ഡല്‍ഹി പോലുള്ള മെട്രോ നഗരങ്ങളില്‍ നടക്കുന്ന ക്രൂരമായ ലൈംഗീക പീഡനത്തിന്റെ തനിയാവര്‍ത്തനം കേരളത്തിലും

0
157

കൊച്ചി : അവാര്‍ഡുകള്‍ വാരികൂട്ടി അന്താരാഷ്ട്ര നിലവാരത്തില്‍ ഏറെ ശ്രദ്ദി ക്ക പെട്ട ഷോര്‍ട്ട് ഫിലിം റൂസ് വാ യുടെ ഓണ്‍ലൈന്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നടന്‍ വിനീത് ശ്രീനിവാസന്‍ നിര്‍വഹിച്ചു. വിനീത് ശ്രീനിവാസൻ ഷെയർ ചെയ്ത ഒരു അവാർഡ് വിന്നിങ് ഷോർട് ഫിലിം ഇപ്പോൾ ജനശ്രദ്ധ നേടിയെടുക്കുകയാണ്. സമൂഹത്തില്‍ സ്ത്രീ കള്‍ക്കെതിരെ നടക്കുന്ന ആക്രമത്തിന്‍റെ പശ്ചാതലത്തില്‍ സംവിധായകന്‍ ഷമീം അഹമെദ് അണിയിച്ചോരുക്കിയ റൂസ് വാ അവാര്‍ഡുകളുടെ തിളക്കത്തില്‍ രാജ്യത്ത് ഏറെ ചര്‍ച്ചാ വിഷയമായി.

ഒരു പെൺകുട്ടി റേപ്പ് ചെയ്യപ്പെടുകയും അതുമൂലം കൊല്ലപ്പെടുകയും ചെയ്യുന്നു. റേപ്പ് ചെയ്ത യുവാവാകട്ടെ പോലീസ് കസ്റ്റഡിയിൽ നിന്ന് റിലീസ് ചെയ്യപ്പെടുകയും ചെയ്യുന്നു. അവൾക്കു വേണ്ടിയുള്ള പ്രതിഷേധ പ്രകടനങ്ങൾക്കും മറ്റും ഇടയിലൂടെ അവൻ സ്വതന്ത്രനായി നടക്കുകയാണ്. അവൻ സ്വസ്ഥമായി ജീവിച്ചു മുന്നോട്ടു പോകുമ്പോൾ അവൾക്കും ജീവിക്കാൻ അര്ഹതയുണ്ടായിരുന്നില്ലേ എന്ന കാലിക പ്രസക്തിയുള്ള ചോദ്യമാണ് ഈ ഷോർട് ഫിലിം നമ്മുക്ക് മുന്നിൽ ഉയർത്തുന്നത്.

