മൊണാലിസയുടെ ചിരി

0
237

പ്രശസ്ത ചിത്രകാരനായ ഡാവിഞ്ചിയുടെ ഏറ്റവും പ്രശസ്തമായ ചിത്രമാണ്
മൊണാലിസ. ലോകത്ത് ഏറ്റവും കൂടുതല്‍ വിവാദങ്ങള്‍ക്കും കാരണമായ
കലാസൃഷ്ട്ടിയും ഈ പെയിന്റിംഗ് തന്നെ.
മൊണാലിസയ്ക്ക് മോഡലായത് ആരെന്നതാണ് ഒരു വിവാദവിഷയം. ഇറ്റലിയിലെ പല
സുന്ദരിമാരും ഡാവിഞ്ചിയുടെ കാലത്ത് മോഡലായിയെന്ന തരത്തില്‍ പഠനങ്ങള്‍
ഉണ്ടായിരുന്നു. ഡാവിഞ്ചിയുടെ അമ്മയാണ് മോഡലായതെന്നും ചിലര്‍ പറയുന്നു.
ഡാവിഞ്ചി സ്വന്തം പെണ്‍രൂപം മനസ്സില്‍ കണ്ടു വരച്ചതാണെന്നും ചിലര്‍.

എന്നാല്‍ കൂടുതല്‍ തെളിവുള്ളത് ലിസ ഗെരാര്ടിനിയെന്ന മോഡലിനെ പറ്റിയാണ്.
ഡാവിഞ്ചിയുടെ കുടുംബസുഹൃത്തായിരുന്ന ഒരു വ്യാപാരിയുടെ ഭാര്യയാണ് അവര്‍.
മൊണാലിസയുടെ പുഞ്ചിരിയെ ക്കുറിച്ചുള്ള വിവാദങ്ങള്‍ കുറവല്ല. മോഡലായ
സ്ത്രീ വായടച്ചു പല്ല് ഇറുമ്മിയതാണ് ഈ ചിരിക്ക് കാരണമെന്ന് ചിലര്‍ പറയുന്നു.
മാനസിക ചിരി മുറക്കം കൊണ്ടാണത്രെ ഇവര്‍ പല്ല് ഇറുമ്മിയത് എന്നാല്‍ മോഡലായ
സ്ത്രീയുടെ പല്ലുകള്‍ കറുത്തവയായത് കൊണ്ടാണ് അത് പുറമേ
കാണിക്കാതിരുക്കാനുള്ള ഉപായമായിരുന്നു ഈ പുഞ്ചിരിയെന്നും മറ്റൊരു കൂട്ടര്‍.

1503-ല്‍ ഡാ വിഞ്ചി വരച്ച ഈ പെയിന്റിംഗ് അദ്ദേഹത്തിന് ഏറ ഇഷ്ടമായിരുന്നു.
കൂടെകൊണ്ട് നടക്കുമായിരുന്നെങ്കിലും പിന്നീട് അത് വില്‍ക്കുകയാണ് ചെയ്തത്.

പല പ്രശസ്ത ചിത്ര്കാരും ഈ ചിത്രം അനുകരിച്ച് വരച്ചിട്ടുണ്ട്. ഒറിജിനല്‍ ചിത്രം
പല തവണ കളവ് പോയെങ്കിലും പാരിസിലെ ലൂവ്ര്‍ മ്യൂസിയത്തില്‍ അത്
സൂക്ഷിച്ചിരിക്കുന്നു. അങ്ങനെ അവസാനം മൊണാലിസയെ നേരില്‍ കാണാനുള്ള ഒരു
അസുലഭ സന്ദര്‍ഭം എനിക്ക് ലഭിച്ചു. എന്റെ യൂറോപ്യന്‍ പര്യടന വേളയില്‍ ലൂവ്ര്‍
മ്യൂസിയത്തില്‍ പോകുകെയും മൊണാലിസയെ തേടി പിടിച്ച് കാനുകെയും ചെയ്തു.
By
Asha p

Comments

comments

SHARE

LEAVE A REPLY

Please enter your comment!
Please enter your name here