;
അപേക്ഷിക്കേണ്ട വിധം ഇങ്ങനെ*

ഈ വര്‍ഷം മുതല്‍ പത്താംക്ലാസ്സിലും പ്ലസ് ടുവിലും ഉന്നത വിജയം നേടുന്ന വിദ്യാര്‍ഥികള്‍ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി ക്യാഷ് അവാര്‍ഡ് നല്‍കുന്നു. മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമിന്റെയും മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെയും പേരിലാണ് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പത്താംക്ലാസ്സില്‍ 75ശതമാനത്തിനുമുകളില്‍ മാര്‍ക്കു വാങ്ങുന്നവര്‍ക്കു പതിനായിരം രൂപ വീതവും പ്ലസ് ടു പരീക്ഷക്ക് 85ശതമാനത്തിനുമേല്‍ മാര്‍ക്ക് വാങ്ങുന്നവര്‍ക്ക് 25,000 രൂപ വീതവുമാണ് നല്‍കുന്നത്. ഇതിനുള്ള പ്രത്യേക അപേക്ഷാ ഫോറം അതാത് പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ലഭ്യമാണ്. അതല്ലെങ്കില്‍ http://www.desw.gov.in/scholarship എന്ന വെബ്‌സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here