ബാല ഭിക്ഷാടനം ഇനി ഇന്ത്യയിൽ വേണ്ട

0
421


ബാലഭിക്ഷാടന മാഫിയ തട്ടിയെടുത്ത കുട്ടികളുടെ ജീവിതം ഇതിവൃത്തമാക്കി മലനാട് ടിവി പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ് ഒരു ഹ്രസ്വചിത്രം തയ്യാറാക്കിയിരുന്നു വിൽക്കാനുണ്ട് ബാല്യങ്ങൾ എന്നായിരുന്നു പേരു് . അറ്റ്ലസ് ജീവൻ ടിവി അവാർഡിന് പരിഗണിച്ച ചിത്രത്തിന്റെ കഥാംശം ആലുവ ജന സേവ ശിശുഭവനിൽ വച്ചു തന്നെ ജോസ് മാവേലിയുമായും വള്ളി പുള്ളി തെറ്റാതെ പറയുകയുണ്ടായി ..
.. മംഗളം വാരികയിൽ അനിൽ കുമാർ റാന്നി എഴുതിയ വാർത്താ പരമ്പരയും മലയാള മനോരമയിൽ ഏ ആർ ജോൺസൺ സാറെഴുതിയ പരമ്പരയുമായിരുന്നു പ്രചോദനം .. കഥയിൽ വാർത്താ പരമ്പരയിൽ ഇല്ലാത്ത ഒരു സ്ത്രീ കഥാപാത്രവുമുണ്ടായി . തങ്കം ബായി.മദ്യപിക്കുന്ന, പുകവലിക്കുന്ന ,കുട്ടികളെ നിഷ്കരുണം അംഗഭംഗം വരുത്തുന്ന ഒരമ്മ ! മനോരമയുടെ കോട്ടയം ഓഫീസിലിരുന്ന് കഥ വായിച്ചപ്പോൾ ജോൺസൺ സാർ അകത്തേക്കുപോയി ഒരു ഫോട്ടോ എടുത്തു കൊണ്ടുവന്നു… ഇതേ പോലെ ഒരു സ്ത്രീ ഉണ്ട്” വാർത്തയിൽ കൊടുത്തില്ല ഇവരാണ് .. ശരിക്കും തങ്കമ്മയെന്ന ഈ കഥാപാത്രവും മുത്തുസ്വാമിയുമാണ് ആ ചിത്രത്തിന്റെ ജീവൻ .. അന്തരിച്ച ചലച്ചിത്രനിർമ്മാതാവ് അമേരിക്കൻ അച്ചായനായിരുന്നു മുത്തുസ്വാമി … എന്റെ മാതാവ് ആണ് തങ്കം ബായിയെ അവിസ്മരണീയമാക്കിയത്… മനോരമയുടെ സുനിൽ വരച്ച ഫിഗർ പ്രകാരമായിരുന്നു മുത്തുസ്വാമിയുടെ വേഷം തയ്യാർ ചെയ്തത്. ജീവൻ ടിവി സംപ്രേഷണം ചെയ്ത ഉടൻ തന്നെ ആലുവ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ മുത്തുസ്വാമി ഓട്ടോറിക്ഷ ഡ്രൈവർമാരുടെ സഹായത്തോടെ അറസ്റ്റിലായി .. ഏതെങ്കിലും ആളൂർ ആ കേസ് വാദിച്ചു ജയിച്ചും കാണും.
കാലം ഒരുപാട് കഴിഞ്ഞിട്ടും ഇന്ത്യ ഈ നരാധനൻമാരുടെ പിടിയിലാണ് .. വൻ ബിസിനസ് സാമ്രാജ്യം തീർത്ത അവരുടെ പ്രധാന അസംസ്കൃത വസ്തുവായ ഇന്ത്യൻ ബാല്യങ്ങൾ സുലഭമായി ലഭിക്കുന്ന സാഹചര്യങ്ങളാണ് അവർക്ക് പ്രോത്സാഹനമാകുന്നത് ..ഭിക്ഷാടനം പൂർണ്ണമായും നിരോധിക്കണം .. പ്രത്യേകിച്ച് ബാലഭിക്ഷാടനം .. നമുക്കു മുമ്പിൽ കൈ നീട്ടുന്ന കുട്ടികൾക്ക് നാം നൽകുന്ന ഓരോ നാണയവും അവരുടെ ശവക്കല്ലറ തീർക്കുന്ന കല്ലുകളാണ് ..ഭിക്ഷാടകരേ നിങ്ങളെയും കുട്ടികളെയും പുനരധിവസിപ്പിക്കാൻ മലനാട് ടിവി ഒരുങ്ങുകയാണ് ..

