അമ്മേ … മാപ്പ്!

0
252


Photo courtesy Pathanapuram News Club

വത്സല അമ്മയെ മറന്ന മലയാള മാധ്യമ രംഗം…
ഏതൊരു പുരുഷന്റെയും വിജയത്തിനും പ്രയത്നങ്ങൾക്കും പിന്നിൽ ഒരു സ്ത്രീയുടെ സഹനമുണ്ട് .. ഓരോ ജനപ്രതിനിധിയും സാമൂഹിക സേവനം നടത്തുമ്പോൾ സർവ്വംസഹയായ സഹയാത്രികയുടെ പിന്തുണയുണ്ട് .. കേരള സംസ്ഥാനം മുഖ്യനായി നിന്ന് നിയന്ത്രിക്കാൻ കെൽപ്പുണ്ടായിരുന്നു രാഷ്ട്രീയ കുതികാൽ വെട്ടുകളിൽ അകപ്പെട്ടില്ലായിരുന്നുവെങ്കിൽ കീഴൂട്ട് ബാലകൃഷ്ണ പിള്ളക്ക് .. ചരിത്രത്തിൽ സ്ഥാനം പിടിച്ച നാമമെന്ന് സർവ്വരും സമ്മതിക്കുമ്പോഴും ..മകനും മുൻ മന്ത്രിയും ഇപ്പോൾ എം.എൽ .എ യുമായ കെ.ബി.ഗണേഷ് കുമാറിന്റെ മാതാവെന്ന നിലയിലും മറ്റും മറ്റും കേരളീയർ ഒരിക്കലും മറന്നുകൂടാത്ത കീഴൂട്ട് തറവാടിന്റെ നൽതിരിനാളം അണഞ്ഞുപോയത് … മുഖ്യധാരാ മാധ്യമങ്ങളുടെ ഇന്നത്തെ പുറം പേജ് കണ്ടാൽ .. മാധ്യമ ശിരോമണിമാർ ആരും തന്നെ ഈ വിയോഗ വാർത്ത അറിഞ്ഞില്ലെന്നു തോന്നും ..ഗണേഷ് കുമാറിനെ കാണാൻ ദിലീപ് വന്നതറിഞ്ഞവർ പക്ഷേ അമ്മയുടെ മരണവാർത്ത നൽകാതെ പോയത് എന്തെന്നറിയില്ല .. നാടിന്റെ വത്സലാമ്മയുടെ വേർപാടിൽ മനംനൊന്ത് ഒരു നോക്കു കാണാനും അന്ത്യമോപചാരമർപ്പിക്കാൻ വന്ന ജനതയെ സാക്ഷിനിർത്തി പറയട്ടെ നാടിനായി സ്വയം സമർപ്പിച്ച ജനനായകർക്കു തുല്യം അവരുടെ വാമഭാഗമായി സർവ്വം സഹയായി സഞ്ചരിച്ചവരുടെ വേർപാടുകൾക്കും ദേശീയ വാർത്താപ്രാധാന്യമുണ്ടെന്ന് തിരിച്ചറിഞ്ഞ്പ്രവർത്തിക്കണം … ആദ്യ പേജിൽ കുംഭകോണ വാർത്തകൾക്കായി മാറ്റി വച്ച പത്രസ്ഥാപനങ്ങളും ന്യൂസ് അവറുകളിൽ ചവറുകൾ ചർച്ച ചെയ്തു രസിച്ച ദൃശ്യ മാധ്യമങ്ങളും ഈ അമ്മയെ മറന്നുകളഞ്ഞതിൽ അത്ഭുതമില്ല. ‘മലയാള മാധ്യമരംഗം തമസ്ക്കരിച്ചതിന് അമ്മേ … മാപ്പ്!

Watch the Live telecast of the funeral
Thanks Anil Pathirickal

SHARE

LEAVE A REPLY

Please enter your comment!
Please enter your name here