ഭിക്ഷാടനം….അമ്മമാരുടെ മനസ്സില്‍ വേദനയുടെ കരി നിഴല്‍ വീഴ്ത്തുന്ന മാഫിയ സംഘം…

  0
  226

   

  (ബിനിപ്രേംരാജ് എഴുതുന്നു…..

  ഒരുനേരത്തെ ഭക്ഷണം കഴിക്കാനോ വസ്ത്രം ധരിക്കാനോ

  ഇല്ലാതെ ഭിക്ഷ യാചിച്ച് ജീവിക്കുന്ന നിരവധിയാളുകൾ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ ഭിക്ഷാടനം പ്രൊഫഷണൽ ജോലിയായി തിരഞ്ഞെടുത്ത്

  ലക്ഷങ്ങൾ സമ്പാദിക്കുന്ന ഭിക്ഷാടകരാന് നമ്മുടെ നാട്ടില്‍ ഏറെ…….ഈ അടുത്ത കാലത്ത് റിപ്പോര്‍ട്ട് ചെയ്തതില്‍ തിരുവനന്തപുരം ജില്ലയിലാണ്
  കേരളത്തിൽ ഏറ്റവുമധികം കുട്ടികൾ കാണാതാകുന്നതെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. ദിവസം പ്രതി 15 നു വയസ്സിനു താഴെ യുള്ള കുട്ടികള്‍

   

  പ്രത്യേകിച്ച് പെണ്‍കുട്ടികളെ കാണാതാകുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രണ്ടാം സ്ഥാനം മലപ്പറം. കോഴിക്കോട് മൂന്നാമതും. മിക്ക ജില്ലകളിലും ഇതുപോലുള്ള സംഭവങ്ങൾ ഉണ്ടാകുന്നു. ഈ കുട്ടികൾ എവിടേക്കാണ് പോകുന്നതെന്നും എന്താണ് സംഭവിക്കുന്നതെന്നും

  അധികാരികൾക്ക് നിശ്ചയമില്ല. ഈ കുട്ടികളെ എന്തിനായി ഉപയോഗിക്കുന്നു? ഭിക്ഷാടനം? ലൈംഗിക ചൂഷണം?മയക്കുമരുന്ന് കച്ചവടം?

  അതേക്കുറിച്ചു വ്യക്തമായ മറുപടി നൽകാൻ പോലീസിനും കഴിയുന്നില്ല.

  ഒരു മാസത്തിനിനുള്ളിൽ നമ്മുടെ ഓരോരുത്തരുടെയും വീട്ടില്‍ എന്തുമാത്രം ഭിക്ഷക്കാര്‍ വന്നിട്ടുണ്ടാവും എന്നൊന്നു സ്വയം ചിന്തിച്ച് നോക്കൂ, എത്ര

  ഭിക്ഷക്കാർക്ക് ഭിക്ഷ നൽകിയിട്ടുണ്ട് എന്നും ആലോചിച്ചു നോക്കൂ..

  വീടുകളില്‍ മാത്രമല്ല, പൊതു നിരത്തുകളിലും അമ്പലങ്ങളിലും തീവണ്ടിയിലും

  എന്തിനു ചില ബസ്സില്‍ പോലും യാചകരെ കാണാം…യാചക നിരോധന മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള അമ്പലങ്ങളിലാണ്‌ ഇവരെ കൂടുതലായി

  കണ്ടു വരുന്നത്…ബസ് സ്റാന്‍ടുക ളിലും പോലീസിനു മൂക്കിന്‍ തുമ്പത്തും വിളയാട്ടം നടത്തിയിട്ടും ചോദിക്കാന്‍ ആരുമില്ല. കാരണം ഇവരില്‍ നിന്ന്

  വിഹിതം പറ്റുന്നവരാണ് ഈ പോലീസുകാരും…..

