മലയോരമേഖലയ്ക്ക് ആദ്യ മാധ്യമ പഠനകേന്ദ്രം ‘ ഇന്ത്യ ദർശൻ മീഡിയ കോളേജ്’ കെ ബി ഗണേഷ് കുമാർ എം എൽ എ സമർപ്പിച്ചു

0
365


മലനാട് ടിവിയുടെ സഹോദര സ്ഥാപനം മലയോര മേഖലയുട പ്രഥമ മാധ്യമ പഠനകേന്ദ്രം-‘ ഇന്ത്യ ദർശൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫോർമേഷൻ ടെക്നോളജി ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ’, ബഹുമാനപ്പെട്ട പത്തനാപുരം എം.എൽ. എ .കെ. ബി .ഗണേഷ് കുമാർ നാടിനു സമർപ്പിച്ചു ..

കേന്ദ്ര സർക്കാർ നോഡൽ ഏജൻസിയായ ഭാരത് സേവക് സമാജ് സർട്ടിഫിക്കറ്റോടെയാണ് ദ്വിവത്സര ഡിപ്ലോമ ,മാസ്റ്റർ ഡിപ്ലോമ കോഴ്‌സുകൾ, പഠനത്തോടൊപ്പം പരിശീലനവും നൽകി , മലനാട് ടിവിയുടെ സ്റ്റുഡിയോ സമുച്ചയത്തിൽ ആരംഭിക്കുന്നത് ..വർത്തമാന മാധ്യമങ്ങളെ പിന്തുടരാതെ, സത്യത്തിനു മുൻ‌തൂക്കം നൽകുന്ന മാധ്യമ സംസ്കാരത്തിന് വേണം, ഇന്ത്യദർശൻ മീഡിയ കോളേജ് മുതിരേണ്ടതെന്നും ഗണേഷ്‌കുമാർ പറഞ്ഞു ..

മാധ്യമങ്ങൾ തങ്ങളുടെ രാഷ്ട്രീയമനുസരിച്ച് വാർത്തകൾ ചമയ്ക്കുന്നതു ജനദ്രോഹമാണെന്നും സത്യസന്ധമായ വാർത്താ സംപ്രേക്ഷണം വിരളമാണെന്നും , മാധ്യമ വിദ്യാർത്ഥികളെ പഠിപ്പിക്കേണ്ടത് അതല്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .. കാസർഗോഡ് മുതൽ കന്യാകുമാരി വരെയുള്ള ജീവകാരുണ്യ പ്രവർത്തകർ ,മാധ്യമ പ്രവർത്തകർ,സാഹിത്യ, സാംസ്കാരിക പ്രവർത്തകർ , ചലച്ചിത്ര താരങ്ങൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു ..

ജാതിരഹിത ഭാരതത്തിനായി അഹോരാത്രം പ്രവർത്തിക്കുന്ന ,’തെങ്കാശി കീളേപാട്ടാകുറിശ്ശി ലോക ധ്യാനകേന്ദ്ര’മായ ബ്രഹ്മലോകം ആചാര്യൻ: അഡ്വ കെ കെ ബോസ് നടത്തിയ പ്രഭാഷണം ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റി ..

ചലച്ചിത്ര- ടെലിവിഷൻ നിർമ്മാതാവും നടനുമായ രാജൻ അനശ്വര,
ഇന്ത്യൻ ജേർണലിസ്റ് യൂണിയൻ ദേശീയ സെക്രട്ടറി വി ബി രാജൻ ,
കേരള ജേർണലിസ്റ് യൂണിയൻ ജനറൽ സെക്രട്ടറി സന്തോഷ് ,
ബാംഗ്ലൂർ ഇന്ദിരാഗാന്ധി ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ മാനേജിങ് ഡയറക്ടർ പ്രസാദ് പി വി ,
മന്ത്ര ടിവി ന്യുസ് ആങ്കറും രാഷ്ട്രഭൂമി സീനിയർ റിപ്പോർട്ടറുമായ ബിനി പ്രേംരാജ് ,
മാതൃഭൂമി അടൂർ ലേഖകൻ പ്രശാന്ത് കോയിക്കൽ ,
സൂര്യ ടിവി ജ്യോതിഷം പ്രോഗ്രാം അവതാരകൻ ഹരി പത്തനാപുരം ,
കേരള കൗമുദി തിരുവനന്തപുരം ലേഖകൻ പ്രദീപ് മരുതത്തൂർ ,
മാധ്യമ പ്രവർത്തകരായ സന്തോഷ് രാജശേഖരൻ, പ്രദീപ് ഗുരുകുലം ,
ഉമ്മൻ തോമസ് ,ബിജു കലഞ്ഞൂർ ‘,സുബി ചെക്കൻ ,പ്രവാസി മാധ്യമ പ്രവർത്തകനായ ബിനു ബഹ്‌റൈൻ , കണ്ണൂർ കേബിൾ ഓപ്പറേറ്റർ ആയ സുരേഷ് ,എഴുത്തുകാരനും കോളമിസ്റ്റും ആയ ഷെജി ബഷീർ ,
ചലച്ചിത്രതാരം സോണിയ മൽഹാർ,താജ് പത്തനംതിട്ട ,ഭരണിക്കാവ് രാധാകൃഷ്‌ണൻ ,
വി ടി വർഗീസ് ,ചലച്ചിത്ര സംവിധായകൻ മധു തത്തം പള്ളി ,
ജീവകാരുണ്യ പ്രവർത്തകരായ ബെന്നി ജനപക്ഷം ,
വിഷ്ണുദേവ് കേരള ഫോക്കസ് ,കവിയത്രിമാരായ രാധു പുനലൂർ ,പൊൻരാജി ,
സാമൂഹ്യ പ്രവർത്തകരായ രാജു നായർ ,ശശികല സുകുമാരൻ ,
സമൂഹ മാധ്യമങ്ങളിൽ ചർച്ച വിഷയങ്ങളവതരിപ്പിച്ചു ശ്രദ്ധേയനായ മോഹനൻ വൈദ്യർ ,
ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാക്കളായ ഡോക്ടർ പ്രശാന്ത് ചന്ദ്രൻ,
സജീവ് അബൂബക്കർ,സുനിൽ ,അലിയാർ എരുമേലി തുടങ്ങി നിരവധി വിശിഷ്ട വ്യക്തികൾ പങ്കെടുത്തു

