നീതി ലഭിച്ചില്ലെങ്കിൽ നീ തീയാകുക എന്നത് ദ്യോതിപ്പിക്കുന്നത്? കുമളിയിൽ നിന്നും മറ്റൊരു മാധ്യമ ഇടപെടലുമായി മലനാട് ന്യൂസും ബെന്നി ജനപക്ഷവും

0
1508


കുമളി സ്വദേശികളായ അലക്‌സാണ്ടർ തങ്കമ്മ ദമ്പദികൾ 38 വർഷമായി അനുഭവിക്കുന്ന അയൽക്കാരന്റെ പീഡന വാർത്ത ഏവരും അറിഞ്ഞുകാണുമല്ലോ ..ഇത്തരത്തിൽ ദുരിതമനുഭവിക്കുന്ന ഒട്ടനവധി പേർ നമുക്ക് ചുറ്റുമുണ്ട് ..

കഴിഞ്ഞ ദിവസം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ട ഒരു സംഭവമായിരുന്ന കുമളി ഗ്രാമപഞ്ചായത്തിൽ, പെരിയാർ വില്ലേജിൽ , 66 ആം മൈലിൽ വാഴയിൽ വീട്ടിൽ ശ്രീ അലക്സാണ്ടർ – 88 വയസ് , തങ്കമ്മ ദമ്പതികളുടെ മൂന്നര സെന്റ് വസ്തുവിന്റെ ഒരു പ്രശനം… വയോധികരായ ഇവരെ സഹായിക്കാൻ എപ്പോഴും സന്നധത പുലർത്തേണ്ട അയൽപക്കക്കാരന്റെ അടുത്ത് നിന്ന് തന്നെയാണ് ഇവർക്ക് ഏറെ പ്രശ്നങ്ങളും ഭീഷണികളും നേരിടേണ്ടി വന്നത്… അലക്സാണ്ടർ – തങ്കമ്മ ദമ്പതികൾക്ക് 3 പെൺമക്കളായതിനാൽ ചോദിക്കാനും പറയാനും ആരും ഇല്ല എന്ന് കരുതിയാണ് .. അയൽപക്കക്കാരനും, നാട്ടുകാരും, വില്ലേജ്, പഞ്ചായത്ത് അധികൃതരും ഈ പാവങ്ങളെ ഇത്രയേറെ ദ്രോഹിക്കുന്നത്! മുപ്പത്ത് വർഷത്തിലധികമായ് അയൽപ്പക്കക്കാരന്റെ ഭാഗത്ത് നിന്ന് ഇവർക്ക് ,നിരവധി പ്രശനങ്ങൾ നേരിടാൻ തുടങ്ങിയിട്ട്! ഏകദേശം 40 വർഷങ്ങൾക്ക് മുമ്പ് രൊക്കം കാശ് കൊടുത്ത് ഇവർ വാങ്ങിയ ഈ മൂന്നര സെന്റ് വസ്തു അളന്ന് കൊടുക്കാൻ പോലും ഒരു ഉദ്യോഗസ്ഥനും തയ്യാറായിട്ടില്ല, ഇവർ കൃത്യമായി കരം അടയ്ക്കയും ചെയ്യുന്നു. അയൽപക്കക്കാരനായ ആ വ്യക്തി ഇവരുടെ ഒന്നര സെനറ് വസ്തു കൈയ്യേറി എന്ന് മാത്രമല്ല… ഇവരുടെ വീടിന് ഉള്ളിലേയ്ക്ക് വളർന്ന നിൽക്കുന്ന രണ്ടു ചാമ്പ മരവും, ഒരു മാവും വെട്ടാനും അയൽപക്കത്ത് താമസിക്കുന്ന അയാൾ തയ്യാറായിട്ടില്ല..

വിവരമറിഞ്ഞ ജീവകാരുണ്യ പ്രവർത്തകനും മലനാട് ടിവി എക്ക്സിക്യൂട്ടീവ് കറസ്പോണ്ടന്റ്റ് കൂടിയായ ശ്രീ ബെന്നി ജനപക്ഷവും മലനാട് ന്യുസ് ടീമും കുമളി ഗ്രാമ പഞ്ചായത്തിലെത്തുകയും ബെന്നി ജനപക്ഷവുമായുണ്ടായ ധാരണയിൽ ഒരു ഒത്തു തീർപ്പു ചർച്ച സംഘടിപ്പിക്കുകയും ഇപ്പോഴുള്ള പഞ്ചായത്തു സെക്രെട്ടറിയുടെയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തിൽ ഇരുകൂട്ടരെയും വിളിച്ചു കാര്യങ്ങൾ ആരായുകയും പൂർണമായും മനുഷ്യാവകാശലംഘനം നടന്ന വിഷയത്തിൽ ഏകപക്ഷീയമായി വാദി ഭാഗമായ അലക്സാണ്ടർ തങ്കമ്മ ദമ്പതികളുടെ അവകാശങ്ങൾ നടപ്പിലാക്കിക്കൊടുക്കുവാൻ ധാരണയാകുകയും ചെയ്തു എന്നത് ശബ്‍ദമില്ലാത്തവരുടെ ശബ്ദമായ മലനാട് ടിവിയെ സംബന്ധിച്ച് ഏറെ ആഹ്ലാദം നൽകുന്നതാണ് . പ്രത്യേകിച്ച് മനുഷ്യാവകാശ ലംഘനം നടന്നിരിക്കുന്ന്നു എന്ന് പൂർണ ബോധ്യപ്പെട്ട ശേഷമാണ് ബെന്നി ജനപക്ഷം ഈ വിഷയത്തിൽ ഇടപെട്ടത് .. ..