  സത്യത്തിൽ ഈ നൂറ്റാണ്ടിലും ഇങ്ങനെ ഭിക്ഷ എടുത്ത് ജീവികേണ്ട സാഹചര്യം നമ്മുടെ നാട്ടിൽ ഉണ്ടോ ?

  കഴിഞ്ഞ വർഷം മാത്രം കേരളത്തില്‍ നിന്നും

  കാണാതായത് 1194 കുട്ടികളെയാണ്..
  2011 മുതൽ 2016 വരെയുള്ള ആറ് വർഷത്തിനുള്ളിൽ കേരളത്തിൽ നിന്ന് കാണാതായത് 7292 കുട്ടികളെയാണ്.പിന്നീട് കണ്ടെത്തിയ കുട്ടികളിൽ മിക്കവർക്കും ഒരു കിഡ്നി ഉണ്ടാവില്ല.. അതടിച്ചു മാറ്റി ലക്ഷങ്ങൾ വില പറഞ്ഞു വിറ്റിട്ടുണ്ടാവും.

  പഴയതു പോലെ

  ബീഡി കൊണ്ടു കുത്തിയും മുഖം പൊള്ളിച്ചും കാലും കയ്യും അടിച്ചോടിച്ചു അംഗ വൈകല്യം വരുത്തിയും മാത്രമല്ല, ഇത്തരം കുട്ടികളെ പെറ്റമ്മ

  പോലും തിരിച്ചറിയാത്ത വിധം കണ്ണുകൾ കുത്തി എടുത്തു കളയാനും മുഖത്തിന്റെ രൂപം മാറ്റാനും മുടിയുടെ കളർ മാറ്റികൊടുക്കാനുമെല്ലാം

  കൃത്യമായ സംവിധാനങ്ങളും ഡോക്ടർമാരും നിലവിൽ ഉണ്ട്.ഇവർ ഒരു കേസിൽ കുടുങ്ങിയാൽ ഇന്ത്യയിലെ ഏറ്റവും മികച്ച അഡ്വക്കറ്റുമാർ

  ഹാജരാവുന്നതിനു പിറകിലെ രഹസ്യം ഇതോക്കെ തന്നെ

  ഇവരെ ആരെങ്കിലും ഉപദ്രവിച്ചാൽ തിരിച്ചടിക്കാൻ ക്വട്ടേഷൻ ടീമുകളുണ്ട്. അപകടം

  പറ്റിയാല്‍ ആംബുലൻസ് എത്തിക്കാനുള്ള സംവിധാനങ്ങൾ ഉണ്ട്.
  മദ്യ- ലോട്ടറി മാഫിയയെപ്പോലെ തന്നെ ശക്തമായ സംവിധാനമാണത്.
  ഴിഞ്ഞ വര്ഷം നിര്‍ത്തിയിട്ടിരുന്ന ഓട്ടോ റിക്ഷയില്‍ മാതാവിന്റെ സമീപത്ത് ഉറങ്ങി ഇരുന്നിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍

  ശ്രമിക്കുന്നതിനിടയില്‍ പിടിക്കപെട്ട സംഭവം മാധ്യമങ്ങളില്‍ വന്നിരുന്നു.തമിഴ് നാടുമായി അതിര്‍ത്തി പങ്കിടുന്ന ഇടുക്കിയിലെ ചെറുപട്ടണങ്ങളിലാണ്

  തമിഴ്നാട്ടില്‍ നിന്നുള്ള ഭിക്ഷാടന മാഫിയ പിടിമുറുക്കുന്നത്. തമിഴ്നാട്ടില്‍ ഭിക്ഷാടനം കര്‍ശനമായി നിരോധിച്ചിരിക്കുന്ന തും, ഇവര്‍ക്ക് സൌജന്യ

  റേഷന്‍ ഏര്‍പ്പെടുത്തിയതുമാണ് കൂടുതല്‍ വരുമാനം തേടി കേരളത്തിലേക്ക് കടക്കാന്‍ പ്രേരിപ്പിക്കുന്നത്. സംഘമായി അതിരാവിലെ

