സ​ർ​ക്കാ​രിന്റെ പ​ദ്ധ​തി​ക​ളും വി​ക​സ​ന​വു​മാ​ണ് ച​ർ​ച്ച ചെയ്യേണ്ടത്എന്ന് കെ കെ ശൈലജ

0
159

സ​ർ​ക്കാ​രിന്റെ പ​ദ്ധ​തി​ക​ളും വി​ക​സ​ന​വു​മാ​ണ് ച​ർ​ച്ച ചെയ്യേണ്ടത്എന്ന് കെ കെ ശൈലജ
തോ​മ​സ് ചാ​ണ്ടി​യു​ടെ രാ​ജിയുമായി ബന്ധപ്പെട്ട് ഉടലെടുത്ത സി​പി​ഐ-​സി​പി​എം ത​ർ​ക്കം സ​ർ​ക്കാ​രിന്റെ പ്ര​തി​ച്ഛാ​യ​യെ കളങ്കപ്പെടുത്തിയിട്ടില്ലെന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ. ഇ​ട​തു​മു​ന്ന​ണി ഇ​പ്പോ​ഴും ശക്തമായിതന്നെയാണ് നിലകൊള്ളുന്നതെന്നും മന്ത്രി പറഞ്ഞു.

മു​ന്ന​ണി​യി​ലെ എല്ലാ പ്ര​ശ്ന​ങ്ങളും അ​വി​ടെ​ത്ത​ന്നെ പ​റ​ഞ്ഞു​തീ​ർ​ക്കു​മെ​ന്നും മ​ന്ത്രി വ്യക്തമാക്കി. രാ​ഷ്ട്രീ​യ ത​ർ​ക്ക​ങ്ങ​ളേ​ക്കാള്‍ ഉ​പ​രി സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി​ക​ളും വി​ക​സ​ന​വു​മാ​ണ് ച​ർ​ച്ച​യ്ക്കു വി​ധേ​യ​മാ​ക്കേ​ണ്ട​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here