ഉച്ചത്തിലുള്ള അലറി കരച്ചില്‍ കേട്ടിട്ടും അറിഞ്ഞിട്ടും ഒന്നു തിരിഞ്ഞു നോക്കാത്ത അയല്‍ക്കാരനും.. ആ ഒറ്റമുറി കുടിലില്‍ കൊലവെറി നടത്തിയ ആസ്സാമിക്കും, ഓടുന്ന തീവണ്ടിയില്‍ നിന്നും ഇരയുടെ പിന്നാലെ കുതിച്ചു ചാടി കാമവെറി തീര്‍ക്കാന്‍ രണ്ടു കൈ തികച്ചും വേണ്ട എന്ന് തെളിയിച്ചു തടവറ ശിക്ഷിച്ചു സുന്ദരനാക്കി സസുഖം കഴിയുന്ന ആ ചാമിക്കും.. ഒരു പുഷ്പം ഇറുത്തെടുക്കുന്ന ലാഘവത്തോടെ ഗര്‍ഭപാത്രം തോണ്ടി വെളിയില്‍ എടുത്തു പിച്ചിച്ചീന്തിയ ആ കാരിരുമ്പിനും …


——
ജിഷാ…
നീയെന്ന ചാരം
മനസ്സില്‍ നിന്നും തൂത്തുകളയാന്‍
ഏത് അന്യസംസ്ഥാന തൊഴിലാളിക്കാണ്
അച്ചാരം കൊടുക്കേണ്ടത്.. സൗമ്യാ…
നീയെന്ന ചോരയുണങ്ങാ- ത്തൊരോര്‍മ്മ
പാളംകേറി വരുന്നുണ്ട് ഒറ്റക്കൈയ്യും തൂക്കി.. നിര്‍ഭയാ…
മണ്ണുപറ്റി നിരത്തില്‍ കിടപ്പാണിനിയും നീയെന്ന പെണ്ണിന്‍റെ മാനവും ചൂടു മാറാത്ത ഗര്‍ഭപാത്രവും.. —————
സുനീര്‍ അലി അരിപ്ര

SHARE

LEAVE A REPLY

Please enter your comment!
Please enter your name here