സ്ത്രീകള്‍ക്ക് സ്വാതന്ത്രത്തോടെ ബസ്സില്‍ പോലും സഞ്ചരിക്കാന്‍ കഴിയാത്ത ഡല്‍ഹി പോലുള്ള മെട്രോ നഗരങ്ങളില്‍ നടക്കുന്ന ക്രൂരമായ ലൈംഗീക പീഡനത്തിന്റെ തനിയാവര്‍ത്തനം കേരള ത്തിലും നടക്കുന്നു.നിഷ്കളങ്കരായ പെണ്‍കുട്ടികളുടെ ജീവിത സ്വപനങ്ങളെ ചതച്ചരച്ച് സുഖ പ്രാപ്ത്തിക്ക് പോകുന്ന പ്രായ പൂര്‍ത്തിയാകാത്ത കുറ്റവാളികളെ നിയമം വെറുതെ വിടുന്നതില്‍ പ്രതിഷേധിച്ചു ജനം ഒന്നടങ്കം ശബ്ദം ഉയര്‍ത്തുമ്പോള്‍ …..” ഞങ്ങള്‍ക്ക് നീതി വേണം , കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം “…പ്ലാക്ക് കാര്‍ഡുകള്‍ ഉയര്‍ത്തി സ്ത്രീപക്ഷം എറ്റു വിളിക്കുമ്പോഴും അധികാരികള്‍ ചില കുറ്റവാളികളുടെ നേരെ കണ്ണടയ്ക്കുന്നു.
” ഞങ്ങള്‍ക്ക് നീതി വേണം , കുറ്റവാളികള്‍
ശിക്ഷിക്കപ്പെടണം ” …..പ്ലാക്ക് കാര്‍ഡുകള്‍ ഉയര്‍ത്തി
സ്ത്രീപക്ഷം എറ്റു വിളിക്കുന്നു.
ലൈംഗികാതിക്രമത്തിലൂടെ ഒരു സ്ത്രീയുടെ മരണത്തിന് ഇടയാക്കിയാല്‍ 20 വര്‍ഷത്തില്‍ കുറയാത്ത കഠിന തടവു മുതല്‍ ജീവപര്യന്തം തടവിനോ വധശിക്ഷയ്‌ക്കോവരെ ശിക്ഷിക്കാമെന്ന്‍ നിയമം അനുശാസിക്കുന്നുണ്ടെങ്കിലും പല കുറ്റവാളികളും കാലാവധി തീര്‍ക്കുന്നതിനു മുന്നേ തന്നെ പുറത്ത് വരുന്നു. ജുവനൈലിലെ ശിക്ഷാ കാലാവധി ചുരുങ്ങിയ അളവിലേക്ക് അധികാരികള്‍ പരിമിതപ്പെടുത്തുമ്പോള്‍ വീണ്ടും തെറ്റ് ചെയ്യാനുള്ള ആസക്തിക്ക് അധികാരികള്‍ തന്നെ കുട പിടിക്കുന്നു.

അന്തമില്ലാതെ സംഭവങ്ങള്‍ തുടര്‍ക്കഥയായി മാറുന്നു…. ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ചു കൊണ്ട് റൂസ് വാ നിങ്ങളുടെ മുന്നിലേക്ക്‌….ഹൃദയം പൊട്ടുന്ന അമ്മമാരുടെ വേദനകളെ ചുഴറ്റിയെറിഞ്ഞു , സ്വപ്നങ്ങലെയും ആശ്രയത്തെയും ഒരു ക്ഷണം കൊണ്ട് ഉടച്ചു കളഞ്ഞ കാമാഭ്രാന്ത് തലയ്ക്കു പിടിച്ച പൈശാചിക ജുവനിലുകാരുടെ ക്രൂരതയ്ക്ക് മുന്നില്‍ നീറുന്ന ഹൃദയത്തോടെ ഷമീം അഹമെദും റാസില്‍ പരീദും തോമസ്‌ . കെ.മാത്യവും സമര്‍പ്പിക്കുന്നു. ദേശീയ , അന്തർദേശീയ തലത്തിൽ വരെ പുരസ്‍കാരങ്ങൾ കരസ്ഥമാക്കിയ റൂസ് വ എന്ന ഈ ഹൃസ്വ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നികേഷ് രമേശ് ആണ്

എ .ബ്ലാക്ക് ബെഞ്ച്‌ ( ഐ.എന്‍.സി )പ്രൊഡക്ഷന്റെ ബാനറില്‍ ഷമീം അഹമെദും റാസില്‍ പരീദും തോമസ്‌ . കെ.മാത്യവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന റൂസ് വാ യുടെ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ആന്റണി .ജെ.ഒ ആണ്. സഹസംവിധായകനായ ജോഷി മേടയ്ക്കലും സംവിധായകന്‍ ഷമീമും ശ്രേദ്ദേയ മായ വേഷം കൈകാര്യം ചെയ്തിരിക്കുന്നു. സംഗീതം..ജിതേഷ് കെ.പി…ചേതന്‍ ,റീബ സെന്‍ , ജോഷി, ദിനേശ്, ബിനിപ്രേംരാജ് , വിക്ടര്‍ സ്റാന്‍ലി, വൈശാഖ് ,ചാരിസ്മ, ദിവ്യ,വിദ്യ,വിജയശ്രീ, ആശ, ഹിമ, ഷമീം ,ജേക്കബ്‌, മണികണ്ടന്‍, ഫിറോസ്‌ ,ത്രിസില്‍,ദിനോയ് എന്നിവര്‍ അഭിനയിക്കുന്നു.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here