  കേരളത്തിലെത്തുന്ന ഇവര്‍ പിന്നീട് വ്യാപാര സ്ഥാപനങ്ങളിലും പൊതു സ്ഥലങ്ങളിലും ഭിക്ഷാടനം നടത്തി വൈകിട്ടാണ് തിരികെ പോകുന്നത്. അതത്

  ടൌണുകളിലെ കടത്തിണ്ണ കളില്‍ അന്തിയുറങ്ങുന്നവരാണ് ഏറെയും. ലോറേഞ്ച് മേഖലയി ലാണ് ഇത്തരത്തില്‍ ക്യാമ്പ് ചെയ്ത് ഭിക്ഷാടനം നടത്തുന്നവര്‍ അധികവും. തൃശ്ശൂര്‍ ,പട്ടാമ്പി ഭാഗങ്ങളില്‍ ഭിക്ഷക്കാരെ വാടയ്ക്കു കൊടുക്കാനായി വീട് വരെ എടുത്തിട്ടുണ്ട്.അതിനു എജെന്റ് ആയി

  പ്രവര്‍ത്തി ക്കുന്ന വര്‍ക്ക് കമ്മിഷന്‍ അടിസ്ഥാനത്തില്‍ ആണ് ശമ്പളം നല്‍കുന്നത്.വ്യദ്ധകള്‍ക്ക്,കുഞ്ഞുങ്ങള്‍ക്ക്‌,പുരുഷന്മ്മാര്‍ക്ക്, സ്ത്രീകള്‍ക്ക്

  എന്നിങ്ങനെ പല റേറ്റ് ആണ് അവര്‍ ആവശ്യപ്പെടുന്നത്.

  പിഞ്ചുകുഞ്ഞുങ്ങളെ ഉപയോഗിച്ച്‌ ഭിക്ഷാടനത്തിന്‌ ഇറങ്ങുന്ന സ്‌ത്രീകള്‍ ടൗണിലെ പല ഭാഗങ്ങളിലും രാവിലെ മുതല്‍ വൈകുന്നേരം വരെ ഭിക്ഷാടനം

  നടത്തുന്നു. ഇവര്‍ സന്ധ്യയായാല്‍ നഗരത്തില്‍ നിന്നും അപ്രത്യക്ഷമാകും. ഒന്നും രണ്ടും വയസ്സുള്ള കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന നാടോടി

  സംഘത്തിലെ സ്‌ത്രീകള്‍ വ്യാപാര സ്ഥാപനങ്ങളിലും ആളുകളെയും മറ്റും കേന്ദ്രീകരിച്ചാണ്‌ പണപിരിവ്‌.കുഞ്ഞുങ്ങളെ വേദനിപ്പിച്ച്‌ കരയിപ്പിച്ചാണ്‌

  ഭിക്ഷാടനം നടത്തുന്നത്‌. മാത്രവുമല്ല പൊരിവെയിലത്തു നിര്‍ത്തി ഉടുതുണിപോലുമില്ലാതെ കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നതും പതിവാണ്‌. കുട്ടികളെ

  തട്ടിക്കൊണ്ടുപോകുന്ന സംഘം രംഗത്തെത്തിയതായി പോലീസ് സൂചന നല്‍കുന്നു. അവയവ കച്ചവടത്തിനും ഭിക്ഷാടനത്ത്തിനും ആണ് കുട്ടികളെ

  തട്ടിക്കൊണ്ടുപോകുന്നതിന് പിന്നില്‍ .ഭിക്ഷ്യ്ക്കായ്‌ നല്ല വീട്ടിലെ കുട്ടികളെ തട്ടി കൊണ്ട് വന്നു കൈകാല്‍ അടിച്ചോടിക്കുന്ന കരളലിയിക്കുന്ന വാട്ട്‌ സ് അപ്പ് വീഡിയോകള്‍ എല്ലാരും കണ്ടു

