വെള്ളത്തിൽ മുങ്ങി അടൂർ കെ .എസ്.ആർ .ടി .സി .സ്റ്റാൻഡ് .

അടൂർ കെ .എസ്. ആർ .ടി .സി . ബസ് സ്റ്റേഷന് സമീപമുള്ള തോട്ടിലേക്ക് മലിന ജലം ഒഴുകി പോകുന്ന ഓട കലുങ്ക് തകർന്നു അടഞ്ഞതിനെ തുടർന്ന് സ്റ്റാൻഡിലും പരിസരത്തും ജലം തളം കെട്ടി നിൽക്കുന്നു .സമീപത്തുള്ള പല കടകളും ജലത്തിൽ മുങ്ങി.കടകൾ പലതും തുറക്കാൻ കഴിയാത്ത അവസ്ഥയിൽ വ്യാപാരികൾ ബുദ്ധിമുട്ടുന്നു .
സെന്റ് .മേരിസ് ഗേൾസ് സ്‌കൂളിലേക്കു പോകാനുള്ള എളുപ്പ വഴി മുട്ടൊപ്പം ജലത്തിൽ മുങ്ങി നിൽക്കുന്നു .അത് കാരണം സ്റ്റാൻഡിൽ എത്തുന്ന അധ്യാപകർക്കും കുട്ടികൾക്കും സ്റ്റാൻഡിൽ നിന്നും കൃഷ്ണൻ -അമ്പലത്തിനടുത്തുള്ള വഴിയിൽ കൂടെ കിലോമീറ്ററുകളോളം നടന്നെങ്കിൽ മാത്രമേ സ്‌കൂളിൽ എത്താൻ സാധിക്കൂ .അടുത്തുള്ള ഹോട്ട ലുകളി ലെ മലിന ജലം സ്റ്റാന്റുവഴി ഒഴുകുന്നതിനാൽ യാത്രക്കാർക്ക് സ്റ്റാൻഡിൽ നിൽക്കുന്നതിനു തന്നെ ബുദ്ധിമുട്ടായിരിക്കയാണ് .

സ്റ്റാൻഡിനുള്ളിൽ മൂന്ന് കടകളിലായി ഒരു ലക്ഷത്തോളം രൂപ നഷ്ടമായെന്ന് കണക്കാക്കുന്നു .മറ്റു രണ്ടു കടകൾ തുറക്കാൻ കഴിയാതെ പൂർണമായും തകർന്ന നിലയിലാണ് .
ഓടകൾ കാലാകാലങ്ങളിൽ വൃത്തിയാക്കാത്തതിനാൽ അതിൽ നിന്നും പലപ്പോഴും ദുർ ഗന്ധമുണ്ടാകാറുണ്ടെന്നും യാത്രക്കാരും വ്യാപാരികളും പരാതിപ്പെടുന്നു എന്നാൽ അധികാരികൾ ഇതൊന്നും
ശ്രദ്ധിക്കാറില്ലെന്നും അവരുടെ ആശ്രെദ്ധയാണ് ഇത് സംഭവിക്കാൻ കാരണമെന്നും അവർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *