ഇന്ത്യ ദർശൻ മീഡിയ കോളേജ് ഉദ്‌ഘാടനവും ഇരുപത്തെട്ടാം ഓണാഘോഷവും

0
299

ഭാരതീയ സാംസ്‌കാരിക സമിതിയും ഇന്ത്യ ദർശൻ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി സങ്കടിപ്പിക്കുന്ന ഇരുപത്തെട്ടാം ഓണാഘോഷ പരിപാടികൾ ഒക്ടോബർ ഒന്നാം തിയതി പത്തനാപുരം ക്രൗൺ ആഡിറ്റോറിയത്തിൽ വച്ച് നടക്കുകയാണ് .അന്നേ ദിവസം ബഹുമാന്യനായ പത്തനാപുരം എം .എൽ .എ .ശ്രീ .കെ. ബി .ഗണേഷ് കുമാർ, ഇന്ത്യ ദർശൻ മീഡിയ കോളേജിൻറെ ഉത്‌ഘാടനം നിർവഹിക്കുകയും തുടർന്ന് സിനിമ -സീരിയൽ -പൊതു പ്രവർത്തന മേഖലകളിൽ പ്രശസ്തരായവരെ ഇന്ത്യ ദർശൻ ചാരിറ്റബിൾ ട്രസ്റ്റിന് -കീഴിലുള്ള മലനാട് ന്യൂസ് ചാനലിന്റെ നേതൃത്വത്തിൽ
ആദരിക്കുകയും ചെയ്യുന്നു

ടി .പി .മാധവൻ

മലയാള സിനിമക്ക് മറക്കാൻ കഴിയാത്ത കഥാപത്രങ്ങളെ സംഭാവന ചെയ്തമഹാനടൻ .1975 ൽ’ രാഗം ‘ എന്ന സിനിമ യിൽ കൂടി അഭിനയ ജീവിതത്തിലേക്ക് കാലെടുത്തു വച്ചു .1994 -1997 കാലഘട്ടത്തിൽ മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ യുടെ സെക്രട്ടറിയായും 2000 -2006 കാലഘട്ടത്തിൽ അമ്മയുടെ ജോയിന്റ് സെക്രട്ടറി യായും പ്രവർത്തിച്ച ടി .പി മാധവന് മലനാട് ന്യൂസിന്റെ ആദരവ് .

അഡ്വ.കെ.കെ.ശരത്ചന്ദ്ര ബോസ്
ലീഗൽ കൺസൾട്ടന്റുമാരിൽ പ്രധാനി, പൊതുപ്രവർത്തനമേഖലയിൽ അഗ്രഗണ്യൻ .ഇന്ത്യയിലെ മതേതരത്വത്തിന് പ്രശസ്തി ആർജിച്ച തെങ്കാശിയിലെ കീലെ -പാട്ടുകുറിശ്ശിൽ ബ്രഹ്മലോകം എന്ന ആരാധനാലയത്തിന്റെ സ്ഥാപകൻ .സമൂഹത്തിന്റെ താഴേക്കിടയിലുള്ളവർക്കായി പ്രവർത്തിക്കാൻ മുന്നിലുള്ള അഡ്വ.കെ.കെ.ശരത്ചന്ദ്ര ബോസിന് മലനാട് ന്യൂസിന്റെ ആദരവ് .

ബെന്നി ജോസഫ് ജനപക്ഷം

ജേർണലിസ്റ്,മനുഷ്യാവകാശ പ്രവർത്തകൻ ,ജനപക്ഷത്തിന്റെ സംസ്ഥാന കൺവീനർ ,നിർധനരായ 333 കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയകൾ പൂർത്തീകരിച്ച ഹൃദയ താളം ഹാർട് പ്രോജക്ടിന്റെ കൺവീനർ, കെ .ജെ .യേശുദാസിന്റെ ചാരിറ്റി മാനേജർ ,കൂടാതെ സാക്ഷി ,അണിയറ ,കണ്ണാടി ,എന്നീ ജനപ്രിയ പ്രോഗ്രാമുകളുടെ നിർമാതാവ്, 666 കോക്ലിയർ ഇമ്പ്ലാൻറ് ശസ്ത്രക്രിയകൾ കേൾവി ശക്തി ഇല്ലാത്ത കുട്ടികളിൽ വിജയകരമായി നടത്തി ലോക റെക്കോർഡ് ഇട്ട ശ്രുതി തരംഗം എന്ന സർക്കാർ പ്രൊജക്റ്റ്എക്സിക്യൂട്ടീവ് മെമ്പർ കൂടിയായ ബെന്നി ജോസഫ് ജനപക്ഷത്തിനു മലനാട് ന്യൂസിന്റെ ആദരവ് .
പ്രജീഷ് കണ്ണൻ