  ഫോര്‍വേഡ് ചെയ്യാതെ അതിനെതിരെ പ്രതികരിക്കാന്‍ , മുന്‍കരുതല്‍ എടുക്കാന്‍ പ്രാപ്തരാകണം…നമ്മുടെ കുഞ്ഞുങ്ങള്‍ അവരില്‍ ഒരാള്‍ ആകാന്‍

  പാടില്ല.അതുപോലെ ഒരു കുഞ്ഞുങ്ങളും ഭിക്ഷക്കാരുടെ കൈയില്‍ എത്തിപെടാന്‍ പാടില്ല. ഹൈദരാബാദ് സിറ്റി പ്രദേശത്തെ യാചകര്‍ ഒരു വര്‍ഷം

  ഏകദേശം 24 കോടി രൂപ സമ്പാദിക്കുന്നതായി റിപ്പോര്‍ട്ട്. ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഒരു എന്‍ജിഒയുമായി സഹകരിച്ച്

  നടത്തിയ സര്‍വേയിലാണ് യാചകരുടെ സമ്പാദ്യത്തെക്കുറിച്ച് വെളിപ്പെട്ടത്. ഹൈദരാബാദിനെ യാചകരില്ലാത്ത സ്ഥലമാക്കി മാറ്റുന്നതിന്റെ

  ഭാഗമായാണ് സര്‍വേ നടത്തിയത്. ഏതാണ്ട് 14,000ത്തോളം യാചകരാണ് പ്രദേശത്തുള്ളത്. ഇവരില്‍ 98 ശതമാനംപേരും യാചകവൃത്തി

  പ്രൊഫഷണായി സ്വീകരിച്ചവരാണ്. 2 ശതമാനംപേര്‍ മാത്രമാണ് നിര്‍ബന്ധിത യാചകരായുള്ളത്. ശാരീരിക അവശതകളും മറ്റുമാണ് ഇവരെ ഈ

  തൊഴിലില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുന്നതെന്നും സര്‍വേയില്‍ പറയുന്നുണ്ട്.

  69കാരനായ ഭാരത് ജയ്നാണ് ഇന്ത്യയിലെ ഏറ്റവും ധനികനായ ഭിക്ഷക്കാരൻ. മുംബൈയിലെ പരേൽ മേഖലയിലാണ് ഇയാൾ ഭിക്ഷാടനം നടത്തുന്നത്.

  70 ലക്ഷം രൂപ വിലയുള്ള രണ്ട് അപ്പാർട്ട്മെന്റുകൾ ഇയാൾക്ക് സ്വന്തമായുണ്ട്. കൂടാതെ ഒരു ജ്യൂസ് ഷോപ്പും വാടകയ്ക്ക് നൽകിയിട്ടുണ്ട്. ഇതിൽ

  നിന്ന് പതിനായിരം രൂപ മാസം വാടകയിനത്തിൽ ലഭിക്കും. ഒരു പ്രൊഫഷണൽ ഭിക്ഷാടകനായ ഇയാൾ മാസം ഏകദേശം 60,000 രൂപ വരെയാണ് സമ്പാദിക്കുന്നത്. ഔദ്യകികമല്ലെന്കിലും ഭിക്ഷാടനം ഒരു സംഘ തൊഴിലായി മാറിയിട്ടുണ്ട്‌,ഒരു നേതാവും കുറെ അണികളും ഓരോ സംഘത്തിലും

  ഉണ്ട്.ഓരോ സ്ഥലങ്ങളില്‍ എപ്പോ എങ്ങനെ ജോലി ചെയ്യണം എന്ന് സമയ ബന്ധിതമായി വിവരങ്ങള്‍ കൈമാറാനുള്ള എല്ലാ സൌകര്യങ്ങളും