പ്രധാനമായും വീടിന്റെ അടിത്തറയിലേക്കു വളരുന്ന മരങ്ങൾ വെട്ടിക്കളയാനും അതിരു ജി ഐ പൈപ്പിനാൽ തിരിച്ചു ഷീറ്റിട്ടു മറയ്ക്കാനാണ് ഉത്തരവുണ്ടായിരിക്കുന്നത്..തങ്ങളെ ദീർഘനാളായി ദുരിതത്തിലാഴ്ത്തിയ ഒരു പ്രശ്നം ഉടൻ ഒഴിവായിക്കിട്ടിയ സന്തോഷത്തിലാണ് വൃദ്ധ ദമ്പദികൾ ..വെറും മൂന്നരസെന്റ്‌ പുരയിടമുണ്ടായിരുന്നത് ഇപ്പോൾ രണ്ടു സെന്റായി ചുരുങ്ങിയിരിക്കുന്നു ..കൈയ്യേറ്റത്തിനെതിരെ വീണ്ടും കോടതിയെ സമീപിക്കാനാണ് ജനപക്ഷം തീരുമാനിക്കുന്നത് ..

BENNI JANAPAKSHAM ON MEETING

മുൻപ് തങ്ങൾക്കു നേരെ ആക്രണമുണ്ടായതും കോടതി നല്ലനടപ്പിനും 1500 രൂപ ശിക്ഷിച്ചതും ,അതിരു തർക്കത്തിൽ രണ്ടു തവണ എക്സ്പാർട്ടി വിധിയുണ്ടായതും ,ഇടുക്കി ആർ ഡി ഓ മൂന്നു ദിവസത്തിനുള്ളിൽ പ്രസ്തുത മരങ്ങൾ മുറിച്ചുമാറ്റണമെന്നുമുള്ള ഒരുവർഷം മുൻപു പുറപ്പെടുവിച്ച ഉത്തരവുകളടക്കം തങ്ങൾക്കനുകൂലമായുണ്ടായിട്ടും നീതി ഇതേവരെ ലഭിക്കാതിരുന്നത് അധികാരികളുടെ അവഗണ മൂലമാണെന്ന് ഇരുവരും മലനാട് ന്യുസിനു മൊഴിനൽകി ..മുൻ കുമളി പഞ്ചായത്ത് സെക്രട്ടറി ശശിയുടെ നടപടികൾ തങ്ങളെ ഏറെ വേദനിപ്പിച്ചു എന്ന് വൃദ്ധ ദമ്പദികൾ വിലപിച്ചു ..എന്തിനു വേണ്ടിയാണ് ജീവിതകാലമത്രയും തങ്ങളെ ദ്രോഹിക്കുന്നതെന്നു അവർ ചോദിക്കുന്നു ..മൂന്നു പെൺകുട്ടികളായതിനാൽ ചോദിക്കാനും പറയാനും ആരുമില്ലെന്ന ഹുങ്കാണോ അഭിഭാഷകൻ കൂടിയായ അയൽക്കാരനെ മൂന്നരപതിറ്റാണ്ടോളമായി തുടരുന്ന ഈ ഹീന കൃത്യത്തിനു മുതിരാൻ ഇടയാക്കിയത് ? ചോദ്യങ്ങൾ നീളുകയാണ് ..അധികാരവും പണവുമുണ്ടെങ്കിൽ ഏതു സർക്കാർ ഉത്തരവുകളും തന്നിഷ്ടം പോലെ നടത്താം എന്ന് കാട്ടിത്തരികയാണ് ഈ വാർത്തകളെല്ലാം ..നൂറുകണക്കിന് മാധ്യമങ്ങളും ആയിരക്കണക്കിന് രാഷ്ട്രീയ നേതാക്കളും വിഹരിക്കുന്ന കേരളത്തിൽ ബെന്നി ജനപക്ഷത്തോടൊപ്പം പത്തനാപുരം സ്റ്റുഡിയോയിൽ നിന്നും കുമളിവരെ മലനാട് ടിവി വരേണ്ടിവന്നു കഴിഞ്ഞ 38 വർഷമായി തുടരുന്ന ഒരു ദുര്യോഗത്തിനു തിരശീലവീഴാൻ ..ഓലപ്പാമ്പുകാട്ടി ഭയപ്പെടുത്താൻ പോന്ന ചരിത്രമല്ല മലനാട് ടിവിയുടെ എക്സിക്യൂട്ടീവ് കറസ്‌പോണ്ടന്റ് (ഇൻവെസ്റ്റിഗേഷൻ) ആയി ചാർജെടുത്ത ബെന്നി ജനപക്ഷത്തിന്റെ നാളിതുവരെയുള്ള മാധ്യമ ഇടപെടലുകൾ ചികഞ്ഞാൽ ലഭിക്കുക ..നിങ്ങൾക്കും ഉണ്ടാകും നീതി നിഷേധിക്കപ്പെട്ട ഒട്ടനവധി അവസരങ്ങൾ .കാര്യകാരണ സഹിതം ഞങ്ങൾക്ക് എഴുതുക ..ഗൗരവമുള്ള വിഷയങ്ങളിൽ മലനാട് ടിവിയുടെ ഇടപെടൽ ഉണ്ടാകും ..സത്യത്തിന്റെ വശത്തതാകണം നിങ്ങളുടെ സ്ഥാനം എന്ന് മാത്രം