പയ്യന്നൂരിന്റെ അഭിമാനം ,ഓർമശക്തി കൊണ്ട് ഗിന്നസ് ബുക്കിലേക്ക് കയറിയ പ്രജീഷ് കണ്ണന് മലനാട് ന്യൂസിന്റെ ആദരവ്

.. വി വി രാജൻ

ഇന്ത്യൻ ജേർണലിസ്റ് യൂണിയന്റെ ദേശീയ സെക്രട്ടറി വി .വി .രാജൻ സാറിന് മലനാട് ന്യൂസിന്റെ ആദരവ് .

ഗ്രേസി ഫിലിപ്പ്

പ്രെതിസന്ധികളോട് പടപൊരുതുമ്പോഴും എല്ലാം ഒരു ചിത്രം പോലെ മനസ്സിൽ കുറിച്ച ചിത്ര കാരി,പല വിദേശ രാജ്യങ്ങളും സന്ദർശിച്ചു ചിത്ര പ്രദർശനം നടത്തിയ അനുഗ്രഹീത ചിത്രകാരി ഗ്രേസി ഫിലിപ്പിന് മലനാട് ന്യൂസിന്റെ ആദരവ്

ബിജു കലഞ്ഞൂർ

ക്യാമറാമാനായി ജീവിതം തുടങ്ങി കഠിനാധ്വാനത്തിലൂടെ ഇന്ന് അടൂർ നാടക സംഘം എന്ന നാടക ട്രൂപ്പിന്റെയുംപത്തനംതിട്ട കോമഡി ഹിട്സ് എന്ന മിമിക്രി ട്രൂപ്പിന്റെയും ഉടമയായി മാറിയ ബിജു -കലഞ്ഞൂറിന് മലനാട് ന്യൂസിന്റെ ആദരവ് .

ടി .ടി .ഉഷ

സിനിമ നടിയും അതിലുപരി ജീവകാരുണ്യ പ്രവർത്തകയുമായ ടി .ടി .ഉഷ ക്ക് മലനാട് ന്യൂസിന്റെ ആദരവ്

സംഗീത മോഹൻ

എഴുത്തിന്റെ ലോകത്തും തന്റെ മികവ് തെളിയിച്ച, സംഗീത മോഹൻ ,മികവാർന്ന അഭിനയ പാടവം കൊണ്ടു മലയാളി മനസ്സിൽ ഇടം നേടിയ അഭിനേത്രിയാണ് .300 എപ്പിസോഡ് പിന്നിട്ട’ ആത്മസഖി ‘എന്ന സീരിയലിന്റെ തിരക്കഥ എഴുതിയതും സംഗീത മോഹൻ തന്നെ .സംഗീതാമോഹന് മലനാട് ന്യൂസിന്റെ ആദരവ് .

സോണിയ മൽഹാർ

സിനിമ രംഗത്തേക്ക് ഒരു ബാലനടിയായി കടന്നുവന്ന് ഇന്നും മലയാളി മനസുകളിൽ മായാത്ത ഒരുപിടി കഥാപത്രങ്ങൾക്ക് ജീവൻ നൽകിയ കടക്കൽ കാരി സോണിയ മൽഹാറിനു മലനാട് ന്യൂസിന്റെ ആദരവ് .

അജയൻ

പ്രശസ്ത സിനിമ നടി അടൂർ പങ്കജത്തിന്റെ ഏക മകനും തേൻ- മാവിൻ കൊമ്പത്തു ,രക്തസാക്ഷികൾ സിന്ദാബാദ് ,യുവതുർക്കി തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ കഥാ പാത്രങ്ങൾചെയ്ത അജയന് മലനാട് ന്യൂസിന്റെ ആദരവ് .

