദനങ്ങൾ.

contact +971 52655133

SHARE

LEAVE A REPLY

Please enter your comment!
Please enter your name here