ആത്മഹത്യയിൽ നിന്നും ഞങ്ങളെ ആർ മോചിപ്പിക്കും ..ഷാർജയിൽ ഈ കുടുംബം നേരിടുന്നത് ദുരിതകടൽ

0
468

ഷാർജ അർദ്ധ സർക്കാർ സ്ഥാപനത്തിൽ കുറഞ്ഞ വേതനത്തിൽ ജോലിയുള്ള മലയാളി കുടുംബനാഥന്റെ വാട്സ് ആപ് മെസ്സേജ് വൈറലാകുന്നു ..നിരവധി പേരിലേക്ക് മെസേജ് പോയിട്ടുണ്ടെങ്കിലും ഇതേവരെ ആശാവഹമായ ഒരു വിളി പോലും എത്താത്തതിൽ വേദനയോടെ സകുടുംബം ആത്മഹത്യയെ കുറിച്ച് മാത്രം ചിന്തിക്കുന്നു എന്നു മലനാട് ടിവിക്കു വന്ന പോസ്റ്റ് ആണ് ഈ വാർത്തക്കാധാരം ..സർക്കാർ നിബന്ധനകൾ നിലനിൽക്കുന്നതിനാൽ ആണ് തങ്ങളുടെ ഫോട്ടോ വെക്കരുതെന്നു കേണപേക്ഷിക്കുന്നത്. ജയപ്രകാശിന്റെ നിസ്സഹായതയാർന്ന ശബ്ദം കാതിൽ മുഴങ്ങുന്നത് ഉയർത്തുന്ന അസ്വസ്ഥതയിൽ ബാക്കി എഴുതട്ടെ ..ഒട്ടനവധി പ്രതിസന്ധികളിലൂടെ നാമെല്ലാവരും കടന്നു പോയിട്ടുണ്ട് ..ജയപ്രകാശിന്റെ ജീവിതത്തിൽ വില്ലനായെത്തിയത് ആകസ്മികമായുണ്ടായ ഭാര്യയുടെ രോഗാവസ്ഥയാണ് ..ഗുരുതര അവസ്ഥ മറികടക്കാൻ ഇനിയും വൈകിയ ശസ്ത്രക്രിയ കഴിയണം

പക്ഷെ ഭാര്യയുടെ പാസ്പോർട്ട് പണയം വച്ചാണ് അവസാനം ചികിത്സക്കായുള്ള പണം കണ്ടെത്തുന്നത് ..വട്ടിപലിശക്കാരുടെ കൈയ്യിലകപ്പെട്ട പാസ്പോർട്ടില്ലാതെ നാട്ടിലേക്കു മടങ്ങാനും ചികിത്സ തേടാനുമാകില്ല ..

അശനിപാതം പോലെ ക്രെഡിറ്റ്കാർഡിന്റെ അമിത ഉപയോഗവും വൻബാധ്യത വരുത്തിവച്ചു..മുനിസിപ്പാലിറ്റിയുടെ വാടക അടക്കാത്തതിനാൽ താമസസ്ഥലം
മാറികൊടുക്കാനും വിധിവന്നിരിക്കുന്നു ..പൊന്നോമന പുത്രന്റെ പഠനം ഫീസ് അടക്കാത്തതിനാൽ മുടങ്ങിയിരുന്നു .

.ആകെ ദുരിത പൂർണമായ അവസ്ഥ ..എല്ലാ കടങ്ങളും കൂടി കൂട്ടിയാൽ ആറു ലക്ഷം ഇന്ത്യൻ രൂപ വേണ്ടിവരും ബാധ്യത അകറ്റാൻ ..പോരാത്തതിന് പലിശക്കാർ ഭീഷണിയുമായി രംഗത്തും ..അർദ്ധ സർക്കാർ ജീവനക്കാരൻ എന്നകാരണത്താല് തങ്ങളുടെ വിധി മാധ്യമങ്ങളിലൂടെ അറിയിച്ചു സഹായം നേടാനും ബുദ്ധിമുട്ടുണ്ട് ..അത് രാജ്യദ്രോഹമാണ് ..ചെകുത്താനും കടലിനും മദ്ധ്യേ എന്ന അവസ്ഥയിലാണ് ജയപ്രകാശും കുടുംബവും ..ജനുവരി 12 നാണു വീട് ഒഴിഞ്ഞു നൽകേണ്ടത്… ഏതെങ്കിലും വിധത്തിൽ ഈ സാഹചര്യത്തിൽ നിന്നും കരകയറാൻ തങ്ങളെ സഹായിച്ചാൽ ജോലിചെയ്തു കടം തീർക്കുമെന്നും കണ്ണീരോടെ ജയപ്രകാശ് പറയുന്നു ..ഒരുപാടു പേര് ഈ അവസ്ഥയിൽ ഉണ്ടെന്നു അറിയാമെന്നും ഇനി മലനാട് ടിവിയിലൂടെ തങ്ങളുടെ ഈ അവസ്ഥക്ക് എന്തെങ്കിലും ഒരു മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷയുണ്ടെന്നും ജയപ്രകാശ് പറഞ്ഞു നിർത്തി ..ഏതെങ്കിലും സുമനസുകളോ സംഘടനകളോ വിചാരിച്ചാൽ ഈ ദുരിതകടൽ കടക്കാൻ സാധിക്കുമെന്ന അവസ്ഥയിലാണ് ജയപ്രകാശും കുടുംബവും… താമസിച്ചാൽ ഗുരുതര അവസ്ഥയിലുള്ള ഭാര്യയ്ക്ക് ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാവുന്ന ഈ സാഹചര്യം ആർക്കാണ് സഹിക്കാൻ സാധിക്കുക ..ഞങ്ങളും അഭ്യർത്ഥിക്കുന്നു ..ഉടൻ ജയപ്രകാശിന്റെ ഭാര്യക്ക് ശസ്ത്രക്രിയ നടക്കണം അതിനു നിങ്ങളുടെ സഹായം ഇവർക്കാവശ്യമാണ്
JAYAPRAKASH UAE 00971569703863

SHARE

LEAVE A REPLY

Please enter your comment!
Please enter your name here