0
359

യെമനിൽ ഏദനിൽ നിന്നും കഴിഞ്ഞ വര്ഷം മാർച്ച് 4 നു ഭീകര സംഘം തട്ടിക്കൊണ്ടു പോയ കോട്ടയം സ്വദേശി യായ ഫാദർ ടോം ഉഴുന്നാലിനെ (ഫാദർ .തോമസ് )മോചിപ്പിച്ചു .അദ്ദേഹത്തിന്റെ മോചന വിവരം ഒമാൻ മന്ത്രാലയവും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും ഔദ്യോദികമായി സ്ഥിരീകരിച്ചിട്ടുണ്ട് .
ഏദെനിലെ മിഷനറീസ് ഓഫ് ചാരിറ്റി യുടെ വൃദ്ധ സദനം ആക്രമിച്ചു നാലു സന്യാസിനികളെ അടക്കം പതിനാറുപേരെ കൂട്ടക്കുരുതി നടത്തിയിട്ടാണ് പള്ളിയിലെ പുരോഹിതനായ ഫാദർ ടോമിനെ തട്ടിക്കൊണ്ടു പോയത് .കൊല്ലപ്പെട്ട നാലു സന്യാസിനിമാരിൽ’ സിസ്റ്റർ സിസിലി മിഞ്ചി ഇൻഡ്യാ കാരിയാണ്‌.സംഭവത്തിന് ശേഷം ഫാദറുംആയി യാതൊരു വിധ ആശയവിനിമയവും സാധ്യമായിരുന്നില്ല. .എന്നാൽ തന്റെ രക്ഷക്കായി സഭ ഒന്നും ചെയുന്നില്ലാഎന്ന് ആരോപിച്ചുകൊണ്ടുള്ള ഫാദർ ടോമിന്റെ വീഡിയോ ക്രിസ്മസ് ദിനത്തിൽ യൂട്യൂബ് വഴി പുറത്തു വന്നിരുന്നു .
യുദ്ധവും കലാപവും മൂലം ബുദ്ധിമുട്ടുന്ന യെമനിലെ സർക്കാരിന് പോലും ഫാദറിന്റെ മോചനത്തിന് ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല എന്നാൽ വത്തിക്കാൻ ഒമാൻ സുൽതാനായ ഖാബൂസ് ബിൻ സൈദ് അൽ സൈദിന്റെ നിർദേശാനുസരണം യെമനിലുള്ളവരുമായി ചേർന്ന് ഇടപെട്ടാണ് മോചനം സാധ്യമാക്കിയതെന്നു ഒമാൻ സർക്കാർ വ്യക്തമാക്കി .
ഇതിനിടയിൽ ഫാദർ ടോമിനെ തട്ടിക്കൊണ്ടു പോയതെന്ന് സംശയിക്കുന്ന മൂന്നു ഭീകരരെ പിടികൂടിയിരുന്നെങ്കിലും അവരിൽ നിന്നും ഒളി സങ്കേതത്തെ കുറിച്ചോ ടോമിനെ കുറിച്ചോ കൂടുതൽ കാര്യങ്ങൾ അറിയാൻ സാധിച്ചിരുന്നില്ല .

SHARE

LEAVE A REPLY

Please enter your comment!
Please enter your name here