ക്ളബ് ഇന്ത്യ എന്നാൽ

ഭിക്ഷാടനം തൊഴിലാക്കിയ മുതിർന്നവരെയും കുട്ടികളെ മദ്യവും മയക്കുമരുന്നും നൽകി നിർബന്ധിച്ചു ഭിക്ഷയെടുപ്പിക്കുന്നവരിൽ നിന്നും നിയമ സഹായത്തോടെ അവരെ മോചിപ്പിച്ചു പുനരധിവസിപ്പിക്കുന്ന ഒരു പദ്ധതിയാണ് ക്ലബ്ബ് ഇന്ത്യ ഇതൊരു അഗതി മന്ദിരമായിരിക്കില്ല മരിച്ചു സകല നൂതന സംവിധാനങ്ങളുമുള്ള ഒരു സ്മാർട്ട് വില്ലജ് ആയിരിക്കും ..വിദ്യാലയങ്ങൾ ,ടെലിവിഷൻ സ്റ്റുഡിയോ ,ജൈവ കൃഷിയിടം ,തയ്യൽ കേന്ദ്രം ആതുരാലയം ലോക ധ്യാന കേന്ദ്രം കൃത്രിമ വനം ഇന്റർനെറ്റ് കഫേ ,സിനിമ തീയേറ്റർ ,കളിസ്ഥലം തുടങ്ങി ആരോഗ്യപരമായ ഒരു പുനരധിവാസ കേന്ദ്രം …ഇവിടെ മുതിർന്ന ആരോഗ്യമു;ള്ളവർക്ക്‌ ആകുന്ന ജോലി ചെയ്തു ജീവിക്കാം കുട്ടികൾക്ക് വസ്ത്രവും ഭക്ഷണത്തോടൊപ്പം സ്പോക്കൺ ഇന്ഗ്ലീഷ് ഐ ടി ,മറ്റു സാങ്കേതിക വിഷയങ്ങൾ അഭ്യസിക്കാം പ്രായപൂർത്തിയാകുന്നവർക്കു ജോലിയും ചെയ്തു ജീവിക്കാം ..എല്ലാവര്ക്കും സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ട് ,ഇൻഷുറൻസ് പരിരക്ഷ തുടങ്ങി എല്ലാ സൗകര്യങ്ങളും ലഭ്യമാക്കാൻ ആഗ്രഹിക്കുന്നു ..ഇന്ത്യാ ദർശൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഈ ജീവകാരുണ്യ പദ്ധതിക്ക് സ്ഥലം ഒട്ടേറെ വേണ്ടിവരും കുറഞ്ഞ വിലയിൽ വസ്ത്തുനൽകാനും ഈ പദ്ധതിയിൽ പങ്കാളികളാകാനും ഒട്ടേറെ സുമനസുകൾ എത്തണം ..നേതൃത്വം നൽകണം ..ഇന്ത്യയുടെ നിയമ നിർമ്മാണമേഖലകളിൽ പോലും സ്വാധീനം ചെലുത്താൻ കഴിവുള്ളവർ എതിർ പക്ഷത്തുണ്ട് ..ഒരു വാളുകൊണ്ടോ ബെടിയുണ്ടകൊണ്ടോ തീർക്കാൻ കഴിയുന്ന പദ്ധതിയാകരുത് ക്ലബ്ബ് ഇന്ത്യ ..അതിനു ചങ്കുറപ്പുള്ള എന്റെ ഇത്യൻ യുവാക്കളുടെ കരുതലും ആവശ്യമാണ് ..സ്വയം സുരക്ഷാ ഭടന്മാരാകണം ..ഇനി ഒരു കുഞ്ഞും നഷ്ടപ്പെട്ടെന്ന് പറഞ്ഞു ഒരമ്മയും വിലപിക്കരുത് ..നമ്മുടെ കണ്മുന്നിൽ നിന്നും രാഹുൽ മാർ റാഞ്ചിയെടുക്കപ്പെടാതെ സൂക്ഷിക്കാൻ ഇനി നമുക്ക് കരുതലോടെ കാക്കാം നമ്മുടെ ഇന്ത്യൻ ബാല്യങ്ങളെ

