ആകർഷകമായ ജോലികളുമായി ഐക്യരാഷ്ട്ര സംഘടനാ

0
366

ഐക്യ രാഷ്ട്ര സഭയിൽ ഒരു ജോലി എന്നത് സ്വപ്നം കാണാത്തതായി ആരും തന്നെ ഇല്ല .ലോകത് എവിടെയും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ,മറ്റുള്ളവരെ സേവിക്കാനുള്ള സാധ്യത ,നല്ല ശമ്പളം ,ജോലിയുടെ മാന്യത ,പല കൂട്ടുകാരോടൊപ്പം ജോലി ചെയ്യുന്ന അനുഭവം ഇവ യു.എൻ .ലെ ജോലിയെ മാന്യമാക്കുന്നു .
യു .എൻ .ഭാഷകളിൽ പരിജ്ഞാനമുള്ള ഏതൊരാൾക്കും ജോലിക്കായി അപേക്ഷിക്കാം .സ്ത്രീകൾക്ക് മുൻ ഗണന നൽകുന്നതിനാൽ അവർക്കും അപേക്ഷിക്കാൻ സാധിക്കും .അന്താരാഷ്ട്ര തൊഴിൽ സംഘടന മുതൽ ഐക്യ രാഷ്ട്ര യൂണിവേഴ്സിറ്റി വരെ അൻപതിലധികം സ്ഥാപനങ്ങൾ ചേർന്നതാണ് യു .എൻ .യുദ്ധം മുതൽ സമാധാനം വരെ , ദുരന്തം മുതൽ ആരോഗ്യ പരിപാലനം വരെ ,പോസ്റ്റൽ സർവീസ് മുതൽ ശൂന്യാകാശം വരെയുള്ള കാര്യങ്ങളിൽ യു .എൻ .നു താത്പര്യം ഉള്ളതിനാൽ ജോലി സാധ്യത കൂടും .

ഐക്യ രാഷ്ട്ര സംഘടനയിൽ പല വിധത്തിൽ ഉള്ള ജോലി കളുണ്ട്.പ്രൊഫെഷണൽ ആയിട്ടുള്ളവർക്ക് മുതൽ ഡിഗ്രി പാസായാൽ ഉടൻ അപേക്ഷിക്കാവുന്ന ജോലികൾ വരെ ആണുള്ളത് .സ്ഥിരം ജോലികളും താത്കാലിക ജോലികളും ഉണ്ട് .താത്കാലിക ജോലികൾ അതാത് വെബ് സൈറ്റുകൾ വഴിയാണ് നൽകുന്നത് .
ഐക്യ രാഷ്ട്ര സംഘടനയിൽ ഇന്റേൺ ഷിപ് പ്രോഗ്രാമുകൾ ഉണ്ട് .പുറത്തുള്ളവർക്ക് യു .എൻ .നെ കുറിച്ചറിയാനും അന്താരാഷ്ട്ര തലത്തിൽ ജോലി ചെയ്യാനുമുള്ള ഒരു അവസരമാണിത് .എന്നാൽ ഇതിനു ശമ്പളം ഇല്ല .

ലോക ബാങ്ക് ഗ്രൂപ്പിലെ സ്ഥാപനങ്ങളുടെ കാര്യത്തിലും ഇതുപോലെ തന്നെ ആണ് .യങ് പ്രഫഷനൽ ,നാഷണൽ സ്റ്റാഫ് ,,കൺസൾറ്റൻറ് എന്നിവ ഇവയൊക്കെ ജോലി യുടെ വകഭേദങ്ങളാണ് ,

ലോക ബാങ്കിനും യു .എന്നിനും പല പരിശീലന കേന്ദ്രങ്ങളും ഉണ്ടെങ്കിലും അവയിൽ പഠിക്കുക വഴി ഐക്യ രാഷ്ട്ര സംഘടനയിലോ ലോകബാങ്കിലൊ ജോലിക്ക് പ്രേത്യേക പരിഗണന ലഭിക്കണം എന്നില്ല .എങ്കിലും യാത്ര ചെയ്യാനുള്ള സൗകര്യം ,മറ്റു രാജ്യക്കാരുമായുള്ള പരിചയം ,ഭാഷകൾ പഠിക്കാനുള്ള അവസരം ഇവയൊക്കെ കൈവരുന്നു .ഇത് അന്താരാഷ്ട്ര ജോലികൾക്ക് സഹായമാകാം .

ഐക്യ രാഷ്ട്ര സഭയിലെ ജോലികൾ ആകർഷകമാണെങ്കിലും അതുപോലെ തന്നെ പ്രയാസങ്ങൾ നിറഞ്ഞതുമാണ് .സംഘർഷ ഭൂമിയിൽ എപ്പോൾ വേണമെങ്കിലും പോകേണ്ടിവരും എന്നതും ,ഏതുസമയവും യാത്ര ആയതിനാൽ വീട് എപ്പോഴും ഒരു സംഘർഷ ഭൂമി ആയിരിക്കും എന്നതും പരോക്ഷമായ സത്യങ്ങളാണ് .

SHARE

LEAVE A REPLY

Please enter your comment!
Please enter your name here