.ഭാരതീയ സാംസ്കാരിക സമിതിയെ ആശ്രയിച്ച് കഴിയുന്ന നാന്നൂറോളം വരുന്ന അമ്മമാർക്കൊപ്പം ഓണമാഘോഷിച്ചാണ് മലനാട് ടിവിയുടെ മാധ്യമ പഠനകേന്ദ്രം ആരംഭിച്ചത് ..
അഞ്ഞൂറിലധികം സ്കൂൾ- കോളേജ് വിദ്യാർത്ഥികളും സന്നിഹിതരായിരുന്നു ..
വിഭവ സമൃദ്ധമായ ഓണസദ്യ,കലാപരിപാടികൾ ,ആദരിക്കൽ ചടങ്ങുകൾ,
താജ് പത്തനംതിട്ടയുടെയും മലനാട് ടിവിയുടെ സഹോദരസ്ഥാപനമായ
പത്തനംതിട്ട കോമഡി ഹിറ്റസിന്റെയും മിമിക്സ് പരേഡ് എന്നിവ ആഘോഷ പരിപാടികൾക്ക് മാറ്റ് കൂട്ടി .

വിവാദ നായകനായ മോഹനൻ വൈദ്യർ പങ്കെടുത്തു എന്ന കാരണത്താൽ , മലനാട് ടിവിയുടെ സൗജന്യ മെഡിക്കൽ ക്യാമ്പുകളിൽ പങ്കെടുത്തിട്ടുള്ള ഡോക്ടർമാരുടെ സംഘം, ആദരിക്കൽ ചടങ്ങ് നിരാകരിച്ചു.
മടത്തറ എസ്. ബി. ഐ ബാങ്കിലെ മുൻ മാനേജർ നടത്തിയ ക്രമക്കേടുകളിൽ ഒരു കോടി രൂപയോളം നഷ്ടപെട്ട ദമ്പതിമാരുടെ വിഷയത്തിൽ ഉചിത നടപടി സ്വീകരിക്കുന്നതിനും ക്രൈംബ്രാഞ്ച് അന്വേഷിച്ചുവന്ന കേസ് ലോക്കൽ പൊലീസിലേക്ക് തിരിച്ചെത്തിയതിൻറെ നിജസ്ഥിതി അന്വേഷിച്ചറിയുന്നതിന് വേണ്ട നടപടികൾ കൈക്കൊക്കൊള്ളുന്നതിനും മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് കെ ബി ഗണേഷ് കുമാർ ഉറപ്പ് നൽകി .


ഗ്രീൻ സ്ക്രീൻ ഫിലിം ഹൗസ്-ൻറെ ബാനറിൽ മലനാട് ടിവി എം.ഡിയും സംവിധായകനും, ഛായാഗ്രാഹകനുമായ ആർ . ജയേഷ് തയ്യാറാക്കുന്ന ‘കലിയുഗ’ എന്ന ഫിലിമിന്റെ മോഷൻ പോസ്റ്റർ, സ്വിച്ച് ഓൺ ചെയ്താണ് കെ ബി ഗണേഷ് കുമാർ എം.എൽ .എ മലയോര മേഖലയിലെ ആദ്യ മാധ്യമ പഠനകേന്ദ്രം നാടിനു സമർപ്പിച്ചത് .

പ്രശസ്ത സംഗീത സംവിധായകൻ പി .എം .രാജ പോൾ തയ്യാറാക്കിയ സംഗീതത്തിൽ മലനാട് ടിവിയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാഫിക്സ് ഡിസൈനർ ശ്രീഹരി തയ്യാറാക്കിയതാണ് ‘കലിയുഗ’യുടെ മോഷൻ പോസ്റ്റർ.
.മലനാട് ടിവി .സി .ഇ. ഓ. ജിഷ്ണു. ജെ .പിള്ളൈ ,സൂരജ് സണ്ണി,ബേസിം എന്നിവർ ഈ ചിത്രത്തിലൂടെ നവാഗതരായി മലയാള ചലച്ചിത്രരംഗത്തേക്കു കടക്കുകയാണ്, ഒപ്പം നിർമാണവും , ഓൺലൈൻ പ്രൊമോഷനും വിതരണവും ലക്ഷ്യമിട്ട് ഗ്രീൻ സ്ക്രീൻ ഫിലിം ഹൗസ് എന്ന കമ്പനിയും അനൗൻസ് ചെയ്തു.

Kaliyuga motion poster

ആദ്യ ബാച്ചിന്, കേരളത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ പഠിക്കാമെന്നും രണ്ട് ആദിവാസി കുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യം, ഭക്ഷണം അടക്കം സൗജന്യ വിദ്യാഭ്യാസം നൽകുമെന്നും ഇന്ത്യദർശൻ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി ജനറൽ ആയ ആർ .ജയേഷ് അറിയിച്ചു
9947893694 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here