ഈ ഗ്രാമങ്ങളിൽ നിന്നും ഡിജിറ്റൽ ഇന്ത്യയുണ്ടാകണം ..വിഷമയമില്ലാത്ത പച്ചക്കറികൾ നമുക്ക് വിപണിയിലെത്തിക്കണം ..നിസ്സഹായരും രോഗികളും വികളങ്കരുമെങ്കിലും ഇവർ നിർമിക്കുന്ന ഉത്പന്നങ്ങൾ വിപണി കീഴടക്കണം ..ഓട്ടോട്ട ജനത ഒരേയൊരു ഇന്ത്യാ ഈ മാതൃക ഗ്രാമങ്ങളിൽ ഉയിർത്തെഴുന്നേൽക്കണം ..വിശക്കുന്നവനു ഭക്ഷണവും ഉടുക്കാൻ വസ്ത്രവും എന്ടഗിന് ഏതൊരാൾക്കും ഇപ്പോഴും ജോലിയും നൽകാൻ സാധാ സന്നദ്ധരാകണം നമ്മൾ ക്ലബ്ബ് ഇന്ത്യയിൽ ..

…തൊഴിലും ഭക്ഷണവും താമസവും ഞങ്ങൾ തരാം’ .. ചെയ്യുന്ന പ്രവർത്തികൾക്ക് ചെറുതെങ്കിലും പ്രതിഫലവും ‘കട്ടികളെ നിങ്ങൾക്ക് മികച്ച വിദ്യാഭ്യാസവും ഭക്ഷണവും വസ്ത്രവും നൽകാം … ഐ ടി മറ്റ് സാങ്കേതിക വിദ്യാഭ്യാസ ശേഷം പ്രാപ്തരാകുമ്പോൾ ജോലിയും നൽകാം” ഇത് ഭിക്ഷാടകരില്ലാത്ത ഇന്ത്യയുടെ സ്വപ്ന പദ്ധതിയാണ് സുമനസുകളും സർക്കാരും സപ്പോർട്ടു ചെയ്താൽ വരും വിഷുദിനത്തിൽ ഈ പദ്ധതി ആരംഭം കുറിക്കും … ക്ലബ് ഇന്ത്യ എന്ന സ്മാർട്ട് വില്ലേജുകളാണ് ഈ പദ്ധതി … ഗ്രാമ കവാടങ്ങൾ നിങ്ങൾക്കായി എപ്പോഴും തുറന്നു കിടക്കും .. ആർക്കും ആശ്രയിക്കാവുന്ന നല്ല നാട് ഗ്രാമങ്ങൾ ഉടൻ ഇന്ത്യയൊട്ടാകെ ആരംഭിക്കാൻ ശ്രമിക്കുകയാണ് പങ്കാളികളാകാൻ സത് ജനങ്ങളെ ക്ഷണിക്കുകയാണ് വിളിക്കുക
9947893694

SHARE

LEAVE A REPLY

Please enter your comment!
Please enter your name here