  ഇവര്‍ക്കുണ്ട് എന്നതും ശ്രദ്ധേയമാണ്.മൊബൈല്‍ ഫോണ്‍ ഇല്ലാത്ത ഭിക്ഷാടകര്‍ നന്നേ കുറവാണ്.ബസുകളിലും പ്രധാന പട്ടണങ്ങളിലും ഭിക്ഷാടനം

  നടത്തുന്ന കുട്ടികളും സ്ത്രീകളും അടങ്ങുന്ന ഭൂരിപക്ഷം യാച്ചകരുടെയും വരുമാനത്തിന്റെ നല്ലൊരു പങ്കു യാചക ലീടര്‍മാര്‍ക്ക് ആണ് .കുട്ടികളെ

  വാടകയ്‌ക്കെടുത്തും ഹൈദരാബാദില്‍ യാചകവൃത്തി ചെയ്യുന്നുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കൈക്കുഞ്ഞുങ്ങളെ ദിവസ

  വാടകയ്‌ക്കെടുത്താണ് ചില യാചകരെത്തുന്നത്. ഈ കുഞ്ഞുങ്ങള്‍ ഇവരുടെ കൈയില്‍ എങ്ങനെ എത്തുന്നു. പകല്‍ സമയം യാചക വ്യത്തിക്ക്

  കുട്ടികള്‍ ഒപ്പമുണ്ടാകുമ്പോള്‍ സഹതാപമുണ്ടാക്കി പണമുണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യം. വന്‍ വന്നിട്ട് വീട് നോക്കി വച്ചിട്ട് പിന്നീടു ലോബികളുടെ

  സഹായത്തോടെ കടത്തികൊണ്ടു പോകുകയാണ് പതിവ്. വന്‍ റാക്കറ്റുകള്‍ തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തക്കുന്നുണ്ടെന്ന് പോലീസ് പറയുന്നു.നഗരങ്ങളില്‍ വൈകുന്നേരം ആകുന്നതോടെ മദ്യപിച്ചു ലക്കു കെട്ട യാചകരെയും കാണാം..ഗ്രാമങ്ങളെയും നഗരങ്ങളെയും ഒരേ പോലെ പിടി

  മുറുക്കിയിരിക്കുന്ന ഭിക്ഷാടകര്‍ പ്രദേശങ്ങളിലെ മിക്ക സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുമായും നേരിട്ടോ അല്ലാതെയോ ബന്ധം ഉണ്ട് എന്നത്

  സത്യമാണ്,ഇത്തരക്കാരെ ചോദ്യം ചെയ്യുക വഴി പല കേസുകള്‍ക്കും വഴിതിരിവുണ്ടാകും.

  വരും തലമുറയുടെ സംരക്ഷണത്തിനായി സന്നദ്ധ സംഘടനകൾ മുന്നിട്ടിറങ്ങേണ്ടതുണ്ട്. അതിനായി പൊതുജന പോലീസിന്റെ പുതിയൊരു

  വിഭാഗത്തെ സജ്ജരാക്കുവാൻ സന്നദ്ധസംഘടനകൾ പോലീസ് വകുപ്പിൻറെ സഹകരണത്തോടെ മുന്നിട്ടിറങ്ങേണ്ട സമയമായി. റിട്ടയർ മെൻറ് ജീവിതം

  നയിക്കുന്ന ആരോഗ്യവും സന്മനോഭാവവുമുള്ള ആളുകള്‍ ഇതിനായി മുന്നിട്ട് ഇറങ്ങണം. വരുംതലമുറയെ കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്തം

  തുറന്ന മനസ്സോടെ സ്വീകരിക്കുവാൻ സന്മനസുള്ളവർ മുന്നിട്ടിറങ്ങണം.ഭിക്ഷ നല്‍കില്ലെന്ന ഉറച്ച തീരുമാനത്തില്‍ നിന്ന് ആരും പിന്മാറരുത്‌. ഭിക്ഷ്ക്കായ്‌

