കാർഷിക സർവകലാശാല നിയമനങ്ങളിൽ യുവജനക്കമ്മീഷൻ ഇടപെടണം

0
124

കേരള കാർഷിക സർവകലാശാല നിയമനങ്ങളിൽ സംസ്ഥാന യുവജന കമ്മീഷൻ ഇടപെടണമെന്ന് ആവശ്യം ശക്തമാകുന്നു. 22-10-2009ൽആണ് വിജ്ഞാപനം വന്നത്. ജനറൽ വിഭാഗത്തിന് 150 രൂപയും പട്ടിക ജാതി -വർഗക്കാർക്ക് 75രൂപയും ആയിരുന്നു അപേക്ഷ ഫീസ്. അഞ്ചാം ക്ലാസ്സ്‌ പാസ്സ്, മികച്ച ആരോഗ്യം, സൈക്കിൾ സവാരി അറിയണം എന്നിങ്ങനെ ആയിരിന്നു യോഗ്യതകൾ ഈ തസ്തികയിലേക്ക് പതിനാലു ജില്ലകളിൽ നിന്നുമായി 39580അപേക്ഷകൾ ലഭിച്ചു. അപേക്ഷ ഫീസായി 5085850രൂപ സർവകലാശാലക്ക് ലഭിച്ചു. എന്നാൽ എട്ടുവർഷം കഴിഞ്ഞിട്ടും നിയമനം നടത്താൻ നടപടി സ്വീകരിക്കുന്നില്ല.


2009 ൽ അപേക്ഷ ക്ഷേണിക്കുമ്പോൾ 229, ഒഴിവുകൾ ഉണ്ടായിരുന്നത് ഇപ്പോൾ താത്കാലികക്കാരാണ് ജോലി ചെയ്യുന്നത്. എൽ. ബി. എസ്. മുഖേന പരീക്ഷ നടത്തുമെന്ന് സർവകലാശാല പറഞ്ഞു തുടങ്ങിയിട്ട് കുറച്ചു നാളായെങ്കിലും ഇന്നുവരെ നടന്നിട്ടില്ല.

സംസ്ഥാന യുവജന കമ്മീഷന്റെ അധ്യക്ഷ അടിയന്തിരമായി ഇടപെട്ടു പരീക്ഷ നടത്താനുള്ള നടപടി സ്വീകരിക്കണം.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here