അടുത്ത ഐപിഎല്‍ താരലേലത്തില്‍ കോഹ്‌ലിയും ധോണിയും ആയിരിക്കില്ല പിന്നെ ആരാകും ???

0
254

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മിന്നും താരങ്ങളാണ് മഹേന്ദ്ര സിംഗ് ധോണിയും വിരാട് കോഹ്‌ലിയും. ക്യാപ്‌റ്റന്‍ സ്ഥാനം കോഹ്‌ലിക്ക് കൈമാറിയെങ്കിലും ധോണിക്ക് ടീമിലുള്ള സ്വാധീനം ശക്തമാണ്. ഐപിഎല്‍ സീസണുകളില്‍ ധോണിക്കും കോഹ്‌ലിക്കും ലഭിക്കുന്ന പരിഗണന മറ്റു ഇന്ത്യന്‍ താരങ്ങള്‍ക്ക് ലഭിക്കാറില്ല.

എന്നാല്‍ അടുത്ത സീസണിലേക്കുള്ള ഐപിഎല്‍ താരലേലത്തില്‍ കോഹ്‌ലിയും ധോണിയും ആയിരിക്കില്ല വിലകൂടിയ ഇന്ത്യന്‍ താരമാകുന്നത്. വെടിക്കെട്ട് ബാറ്റ്‌സ്‌മാന്‍ ഹര്‍ദ്ദിക് പാണ്ഡ്യയായിരിക്കും മിന്നും താരമാകാന്‍ പോകുന്നതെന്നാണ് ക്രിക്കറ്റ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

നിലവില്‍ മുംബൈ ഇന്ത്യന്‍സ് താരമായ പാണ്ഡ്യ പുതിയ ടീമിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ താരലേലത്തില്‍ അദ്ദേഹം ഉള്‍പ്പെടുകയും റെക്കോര്‍ഡ് വിലയ്‌ക്ക് ലേലം നടക്കുകയും ചെയ്യും. വെടിക്കെട്ട് താരങ്ങള്‍ നിരവധിയുള്ള ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് പാണ്ഡ്യയെ സ്വന്തമാക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു.

ഈ സാഹചര്യത്തില്‍ അടുത്ത സീസണിലേക്കുള്ള ഐപിഎല്‍ താരലേലത്തില്‍ ആകര്‍ഷക താരമാകുന്നത് പാണ്ഡ്യയായിരിക്കുമെന്നാണ് വിലയിരുത്തല്‍.

Comments

comments

SHARE

LEAVE A REPLY

Please enter your comment!
Please enter your name here