  വരുന്ന കുട്ടികളെ കണ്ടാല്‍ പോലിസിനു വിവരം കൈമാറാം.അതോടൊപ്പം ബാലവേലയ്ക്കായി നില്‍ക്കുന്ന കുട്ടികളുടെ ഫോട്ടോ, നില്‍ക്കുന്ന സ്ഥലം

  ,ക്യത്യമായി അഡ്രസ്‌ എന്നിവ പോലീസിനു കൈമാറാവുന്നതാണ്. ബാലഭിക്ഷടനയ്ക്കെതിരെ ജീവ കാരുണ്യ പ്രവര്‍ത്തന ചാനല്‍ മലനാടും

  രംഗത്തെത്തിയിട്ടുണ്ട്.യാചകരായി എത്തുന്ന കുട്ടികളുടെ വീഡിയോയും ചിത്രവും വാട്ട്‌സ് അപ്പിലൂടെ “മലനാട് ടി വി ‘ക്ക് (ph no…9947893694)

  കൈമാറാവുന്നതാണ്.ചാനല്‍ അത് മേലധികാരികളുടെ ശ്രദ്ദയില്‍ പെടുത്തുന്നതാണ്. ദയവു ചെയ്ത് ഭിക്ഷ നൽകാതിരിക്കുക. ഭിക്ഷാടനം

  പ്രോത്സാഹിപ്പിക്കാതിരിക്കുക. പണം കിട്ടാതെ വരുമ്പോൾ മാഫിയകൾ ഇല്ലാതാകും. ഭിക്ഷ നൽകുന്നതിലൂടെ കൂടുതൽ കുട്ടികളെ നമ്മൾ

  ഭിക്ഷാടകരാക്കുകയാണ് ചെയ്യുന്നത് .ഭിക്ഷാടനം , പ്രത്യേകിച്ച് ബാല ഭിക്ഷാടനം പൂർണമായും ഒഴിവാക്കുക എന്നതാണ് ലക്ഷ്യം. ഭിക്ഷ യാചിക്കാൻ

  ഇരുത്തുന്ന കുട്ടികളെ രക്ഷപ്പെടുത്തി, റെസ്ക്യൂ ഹോമിലേക്ക് മാറ്റും. കുട്ടികളെ ഭിക്ഷാടനത്തിനായി ഉപയോഗിക്കുന്നവരെ നിയമത്തിനു കീഴിൽ

  കൊണ്ട് വരും.

  ഇനിയൊരു ഭിക്ഷക്കാരന്റെ പാത്രത്തിൽ പണമിടുമ്പോൾ ഓർക്കുക, നമ്മുടെയോ നമ്മുടെ ആരുടെയൊ ക്കെയോ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോയി

  കിഡ്‌നി വിറ്റോ അവയവങ്ങൾ മുറിച്ചു ഭിക്ഷാടനം നടത്തിയോ ലക്ഷങ്ങൾ നേടുന്ന ബിസിനസിൽ താനും ഇൻവെസ്റ്റ് ചെയ്തിരിക്കുന്നു എന്ന്..നമ്മുടെ കുഞ്ഞുങ്ങളെ അറിഞ്ഞു കൊണ്ട് നമ്മള്‍ തന്നെ ഭിക്ഷ നല്‍കി അവരിലേക്ക്‌ എറിഞ്ഞു കൊടുക്കാന്‍ പാടില്ല……. അവരുടെ ബാല്യത്തെ തെരുവിലേക്ക് വലിച്ചെറിയാന്‍ ആരെയും അനുവദിക്കരുത്..ഭിക്ഷാടനം വളരാന്‍ നാം അനുവദിക്കരുത്…..#ഭിക്ഷനൽകരുത്‌..!!
  #ഭിക്ഷാടനത്തെ_പ്രോത്സാഹിപികരുത്….!! ഭിക്ഷാടനം എന്ന സാമൂഹ്യ തിന്മക്കെതിരെ എല്ലാരും ഒന്നിക്കണം

  SHARE

  LEAVE A REPLY

  Please enter your comment!
  Please enter your name here