ബെന്നി ജനപക്ഷം പറയുന്നു

2.11.2017 അതായത് ഇന്ന് രാവിലെ 11.30 ന് ഗ്രാമപഞ്ചായത്തിലെ ക്ഷണം അനുസരിച്ച് ഞങ്ങൾ സ്പ്രിംഗ് വാലി,66 ആം മൈൽ, വാഴയിൽ വീട്ടിൽ ശ്രീ.വി.എം.അലക്സാണ്ടറും, അയൽപ്പക്കക്കാരനും തമ്മിലുള്ള തർക്കത്തിൽ തീർപ്പു കൽപ്പിക്കവാൻ… എത്തിച്ചേർന്നു… ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ആൻസി, പഞ്ചായത്ത് സെക്രട്ടറി ശ്രീ അജിത്ത് കുമാർ തുടങ്ങിയവരുടെ അധ്യക്ഷതയിലും, മധ്യസ്ഥതയിലും കാര്യങ്ങൾ കേട്ട്… അഭിപ്രായങ്ങൾ പരസ്പരം പങ്കുവച്ച്, ഏഴ് ദിവസത്തിനുള്ളിൽ പ്രസ്തുത കേസിന് ആസ്പദമായ മരങ്ങൾ മുറിക്കുവാനും, എതിർകക്ഷിയുടെ അഭിപ്രായം മാനിക്കുന്ന രീതിയിൽ അടിത്തറയിൽ നിന്ന് ജി.ഐ.പൈപ്പ് കൊണ്ട് കോൺക്രീറ്റ് ചെയ്ത്, ഷീറ്റ് ഇട്ട് ജനാലയുടെ ഉയരത്തിൽ… അയൽപ്പക്കക്കാർക്ക് യാതൊരു വിധ ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ കെട്ടിമറച്ചുകൊള്ളാമെന്നും ശ്രീ വി.എം.അലക്സാണ്ടറും സത്യവാങ്മൂലം പഞ്ചായത്ത് അധികൃതരെ അറിയിക്കുകയും ചെയ്തു… ജനപക്ഷം ഇടപെട്ടതുകൊണ്ടും ന്യായം ഞങ്ങളുടെ കക്ഷിയായ ശ്രീ വി.എം അലക്സാണ്ടർ – തങ്കമ്മ ദമ്പതികളുടെ ഭാഗത്ത്. ആയതിനാലും എല്ലാം ഭംഗിയായി പരിസമാപ്തിയിലേക്ക് എത്തിച്ചേരുകയാണ്… ഇതോട് സഹകരിച്ച, എല്ലാവരോടും ഞങ്ങൾ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു!

മലനാട് വർത്തക്ക് പ്രത്യകം നന്ദി.കൂടാതെ ശ്രീ. സൂരജ് കർത്തയ്ക്കും, സെബാസ്റ്റ്യൻ വടക്കാഞ്ചേരിക്കും, ജനപക്ഷത്തിന്റെ ഹൃദായംഗമമായ നന്ദി രേഖപ്പെടുത്തുന്നു!
BENNI JANAPAKSHAM MOBILE NUMBER 9995500022

SHARE

LEAVE A REPLY

Please enter your comment!
Please enter your name here