ബിന്ദു ഗോപൻ

മ്യൂസിക് മാനേജരായും പ്രോഗ്രാം കോഡിനേറ്ററായും പ്രവർത്തിച്ച ,ന്യൂസ് റീഡർ , ആക്ടർ എന്നീ നിലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച ജേർണലിസ്റ്, സീനിയർ സബ് എഡിറ്റർ ബിന്ദു ഗോപന് മലനാട് ന്യൂസിന്റെ ആദരവ് .

അഞ്ജന ടി ചന്ദ്രൻ

ലഡാക്ക് മഞ്ഞു മല കീഴടക്കിയ 18 അംഗ സംഘത്തിലെ ഏക മലയാളി തട്ട പഡുകോട്ടുക്കൽ വേലംപറമ്പിൽ ചന്ദ്രൻ -തങ്കമണി ദമ്പതികളുടെ മകൾ അഞ്ജന ടി ചന്ദ്രന് മലനാട് ന്യൂസിന്റെ ആദരവ് .

സുനിൽ ആരുമാനൂര്

മംഗളം പത്രത്തിലൂടെ പത്ര പ്രവർത്തന രംഗത്ത്ചുവടു വയ്പ് നടത്തി .ഇപ്പോൾ കൈരളി ടി .വി .യുടെ ചീഫ് റിപ്പോർട്ടർ ആയ സുനിൽ ആറുമാനൂരിന് മലനാട് ന്യൂസിന്റെ ആദരവ് .

സന്തോഷ് രാജശേഖരൻ

തിരുവനന്തപുരം മീഡിയ ഡിവിഷന്റെ സീനിയർ എഡിറ്റോറിയൽ കോഡിനേറ്ററും ടെലിവിഷൻ പ്രോഗ്രാം പ്രെമോഷന് കൗൺസിലിന്റെ പ്രെസിഡന്റുമായ സന്തോഷ് രാജശേഖരൻ നിയോജകം ഡ്രാമ സ്റ്റഡി സെന്ററിന്റെ ജനറൽ സെക്രട്ടറിയായും ഓൺലൈൻ ന്യൂസ് പോർട്ടലിന്റെ ന്യൂസ് എഡിറ്ററുമായി പ്രവർത്തിച്ചു വരുന്നു .സാഹിത്യകാരൻ കൂടിയായ സന്തോഷ് രാജശേഖരന് മലനാട് ചാനലിന്റെ ആദരവ് .

ജോയ് ജോൺ

ടെലിവിഷൻ അവതാരകനും നടനും മിമിക്രി താരവും തിരക്കഥ കൃത്തുമായ ജോയ് ജോൺ 2014 ൽ മികച്ച ടെലിവിഷൻ അവതാരകനുള്ള അവാർഡ് കരസ്ഥമാക്കി .ജോയ് ജോണിന് മലനാട് ന്യൂസിന്റെ ആദരവ് .

പി . ടി .വർഗീസ്

നൂറിലധികം ചെറുകഥകളും രണ്ടായിരത്തിലധികം ലേഖനങ്ങളും പതിനേഴു പുസ്തകങ്ങളും രചിച്ചു സത്യൻ ,നസിർ,ജയൻ ,തുടങ്ങിയ നടന്മാരോടൊപ്പം അഭിനയിച്ചു .സാംബശിവൻ ഫൗണ്ടേഷന്റെ 2017 ലെ പുരസ്‌കാരം ,ദളിത് സാഹിത്യ അക്കാഡമി യുടെ അംബേദ്‌കർ പുരസ്‌കാരം (ഡൽഹി ),തിക്കുറിശ്ശി ഫൌണ്ടേഷൻ പുരസ്‌കാരം ,കാലദീപം അവാർഡ് ,മീഡിയ റിസേർച്ഛ് ഇൻസ്റ്റിറ്റിയൂട്ടിന്റെ ഗാന്ധി പുരസ്‌കാരം ,ലാറ്റിൻ കാതോലിക്ക സിൽവർ ജൂബിലി പുരസ്‌കാരം എന്നിവ ലഭിച്ച പി .ടി .വർഗീസിന് മലനാട് ന്യൂസിന്റെ ആദരവ് .

SHARE

LEAVE A REPLY

Please enter your comment!
Please enter your name here