അണ്ടർ 17 ലോകകപ്പ് :വ്യാപാരികൾ കടമുറികൾ ഒഴിയണമെന്ന് ഹൈക്കോടതി

0
223

ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്‍ബോൾമത്സരത്തിന് സുരക്ഷാ ഒരുക്കുന്നതിന്റെ ഭാഗമായി കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ വാടകമുറികൾ 25 മുതൽ ഒഴിയണമെന്ന് ഹൈക്കോടതി. വ്യാപാരികൾക്ക് നഷ്ട പരിഹാരം നൽകാനായി ജി .സി .ഡി .എ .25 ലക്ഷം രൂപ ട്രെഷറിയിൽ അടക്കണം .നഷ്ടപരിഹാരം നിർണയിക്കാനും 75 % തുക ഉടൻ കൈമാറാനും കമ്മറ്റിയേയും നിയമിച്ചു .

കടകൾ ഒഴിപ്പിക്കണമെന്ന ഫിഫയുടെ നിർദേശമനുസരിച്ചു ജി .സി .ഡി .എ .നോട്ടീസ് നൽകിയത് ചോദ്യം ചെയ്തു സ്റ്റേഡിയത്തിലെ വാടകക്കാരായ എറണാകുളം ചങ്ങമ്പുഴ നഗർ വി .രാമചന്ദ്രൻ നായർ ഉൾപ്പെടെ 46 വ്യാപാരികൾ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത് .ലോകകപ്പിന് വേണ്ടി ഒക്ടോബർ 25 വരെ കടമുറികൾ അടച്ചിടാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്
ഓരോ കടക്കാർക്കും എത്ര നഷ്ടപരിഹാരം നല്കാനാവുമെന്നതും കോടതി കഴിഞ്ഞ 16 നു നടന്ന വാദത്തിൽ സർക്കാരിനോട് ചോദിച്ചു .നഷ്ട പരിഹാരം നിശ്ചയിക്കാനുള്ള കമ്മിറ്റിയിൽ ആരെയൊക്കെ ഉൾപ്പെടുത്താനാകും എത്ര തുക കെട്ടി വയ്‌ക്കേണ്ടി വരും തുടങ്ങിയ കാര്യങ്ങളും കോടതി ആരാഞ്ഞിരുന്നു .

SHARE

LEAVE A REPLY

Please enter your comment!
Please enter your name here